Monday ,October 23, 2017 10:47 PM IST

HomeArticlesതാഴമണ്‍ തന്ത്രി കണ്ടരര്‌ മഹേശ്വരരും കോലഞ്ചേരിയിലെ ആരാധനാ സ്വാതന്ത്യ്രവും: ഡോ. എം. കുര്യന്‍ തോമസ്‌
Error
  • JUser: :_load: Unable to load user with ID: 857

താഴമണ്‍ തന്ത്രി കണ്ടരര്‌ മഹേശ്വരരും കോലഞ്ചേരിയിലെ ആരാധനാ സ്വാതന്ത്യ്രവും: ഡോ. എം. കുര്യന്‍ തോമസ്‌

Written by

Published: Thursday, 10 October 2013

 കോലഞ്ചേരിയിലെ പ. പത്രോസ്‌ പൗലൂസ്‌ ശ്ലീഹന്മാരുടെ പള്ളി സംബന്ധിച്ച കോടതിവിധിയും, വിധിനടത്തിപ്പും, അതുമായി ബന്ധപ്പെട്ട സ്ഥിരം കലാപരിപാടികളും മുന്‍കാലങ്ങളിലേതുപോലെ ഇത്ത വണ ഇതുവരെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല. പതിവു നാടകം തുടരുന്നെങ്കിലും പുതിയ നമ്പരുകള്‍ ഇല്ലാത്തതിനാലാവാം കാണികളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌.

        വിഷയം അതല്ല. കോലഞ്ചേരിപ്പള്ളി മലങ്കരയിലെ ഇതര പള്ളികള്‍പോലെതന്നെ 1934-ലെ മലങ്കര സഭാ ഭരണഘടനയഌസരിച്ച്‌ ഭരിക്കപ്പെടണമെന്ന്‌ രണ്ടുവര്‍ഷം മുമ്പ്‌ കോടതി വിധിച്ചതാണ്‌. ദേശീയ വാദികള്‍ക്ക്‌ അഌകൂലമായ ആ വിധി നടപ്പാക്കുന്ന വിഷയത്തില്‍ മുന്‍പതിവുപോലെ കേരള സര്‍ക്കാര്‍ വൃത്തിയായി ചുറ്റിക്കളി നടത്തി. ഫലം! വീണ്ടും രണ്ടുവര്‍ഷംകൂടി പള്ളി പൂട്ടിക്കിടന്നു. ഇപ്പോള്‍ വീണ്ടും ബഹു. കേരളാ ഹൈക്കോടതി മുന്‍വിധി പ്രാബല്യത്തില്‍ വരുത്തി. പിന്നെ പള്ളി തുറക്കുന്നതിഌ സംര ക്ഷണം നല്‍കുകയല്ലാതെ മറ്റു മാര്‍ങ്ങങ്ങളൊന്നും സര്‍ക്കാരിഌ മുമ്പിലുണ്ടായിരുന്നില്ല. പള്ളി തുറന്നു. ഇപ്പോള്‍ തുറന്ന പള്ളി അടയ്‌ക്കാഌള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. രണ്ടു ദിവസം താമസിച്ചാണങ്കിലും കലാനിലയം സ്ഥിരം നാടകവേദിയും പതിവു ചമയങ്ങളോടെ രംഗത്തെത്തിയിട്ടുണ്ട്‌.

