Sunday ,October 22, 2017 9:19 PM IST

HomeArticlesഅവയവദാനം മഹാ ധനം : കണ്ണും കരളും ഹൃദയവും ഇനിയും തുടിക്കും : ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
Error
  • JUser: :_load: Unable to load user with ID: 857

അവയവദാനം മഹാ ധനം : കണ്ണും കരളും ഹൃദയവും ഇനിയും തുടിക്കും : ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

Written by

Published: Friday, 09 August 2013

ആദ്യ മാതാപിതാക്കളായ ആദമിന്റ വാരിയെല്ലില്‍ നിന്ന് ദൈവം ഹവ്വയെ സ്രിഷ്ട്ടിച്ചു. ലോകം കണ്ടതില്‍ വച്ചു ഏറ്റവും വലിയ അവയവദാനം ആദിയില്‍ നടന്നു. മറ്റൊരു ജീവന്റെ തുടിപ്പിന് സഹായകമാകുമെങ്കില്‍ തങ്ങളുടെ കാലശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. അവയവദാനം എന്ന മഹത്തായ ദൌത്യം ഏറ്റെടുക്കാന്‍ മനസ് സന്നദ്ധമാക്കാനും അവയവദാനത്തെക്കുറിച്ചുള്ള അവബോധം വ്യാപകമാക്കാനും സഭാ വിശ്വാസികളെ പ്രബോധിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പരിശുദ്ധ സുന്നഹദോസ് തീരുമാനിച്ചു. ഒരു വശത്ത്‌ മനുഷ്യത്വം മരവിച്ചവര്‍ ഏറുന്നെന്ന പരാതികള്‍ ഉയരുമ്പോള്‍ തന്നെ,സമൂഹത്തില്‍ ഇനിയും കാരുണ്യത്തിന്റെ ഉറവുകള്‍ വറ്റിയിട്ടില്ലെന്നു ഈ തീരുമാനം തെളിയിക്കുന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ കത്തോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ മലങ്കര സഭയിലെ എല്ലാ മെത്രാപൊലീത്തന്മാരും സംബധിക്കുന്നു രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളവക്ത്രത്തില്‍ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. മനുഷൃന്‍ അവനു വിലയേറിയത്‌ എന്തോ അത്‌ മറ്റു മനുഷ്യന്റെ നന്മക്കു വേണ്ടി ദാനം ചെയുമ്പോള്‍ അവനു വേണ്ടി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കും "അന്യര്‍ക്കുവേണ്ടി സകലതും ത്യജിക്കുന്നവന് മാത്രമേ മുക്തി ലഭിക്കൂ. നേരെ മറിച്ച് 'എന്റെ മോക്ഷം' 'എന്റെ മോക്ഷം' എന്നു സദാ ജപിച്ചും തലച്ചോറ് ചൂട് പിടിപ്പിച്ചും നടക്കുന്നവര്‍ സ്വയം നശിക്കുകയേയുള്ളൂഎന്ന തിരിച്ചറിവാണ് ലോക അവയവ ദാനദിനത്തില്‍ ഇപ്രകാരം ഒരു തീരുമാനം കൈകൊള്ളുവാന്‍ സഭാ പിതാക്കന്മാരെ പ്രേരിപ്പിച്ചത് . ഇന്ന് നാം രക്തം ദാനം ചെയ്യുന്നു. രക്തവും മനുഷ്യശരീരത്തിലെ ഭാഗമാണ്. അവയവങ്ങള്‍ ദാനം ചെയുന്നത്‌ ക്രിസ്‌തിയ ജീവിതത്തിന്റെ ഭാഗം ആണെന്നും നാം പഠിക്കണം. യേശു ക്രിസ്തു തന്റെ ശരിരവും രക്തവും ആണ്‌ മനുഷ്യരശിയുടെ വീണ്ടെടുപ്പിനായി നല്‍കിയത്‌.... ലോകത്തില്‍ അദ്യമയി തനിക്കു ഏറ്റവും വിലയുള്ളതിനെ ദൈവത്തിന്‌ സമര്‍പ്പിക്കാന്‍ തയ്യാറായത് പൂര്‍വ്വ പിതാവായ എബ്രഹാം ആയിരുന്നു. തന്റെ എല്ലാമായിരുന്ന ഏകമകനെ ദൈവത്തിന് സ്വീകാര്യ ബലിയായി സമര്‍പ്പിക്കുവാന്‍ തയാറായപ്പോഴാണ് ദൈവം അബ്രഹമില്‍ പ്രസാദിച്ചത്‌.. നമുക്ക് ഏറ്റം വിലയേറിയതെന്നു അവകാശപ്പെടുന്ന നശ്വരമായ അവയവങ്ങള്‍ വേറൊരുവന് ദാനമായി നല്‍കുമ്പോള്‍ നമ്മുടെ ശരീരവും ദൈവ സന്നിധിയില്‍ സ്വീകാര്യ ബലിയായി തീരും. മതമെന്ന് പറഞ്ഞാല്‍ ആചാരങ്ങളും, അനുഷ്ടാനങ്ങളും, മാത്രമല്ലെന്നും ആദ്ധ്യാത്മികമായ സാക്ഷാത്കാരമാണെന്നും സ്വന്തം ജീവിതം കൊണ്ട് കാണിച്ചുകൊടുക്കുവാന്‍ നമുക്ക് സാധിക്കണം . ഈ ലോകം വിട്ട് പോയാലും ഇവിടെ നിന്നും കൊണ്ടുപോകാവുന്ന ഏറ്റവും നല്ല സ്വത്ത് അവയവദാനം കൊണ്ടു ലഭിക്കുന്ന പുണ്ണ്യപ്രവര്‍ത്തിയാണ്. മരണശേഷം നമുക്ക് ഒരു അവയവവും ആവശ്യമായി വരുന്നില്ല. കഷ്ടപ്പെടുന്നവനെ സഹായിക്കലും മുറിവേറ്റവനെ ചികിത്സിക്കലും വിശക്കുന്നവന് ഭക്ഷണം കൊടുക്കലും ബന്ധിതനെ മോചിപ്പിക്കലും ജീവന്‍ അപകടത്തിലായവനെ രക്ഷിക്കലുമെല്ലാം ദൈവീക രക്ഷണ്യ പ്രവര്‍ത്തനമാണ്. എല്ലാ മതങ്ങളും അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യേണ്ടത്. കാരണം ഇത് ഒരാള്‍ മറ്റൊരാള്‍ക്ക് ജീവന്‍ തന്നെ ദാനം ചെയ്യുന്ന പുണ്ണ്യപ്രവ്രത്തിയാണ്. കാലം ചെയ്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രൊപൊലീത്താ നേതൃത്വം നല്കിയിരുന്ന വൈദീക സംഘം, സുന്നഹദോസ് സ്റ്റാന്ടിംഗ് കമ്മറ്റീ, ബസ്ക്കിയാമ അസോസിയേഷന്‍ എന്നിവയുടെ ചുമതലചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപോലീത്താക്ക് നല്കി. പരിശുദ്ധ സുന്നഹദോസ് വെള്ളിയാഴ്ച സമാപിക്കും .


 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3