Sunday ,October 22, 2017 9:11 PM IST

HomeArticles200 ദിനങ്ങള്‍ പിന്നിട്ട ആരോഗ്യ പോഷണ പദ്ധതി : ഡോ. സിബി തരകന്‍
Error
  • JUser: :_load: Unable to load user with ID: 857

200 ദിനങ്ങള്‍ പിന്നിട്ട ആരോഗ്യ പോഷണ പദ്ധതി : ഡോ. സിബി തരകന്‍

Written by

Published: Friday, 20 December 2013

200 ദിനങ്ങള്‍ പിന്നിട്ട ആരോഗ്യ പോഷണ പദ്ധതി : ഡോ. സിബി തരകന്‍


ആദിവാസി ഊരുകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന -- ആരോഗ്യ പോഷണം-- പദ്ധതി 200 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2013 ജൂണ്‍ 2 ന്‌ നെല്ലിപ്പതി ഊരിലെ 100 കുട്ടികള്‍ക്ക്‌ പോഷകാഹാരം നല്‍കിക്കൊണ്ട്‌ ആരംഭിച്ച പദ്ധതി ഒരു മാസത്തിനുള്ളില്‍ എട്ട്‌ ഊരുകളിലെ 500 കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മാര്‍ക്കും വൃദ്ധര്‍ക്കും പോഷകാഹാരം നല്‍കുന്ന വിപുലമായ പദ്ധതിയായി വളര്‍ന്നു. ഇന്ന്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍ 530 ആണ്‌. 2014 ജൂണ്‍ ഒന്നിന്‌ പൂര്‍ത്തിയാക്കേണ്ട ഈ പദ്ധതി ഇനി 165 ദിനങ്ങള്‍ക്കൂടി മുമ്പോട്ട്‌ പോകേണ്ടിയിരിക്കുന്നു. ഇത്രയും ദിവസം പദ്ധതിയെ വിജയകരമായി മുന്നോട്ട്‌ നയിച്ച ദൈവത്തിന്റെ ശക്തമായ കരങ്ങളിലാണ്‌ ഇതിന്റെ പ്രവര്‍ത്തകര്‍ ഇനിയും പ്രത്യാശ വയ്‌ക്കുന്നത്‌. പോഷകാഹാരക്റകുവ്‌ മൂലം ഗര്‍ഭസ്ഥ ശിശുക്കളും പിഞ്ചു കുട്ടികളും ആദിവാസി ഊരുകളില്‍ മരിച്ചു വീണ പശ്ചാത്തലത്തിലാണ്‌ പ. കാതോലിക്കാ ബാവായുടെ അനുമതിയോടെയും സഭാ മിഷന്‍ ബോര്‍ഡിന്റെ പിന്തുണയോടെയും അട്ടപ്പാടി സെന്റ്  തോമസ്‌ ആശ്രമം ആരോഗ്യ പോഷണം പദ്ധതിക്ക് തുടക്കം കുറിച്ചത്‌. സഭയുടെ പരിശുദ്ധ സുന്നഹദോസ്‌ പദ്ധതിയെ അംഗീകരിക്കുകയും ചെയ്‌തു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയൂടെ മിഷന്‍ ദര്‍ശനത്തിന്‌ സാമൂഹികമായ മാനങ്ങള്‍ നല്‍കിയ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍, പ. പരുമല മാര്‍ ഗ്രിഗോറിയോസ്‌, പത്രോസ് മാര്‍ ഒസ്‌താത്തിയോസ്‌, ഡോ.ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ. സ്‌തേഫാനോസ്‌ മാര്‍ തേവോദോസ്യോസ്‌ എന്നീ തിരുമേനിമാരുടെ പ്രവര്‍ത്തനങ്ങള്‍ സഭയ്‌ക്ക്‌ എന്നും മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. ആരാധനയും സേവനവും സഭയുടെ ആത്മാവും ശരീരവുമാണെന്നുള്ള സഭ പിതാക്കന്മാരുടെ പഠിപ്പിക്കലുകളാണ്‌ സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ സജീവമായി നിലനിര്‍ത്തുന്നത്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ മിഷന്‍ ബോര്‍ഡിന്റെ പ്രഖ്യാപിതമായ ആദര്‍ശവും ഇതു തന്നെയാണ്‌. അട്ടപ്പാടി സെന്റ് തോമസ്‌ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ മിഷന്‍ ദര്‍ശനത്താല്‍ പ്രചോദിതമാണ്‌. അഌദിനമുള്ള വി. കുര്‍ബ്ബാനയും ആരാധനയും നിരാലംബരായ ആദിവാസി സമൂഹത്തിഌവേണ്ടി ദിവസംതോറും നടത്തിക്കൊണ്ടിരിക്കുന്ന പോഷകാഹാര വിതരണവും ബാല- ബാലികാ ഭവഌകളിലെ കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസവും പരിചരണവും മിഷനെക്കുറിച്ചുള്ള സഭയുടെ സാമൂഹികമായ വീക്ഷണത്തിന്റെ സജീവ ദൃഷ്ടാന്തമായി മാറിയിരിക്കുന്നു. കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൈറേഞ്ച്‌ പ്രദേശമായ അട്ടപ്പാടിയില്‍ ഇരുളര്‍, മുഡുകര്‍, കുറുമ്പര്‍ എന്നീ മൂന്ന്‌ ആദിവാസി ഗോത്ര സമൂഹങ്ങളാണ്‌ ഉളള്ളത്‌. 