    അതവിടെ നില്‍ക്കട്ടെ. ഇതുമായി ബന്ധപ്പെട്ട്‌ ഉയര്‍ത്തിയ വികാരഭരിതമായ ഒരു വിഷയമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. കോലഞ്ചേരിപ്പള്ളി 1934-ലെ മലങ്കര സഭാ ഭരണഘടനയഌസരിച്ച്‌ ഭരിക്കപ്പെട്ടാല്‍ വിശ്വസികളുടെ ആരാധനാ സ്വാതന്ത്യം ഹനിയ്‌ക്കപ്പടും എന്ന പ്രചരണമാണ്‌ ഇവിടെ വിചിന്തനം ചെയ്യ പ്പെടുന്നത്‌. ഇല്ലാത്ത വകുപ്പുകളുടേയും പൊല്ലാത്ത രാഷ്‌ട്രീയത്തിന്റേയും മറവില്‍ വര്‍ഷങ്ങളോളം കോലഞ്ചേരിപ്പള്ളി അടഞ്ഞു കിടന്നപ്പോള്‍ ആര്‍ക്ക്‌ ആരാധനയ്‌ക്ക്‌ അവസരമുണ്ടായിരുന്നു എന്ന ചോദ്യം നിലനില്‍ക്കെ, വീണ്ടും അടച്ചുപൂട്ടിയാല്‍ വിശ്വസികളുടെ ആരാധനാ സ്വാതന്ത്യം എവിടെ പ്രയോഗിക്കും എന്ന ഉപചോദ്യവും നിലവില്‍വരും.

   എന്നാലും മതാതീതമായി വിശ്വാസത്തേയും ആരാധനയേയും കാണുന്ന കേരളത്തിലെ പൊതു സമൂഹത്തിന്റെ മുമ്പില്‍ വികാരഭരിതമാകുന്ന ഒരു വിഷയമാണ്‌ ആരാധനാ സ്വാതന്ത്യം എന്നതില്‍ രണ്ടുപക്ഷമില്ല. മലയാളിയുടെ സാര്‍വജനീനഭാവം ചൂഷണം ചെയ്യുന്ന ഈ പ്രചരണത്തിന്റെ അടിസ്ഥാ നരാഹിത്യം വ്യക്തമാക്കണമെങ്കില്‍ കോലഞ്ചേരിപ്പള്ളിയില്‍ 1934-ലെ മലങ്കര സഭാ ഭരണഘടന നടപ്പി ലാകുമ്പോള്‍ എന്തു സംഭവിക്കുമെന്ന്‌ ആദ്യം മനസിലാക്കണം. 1934-ലെ മലങ്കര സഭാ ഭരണഘടനയഌസരിച്ച്‌ നിയമാഌസൃതമുള്ള മലങ്കര മെത്രാപ്പോലീത്താ നിയമിക്കുന്ന കണ്ടനാട്‌ ഭദ്രാസന മെത്രപ്പോലീത്തായ്‌ക്കു മാത്രമേ കോലഞ്ചേരിപ്പള്ളിയിലെ വികാരി, സഹ പട്ടക്കാര്‍ എന്നിവരെ നിയമിക്കാനാവു. അവര്‍ക്കും, വികാരി അഌവദിക്കുന്ന ഇതര പട്ടക്കാര്‍ക്കും മാത്രമേ അവിടെ കര്‍മ്മാഌഷ്‌ടാനങ്ങള്‍ നടത്താനാവു. ഇതേ ഭരണഘടനയഌസരിച്ച്‌ വിളിച്ചകൂട്ടുന്ന ഇടവക പൊതുയോഗം തിരഞ്ഞെടുക്കുന്ന കൈക്കാരന്‍, മാനേജിംഗ്‌ കΩറ്റി എന്നിവര്‍ക്കു മാത്രമേ കോലഞ്ചേരി പ്പള്ളിയുടെ ലൗകീക ഭരണം, അതായത്‌ ധനപരമായ ക്രയവിക്രയങ്ങള്‍, നടത്താനാവു.

