Sunday ,October 22, 2017 9:19 PM IST

HomeArticlesഎളിമയുടെയും വിനയത്തിന്റെയും സന്ദേശവുമായി എട്ടുനോമ്പ് : സുനില്‍ കെ.ബേബി മാത്തൂര്‍
Error
  • JUser: :_load: Unable to load user with ID: 857

എളിമയുടെയും വിനയത്തിന്റെയും സന്ദേശവുമായി എട്ടുനോമ്പ് : സുനില്‍ കെ.ബേബി മാത്തൂര്‍

Written by

Published: Thursday, 05 September 2013

വിശുദ്ധ കന്യക മറിയാമിന്റെ ജനനത്തിന്റെ ഓര്മ്മ പുതുക്കികൊണ്ട് എട്ടുനോമ്പിന്റെ ദിവസങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ സമയം ജീവിത ശുദ്ധീകരണത്തിന്റെയാണ്. ദൈവഭക്തിയുടെ നിറകുടമായിരുന്ന യുയാക്കിമിന്റെയും ഹന്നായുടെയും മകളായി ജനനം. മക്കളില്ലാതെ വിഷമതയില്‍ ആയിരുന്നപ്പോഴും ദൈവത്തെ മുറുകെ പിടിച്ചതിനു ലഭിച്ച കനിയായിരുന്നു മറിയം. ദേവാലയത്തില്‍ താമസിച്ചു ദൈവിക കാര്യങ്ങളില്‍ ശുഷ്കാന്തിയോടെ പ്രവര്ത്തിക്കുവാന്‍ കഴിഞ്ഞു. ചുരുക്കം പറഞ്ഞാല്‍ ദൈവത്തിനു വേണ്ടി സമര്പ്പിതമായ ജീവിതം എന്ന് സാരം. അങ്ങനെയുള്ള ജീവിതം അവളെ അത്യുന്നതിയിലേക്ക് എടുത്ത് ഉയര്‍ത്തി. ലോക രക്ഷകനായ പുത്രനാം ദൈവത്തിന്റെ മാതാവാകാന്‍ ഭാഗ്യം സിദ്ധിച്ചു. ഗബ്രിയേല്‍ മാലാഖ സംബോധന ചെയ്യുന്നത് കൃപ നിറഞ്ഞവളെ എന്നാണ്. മനുഷ്യ ബുദ്ധിയില്‍ അസാധ്യമായ ഒന്ന് ശ്രവിച്ചപ്പോള്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചു ഞാന്‍ കര്ത്താവിന്റെ ദാസി ദൈവഹിതം പോലെ സംഭവിക്കട്ടെ എന്ന് മൊഴിയുവാന്‍ കാട്ടിയ ആര്ജ്ജവം. സംഭവിക്കുവാന്‍ പോകുന്ന കാര്യത്തിലെ നിന്ദയ്ക്ക് യാതൊരു സ്ഥാനവും നല്കാതെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുത്ത ധീരതയാണ് നാം അനുകരിക്കേണ്ടത്. വാഗ്ദാന പ്രകാരമുള്ള യേശുക്രിസ്തുവിന്റെ ജനനത്തിനു പാത്രമാകാന്‍ ഉന്നതകുലജാതരും രാജകുടുംബത്തില്‍ പിറന്നവരും ആഗ്രഹിച്ചപ്പോള്‍ അതിനു ഭാഗ്യം ലഭിച്ചത് ദാവീദിന്റെ ഗോത്രത്തില്‍ പിറന്ന കന്യകക്കാണ്. പുരുഷനെ അറിയാതെ ഗര്‍ഭിണിയായി എന്ന നിന്ദാകരമായ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെ ദൌത്യം പൂര്ത്തീകരിച്ചപ്പോള്‍ ലോക രക്ഷകന്റെ മാതാവ്‌ എന്ന സ്ഥാനത്തേക്ക് ഉയര്ത്തപ്പെടുമ്പോള്‍ ലോകം മുഴുവന്‍ വന്ദിക്കുന്നു. മറിയാമിന്റെ എളിമയും വിനയവും ഉയര്‍ച്ചയ്ക്ക് കാരണമായി എന്ന് മനസ്സിലാക്കി കൊണ്ട് ഈ നോമ്പ് കാലത്ത് നമ്മുടെ കഴിഞ്ഞകാല ജീവിതം ശോധന ചെയ്ത് നമ്മുടെ ജീവിതത്തിലും എളിമയും വിനയവും മുഖമുദ്രയാക്കി വിശുദ്ധ മാതാവിനെപ്പോലെ ജീവിതവിശുദ്ധിയോടെ ജീവിക്കുവാന്‍ നമുക്ക് കഴിയണം. ഇതാണ് എട്ടുനോമ്പ് നമുക്ക് നല്കുന്ന സന്ദേശം. ദൈവത്തിനു പ്രവര്‍ത്തിക്കുവാനുള്ള നമ്മെ സമര്പ്പിക്കണം. അതിനു ദൈവം നമ്മെ തെരഞ്ഞെടുക്കണം. അതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം.എന്റെ കര്ത്താവിന്റെ മാതാവ് എന്റെ അടുക്കല്‍ എത്തുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്ന് എലിസബത്ത് പറയുന്നതായി വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നു. ദൈവം നമ്മിലേക്ക്‌ കടന്നു വരുവാന്‍ തയാറായി നില്ക്കുന്നു. അവനെ സ്വീകരിക്കുവാന്‍ നാം തയാറാകണം. നമ്മുടെ ഹൃദയത്തിന്റെ വാതിലില്‍ ദൈവം കാത്തുനില്ക്കുന്നു. കതക് തുറന്ന് പ്രവേശിപ്പിക്കേണ്ട കടമ നമ്മുടെതാണ്‌. രാജാവും രക്ഷകനുമായി നാം സ്വീകരിക്കണം. ഓര്‍ത്തഡോക്‍സ്‌ സഭയുടെ പ്രഖ്യാപിത നോമ്പുകളില്‍ ഇല്ലെങ്കിലും എട്ടുനോമ്പ് സഭാംഗങ്ങള്‍ ആചരിക്കുന്നു. പതിനഞ്ചു നോമ്പ് പോലെ പ്രധാനപ്പെട്ടതാണ് ദൈവമാതാവിന്റ സ്മരണയെ പുതുക്കുന്ന ഈ നോമ്പ്. നമ്മുടെ തെറ്റായ ജീവിതചര്യകളില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ എട്ടുനോമ്പ് ഉപകരിക്കട്ടെ. പരിശുദ്ധ കന്യകമറിയം അമ്മയുടെ മധ്യസ്ഥതയില്‍ നമുക്ക് അഭയം പ്രാപിക്കാം.
Tell a Friend

1 comment

  • Comment Link ajish Saturday, 05 October 2013 05:40 posted by ajish

    എട്ടു നോമ്പ് മലങ്കര ഓർത്തഡോൿസ്‌ സഭ സഭയിൽ ഇല്ലാലോ.

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3