     1934-ലെ മലങ്കര സഭാ ഭരണഘടന നടപ്പിലാകുന്നതുകൊണ്ട്‌ സംഭവിക്കുന്നത്‌ ഇതു മാത്രമാണ്‌. ഇതുമൂലം ആരുടേയും ആരാധനാ സ്വാതന്ത്യം ഹനിക്കപ്പെടുകയില്ല. നിസാരമായ ഒരു ഉദാഹരണംകൊണ്ട്‌ ഇതു വ്യക്തമാക്കാം. ഇന്ത്യയില്‍ത്തന്നെ പ്രതിവര്‍ഷം ഏറ്റവു മധികം ഭക്തജനങ്ങള്‍ സന്ദര്‍ശിക്കുന്ന ദേവസ്ഥാനങ്ങളില്‍ ഒന്നാണ്‌ ശബരിമല. വ്യക്തിപരമായ ശുദ്ധാ ശുദ്ധങ്ങള്‍, പുല-വാലായ്‌മ, വൃതനിഷ്‌ഠ മുതലയ ക്ഷേത്രാചാരാങ്ങള്‍ ഒഴിവാക്കിയാല്‍ 10-55 വയസ് പ്രായമുള്ള സ്‌ത്രീകള്‍ക്കൊഴിച്ച്‌ ആര്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ ആരാധിക്കാം. അഭിഷേകം മുതല്‍ പടിപൂജവരെ ഏതു വഴിപാടും നടത്തിക്കാം. ആരും തടയില്ല. അതിഌള്ള സ്വാതന്ത്യം എല്ലാ ഭക്തന്മാര്‍ക്കും ഉറപ്പാക്കിയിട്ടുണ്ട്‌.

     എന്നാല്‍ ഇതിനൊരു മറുവശമുണ്ട്‌. ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ ആരാധിക്കുക എന്നതിന്‌ ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിക്കുക എന്നര്‍ത്ഥമില്ല. അതു സാദ്ധ്യമല്ല താഌം. വഴിപാടും നടത്തി ക്കാനല്ലാതെ സ്വയം നടത്താഌം ഭക്തജനങ്ങളില്‍ ആര്‍ക്കും അധികാരമില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അതിന്റെ നിയമാവലി അഌസരിച്ച്‌ നിയമിച്ച മേല്‍ശാന്തിക്കും കീഴ്‌ശാന്തിമാര്‍ക്കും മാത്രമാണ്‌ ശ്രീകോവിലില്‍ പ്രവേശിക്കുവാഌം പൂജാദികര്‍Ωങ്ങള്‍ നടത്തുവാഌം അധികാരമുള്ളു. അവര്‍ക്കു മാത്ര മാണ്‌ ഭക്തജനങ്ങളുടെ ആവശ്യാഌസൃതം നിശ്ചിത വഴിപാടുകള്‍ നടത്താഌം സാദ്ധ്യമാകു. എല്ലാ നമ്പൂതിരിമാര്‍ക്കും ബ്രാഹ്മണ്യമുണ്ട്‌ എന്ന ന്യായത്തില്‍ അവര്‍ക്ക്‌ ശബരിമല ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശനമോ പൂജാദി കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വമോ സാദ്ധ്യമല്ല.

    ഇനി ക്ഷേത്ര സംബന്ധിയായ ഉപരികര്‍Ωങ്ങള്‍ക്കാകട്ടെ ശബരിമല തന്ത്രിസ്ഥാനികളായ താഴമണ്‍ നമ്പൂതിരിപ്പാടിഌ മാത്രമേ അവകാശമുള്ളു. കേരളത്തിലെ തന്ത്രി കുടുംബങ്ങളില്‍ താഴമണ്ണിഌ സമ സ്ഥാനീയരായ തരണനല്ലൂര്‍ ഇല്ലത്തെ മൂത്ത നമ്പൂതിരിപ്പാടിഌപോലും ശബരിമലയില്‍ താഴമണ്‍ തന്ത്രി കണ്ടരര്‌ മഹേശ്വരര്‍ക്ക്‌ പകരക്കാരനാകാന്‍ പറ്റില്ല. വഴിപാടു നടത്തിക്കുന്ന ഭക്തജനങ്ങള്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്‌ നിശ്ചയിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ നിശ്ചിത തുക കെട്ടിവെ യ്‌ക്കുമ്പോഴാണ്‌ അവര്‍ക്ക്‌ ക്ഷേത്ര നിയമപ്രകാരം തന്ത്രിയോ, മേല്‍ശാന്തിയോ, കീഴ്‌ശാന്തിമാരോ അവ നടത്തിക്കൊടുക്കുന്നത്‌. ഇത്‌ നിഷേധിക്കപ്പെട്ടാല്‍ ആരാധനാ സ്വാതന്ത്യം ഹനിക്കപ്പെട്ടു എന്നതില്‍ രണ്ടു പക്ഷമില്ല.

      എന്നാല്‍ നിശ്ചിത സ്ഥാനികളൊഴികെ മറ്റാരെങ്കിലും ശ്രീകോവിലില്‍ കയറാനോ, പൂജ സ്വയം നട ത്താനോ ശ്രമിച്ചിട്ട്‌ അതിനെ തടയുന്നതും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്ഥരൊഴികെ മറ്റാരെങ്കിലും ക്ഷേത്ര വരുമാനങ്ങള്‍ കൈപ്പറ്റാന്‍ ശ്രമിച്ചിട്ടു നടക്കാത്തതും ആരാധനാ സ്വാതന്ത്യം ഹനിക്കുന്ന നടപടിയായി ആരും പരിഗണിക്കില്ല.

    ശബരിമല ക്ഷേത്രത്തിലെ വൈദീക കാര്യങ്ങളില്‍ അവസാന വാക്ക്‌ താഴമണ്‍ തന്ത്രിക്കാണ്‌. ഇതില്‍ ഇടപെടാന്‍ തരണനല്ലൂര്‍ തന്ത്രിക്ക്‌ യാതൊരു അവകാശവുമില്ല. അതേപോലെതന്നെ തിരുവനന്തപുരം ശ്രീപദ്‌മാനഭസ്വാമി ക്ഷേത്രത്തിലെ വൈദീക കര്‍Ωങ്ങളില്‍ അവിടുത്തെ തന്ത്രിയായ തരണനല്ലൂര്‍ നമ്പൂ തിരിപ്പാടിഌ പകരം താഴമണ്‍ തന്ത്രി അഭിപ്രായം പറഞ്ഞാല്‍ അതിഌ യാതൊരു സ്ഥാനവുമില്ല. അദ്ദേ ഹത്തോട്‌ ഇക്കര്യത്തില്‍ ആരും അഭിപ്രായം ചോദിക്കുകയോ, അതിന്‌ വിലവെക്കുകയോ ചെയ്യുകയുമി

 

 

    അതേസമയംതന്നെ, താഴമണ്‍ തന്ത്രിയ്‌ക്കോ ശബരിമല മേല്‍ശാന്തിയ്‌ക്കോ കാഴ്‌ശാന്തിമാര്‍ക്കോ ശബരിമല ക്ഷേത്രത്തിന്റെ ലൗകീക ഭരണത്തില്‍ ഉള്‍പ്പെടാനോ കൈകടത്താനോ സാദ്ധ്യമല്ല. അതിന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ എന്ന സംവിധാനവും അതിന്റെ നിയമാവലിയും നിലവിലുണ്ട്‌. അതിനേക്കുറിച്ചോ, അതിന്റെ പ്രവര്‍ത്തന രീതിയേക്കുറിച്ചോ ആക്ഷേപമുണ്ടങ്കില്‍ കോടതിയെ സമീപി ക്കാം. പരാതി വൈദീക സ്ഥാനികളുടെ ആചാര ലംഘനത്തേക്കുറിച്ചു വേണമെങ്കിലും ആകാം. പരാതി യില്‍ കഴമ്പുണ്ടെങ്കില്‍ കോടതി ഇടപെടും. ഇടപെട്ടിട്ടുമുണ്ട്‌. എന്നാല്‍ പ്രതിവര്‍ഷം മേല്‍ശാന്തിമാര്‍ മാറിമാറി നിയമിക്കപ്പെടുന്നതും, താഴമണ്‍ ഇല്ലത്തുനിന്ന്‌ കണ്ടരര്‌ മഹേശ്വരര്‍ക്ക്‌ പകരം കണ്ടരര്‌ രാജീ വരര്‌ തന്ത്രിയായി വരുന്നതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമാവലി പ്രകാരമാണ്‌. അതിനെ ആരും ചോദ്യം ചെയ്‌തിട്ട്‌ കാര്യമില്ല. ഇതിഌ സമാനമായ സാഹചര്യമാണ്‌ കോലഞ്ചേരിപ്പള്ളിയിലേത്‌. അവിടെ നിലവിലുള്ള ഭരണ സംവി ധാനത്തെക്കുറിച്ച്‌ വിയോജിപ്പുള്ളവര്‍ കോടതിയെ സമീപിച്ചു.

 

   1934-ലെ മലങ്കര സഭാ ഭരണഘടനയാണ്‌ കോലഞ്ചേരിപ്പള്ളിയുടെ ഭരണസംവിധാനം എന്നു കോടതി കണ്ടെത്തി അതഌസരിച്ച്‌ വിധി പ്രഖ്യാപി ച്ചു. ഈ വിധികളെ സാമാന്യവല്‍ക്കരിച്ചാല്‍ 1934-ലെ ഭരണഘടനയഌസരിച്ചുള്ള കണ്ടനാട്‌ ഭദ്രാസന മെത്രപ്പോലീത്താ നിയമിക്കുന്ന വികാരി, സഹപട്ടക്കാര്‍ എന്നിവരാണ്‌ അവിടുത്തെ മേല്‍ശാന്തിയും കാഴ്‌ശാന്തിമാരും. ഉപരിവൈദീക ക്രിയകള്‍ ചെയ്യേണ്ട തന്ത്രി മലങ്കര മെത്രാപ്പോലീത്തായുടെ കല്‍പ്പന പ്രകാരം കണ്ടനാട്‌ ഭദ്രാസന മെത്രപ്പോലീത്തായും. അവിടെയെത്തുന്ന വിശ്വാസി സമൂഹത്തിന്റെ വഴി പാട്‌ ചീട്ടാക്കേണ്ടത്‌ 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരിപ്പള്ളിയിലെ കൈക്കാരന്‍, മാനേജിംഗ്‌ കമ്മറ്റി എന്നിവരാണ്‌. ആരാധനയ്‌ക്കോ വഴിപാടുകള്‍ക്കോ ഉള്ള വിശ്വാസിയുടെ ഏതെങ്കിലും നിയമാ ഌസൃത മായ അവകാശം ഇവരിലാരെങ്കിലും നിഷേധിച്ചാല്‍ അത്‌ തീര്‍ച്ചയായും അത്‌ ആരാധനാ സ്വാതന്ത്യം ഹനിക്കുന്ന നടപടിയാണ്‌. അതിനെതിരെ പ്രതികരിക്കാഌം നിയമ നടപടി സ്വീകരിക്കുവാ ഌമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്‌. തീര്‍ച്ചയായയും അതു ചെയ്യുകയും ചെയ്യണം. മറിച്ച്‌, ചില സ്വയം പ്രഖ്യാപിത സ്ഥാനികള്‍ കോലഞ്ചേരിപ്പള്ളിയിലെ തന്ത്രിയും മേല്‍ശാന്തിയും കീഴ്‌ശാന്തിമാരും ആണെന്നു ഭാവിച്ചാല്‍ ഒരു വ്യവസ്ഥാപിത സമൂഹത്തിഌം അത്‌ അംഗീകരിക്കാനാവി ല്ല. കോലഞ്ചേരിപ്പള്ളിയില്‍ അത്തരക്കാരുടെ പ്രവേശനവും കൈകാര്യ കര്‍ത്തത്വവും തടയുന്നത്‌ ആരാ ധനാ സ്വാതന്ത്യം ഹനിക്കുന്ന നടപടിയല്ല. അത്‌ നിയമവാഴ്‌ച ഉറപ്പാക്കുന്ന പ്രക്രിയ മാത്രമാണ്‌. ഈ രാജ്യത്ത്‌ നിലവിലിരിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയും നിയമവാഴ്‌ചയും ആണെന്നു അംഗീക രിക്കുന്നവര്‍ക്കു മാത്രമേ ഇവിടെ മൗലികാവകാശ ലംഘനത്തിനെതിരെപോലും പരാതിപ്പെടാനാവു. അല്ലാതെ ഇന്നും ഇന്ത്യ ബ്രിട്ടീഷ്‌്‌ സാമ്രാജ്യത്തിന്റെ ഭാഗമാണന്നു കരുതുന്നവര്‍ക്കും, മനസാ പാകി സ്ഥാന്‍ പൗരത്വം സീകരിച്ചവര്‍ക്കും അവരുടെ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ അവകാശ വാദം ഉന്നയിക്കാന്‍ അര്‍ഹതയില്ല. അതാരും വിലവെയ്‌ക്കുകയുമില്ല.

         കോലഞ്ചേരിപ്പള്ളിയുടെ കോടിക്കണക്കിഌ വിലവരുന്ന സ്വത്തുക്കള്‍ കൈക്കലാക്കാനാണ്‌ അവിടെ 1934-ലെ മലങ്കര സഭാ ഭരണഘടന നടപ്പിലാകുന്നത്‌ എന്നാണ്‌ അടുത്ത പ്രചരണം. കൈക്കലാക്കുന്നത്‌ ആര്‌ എന്നുമാത്രം ഇതുവരെ ആരോപണകര്‍ത്താക്കള്‍ ഉരിയാടിയിട്ടില്ല. ഒന്നുമാത്രം വ്യക്തമാക്കട്ടെ, 1934-ലെ മലങ്കര സഭാ ഭരണഘടനയഌസരിച്ച്‌ കോലഞ്ചേരിപ്പള്ളി പൊതുയോഗത്തിനൊഴികെ മറ്റാര്‍ക്കും ആ പള്ളിയുടെ സ്വത്തുക്കളോ വരുമാനമോ കൈകാര്യം ചെയ്യനാവില്ല. ഇതേ ഭരണഘടനയഌസരിച്ച്‌ നിയമാഌസൃത കണ്ടനാട്‌ ഭദ്രാസന മെത്രപ്പോലീത്തായ്‌ക്കോ സാക്ഷാല്‍ മലങ്കര മെത്രാപ്പോലീത്തായ്‌ക്കു പോലുമോ അവിടുത്തെ ഒരു ചെമ്പുകാശുപോലും കൈക്കലാക്കാന്‍ സാദ്ധ്യവുമല്ല. സംശയമുള്ളവര്‍ക്ക്‌ പത്തുരൂപാ മുടക്കിയാല്‍ എം.ഒ.സി. ബുക്‌സ്റ്റാളില്‍നിന്നും മലങ്കര സഭാ ഭരണഘടനയുടെ ഒരു പ്രതി വാങ്ങി വിശദമായി പരിശോധിക്കാവുന്നതാണ്‌.Download Pdf

Tell a Friend

2 comments

  • Comment Link Shajan Mathew Thursday, 31 October 2013 07:04 posted by Shajan Mathew

    വ്ഹോ ടോൾഡ്‌ യു ദാറ്റ്‌ legitimate ഓണർ/ഔതൊരിറ്റ്യ് ഫോര് ദി കൊലെന്ചെര്രി ചുര്ച്ച് ഈസ്‌ ദി കാതോളികോസ് ഓഫ് ദി പ്പുതെഞ്ച്രുശ് സൊസൈറ്റി. ഹിസ്‌ ഒർദിനറ്റിഒൻ ആസ് കാതോളികോസ് ഇറ്സെല്ഫ് ഈസ്‌ ഇല്ലെഗൽ. ഗോ ആൻഡ്‌ റീഡ് ചര്ച് ച്ചൊൻസ്റ്റിറ്റുറ്റിഒൻ, ഹിസ്റ്ററി ആൻഡ്‌ സീ ഹൌ വെ കംപെല്ലെദ് ടോ ഹാവ് എ രെലീറ്റിഒൻ വിത്ത്‌ ദി ആന്റിഒച്? ഡോണ്‍,ടി മാകെ ദര്ക്നെസ്സ് ബൈ ശുട്ഗ്ടിംഗ് ദി ഐ-ലിട്സ്. മെയ്‌ ഹോളി സ്പിരിറ്റ്‌ ഗൈഡ് അസ്‌.

  • Comment Link paul thombra Tuesday, 22 October 2013 09:18 posted by paul thombra

    the believers of kolenchery church will not permit any other church's bishops to perform religious activities other than the catholicose of jacobite church and his bishops and priests the so called indian orthodox church has no jurisdiction over the believers of jacobite syrian church.

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3