80 വര്‍ഷം മുമ്പ്‌ ഇവിടെ നൂറു ശതമാനവും ആദിവാസികളായിരുന്നെങ്കില്‍ ഇന്ന്‌ അവര്‍ നാല്‌പ്പതു ശതമാനത്തില്‍ താഴെയാണ്‌. കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും തമിഴ്‌ നാട്ടില്‍ നിന്നും കലാകാലങ്ങളിലുള്ള കുടിയേറ്റം ആദിവാസികളുടെ എണ്ണത്തെ മാത്രമല്ല അവരുടെ കൃഷിഭൂമിയുടെ വിസ്‌തൃതിയേയും ഗണ്യമായി കുറച്ചിട്ടുണ്ട്‌. ഒരു കാലത്ത്‌ സമൃദ്ധമായി കൃഷി ചെയ്‌തും വേട്ടയാടിയും വനവിഭവങ്ങള്‍ വിപണനം ചെയ്‌തും ജീവിച്ചിരുന്ന ആദിവാസികള്‍ ഇന്ന്‌ കൊടും ദാരിദ്യ്രത്തിലാണ്‌. അവര്‍ സാമൂഹികമായും സാംസ്‌കാരികമായും തകര്‍ന്നിരിക്കുന്നു. എന്താണ്‌ ആദിവാസികളുടെ അധ:പതനത്തിന്‌ കാരണമായത്‌. സാമൂഹിക ശാസ്‌ത്ര ഗവേഷകര്‍ നിരവധി കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. കൃഷിയുടെ തകര്‍ച്ച, കൃഷി ഭൂമി നഷ്ടപ്പെട്ട അവസ്ഥ, കൊടിയ ദാരിദ്യ്രം, ചൂഷണം, സാമൂഹികമായ തിരസ്‌കരണം, ദുര്‍ബ്ബലമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തികാവസ്ഥ, പാര്‍ശ്വവത്‌കരണം, അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ, വികസന സംരംഭങ്ങളില്‍ പങ്കാളിത്തമില്ലായ്‌മ, വിദ്യാഭ്യാസത്തിന്റെ അഭാവം, ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ്‌, കാലവസ്ഥാ വ്യതിയാനം, സാമൂഹിക മൂലധനത്തിന്റെ കുറവ്‌, പരമ്പരാഗത ഭരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, വനനശീകരണം, പൊതു വിതരണത്തിലെ അപാകതകള്‍, മദ്യപാനം തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്‌. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്നും, അവയെ എപ്രകാരമാണ്‌ നേരിടേണ്ടതെന്നും കണെത്തിയിട്ടുണ്ട്‌. എന്നാല്‍ അവരുടെ പ്രശ്‌നങ്ങളെ നേരിടുന്നതിന്‌ ഫലപ്രദമായി അവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍ കുറവാണ്‌. അട്ടപ്പാടിയില്‍ മതപരിവര്‍ത്തനത്തിന്‌ സാധ്യതകളില്ല; അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സഭാവിഭാഗങ്ങളോ സംഘടനകളോ ഇവിടെ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ മതപരിവര്‍ത്തനം ലക്ഷ്യമാക്കാത്ത മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ സാധ്യതകള്‍ ഉള്ളത്‌. ìമത പരിവര്‍ത്തനമല്ല; മന പരിവര്‍ത്തനമാണ്‌ സഭയുടെ മിഷന്‍ ലക്ഷ്യമാക്കേണ്ടത്‌ എന്ന ഡോ.ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ ആഹ്വാനം എìം പ്രചോദനമാണ്‌. അട്ടപ്പാടിയില്‍ മനുഷ്യമനസ്സുകളില്‍ ഏറെപരിവര്‍ത്തനം ഉണ്ടാവേണ്ടിയിരിക്കുന്നു. ആരോഗ്യ പോഷണം പദ്ധതിയിലൂടെ അട്ടപ്പാടിയിലെ എട്ട്‌ ആദിവാസി ഊരുകളിലെ ആളുകളുടെ മനസില്‍ ദൈവസ്‌നേഹത്തെക്കുറിച്ചുള്ള അറിവ്‌ എത്തിക്കാന്‍ സഭí്‌ കഴിഞ്ഞു. ആരോഗ്യ പോഷണം പദ്ധതി 2014 ജൂണ്‍ 1 ന്‌ അവസാനിച്ചു കഴിഞ്ഞാല്‍ ഇനി എന്താണ്‌ ചെയ്യേണ്ടത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഇപ്പോള്‍ ആദിവാസികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വികസന പ്രശ്‌നങ്ങളെ അവയുടെ യാഥാര്‍ത്ഥ്യത്തില്‍ മന ിലാക്കി അവരെ സ്വയം പര്യാപ്‌തതയില്‍ എത്തിക്കാഌള്ള ഉത്തരവാദിത്വം സഭ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ദീര്‍ഘ വീക്ഷണത്തോടും വ്യക്തമായ പദ്ധതികളോടും കൂടെ അത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത്‌ സ്വര്‍ഗ്ഗരാജ്യത്തെ ഭൂമിയില്‍ ആവിഷ്‌കൃതമാക്കുന്ന സഭയുടെ ദൗത്യമായി മാറും. അട്ടപ്പാടി സെന്റ ്‌ തോമസ്‌ ആശ്രമത്തിന്‌ കൂടുതല്‍ മഌഷ്യ സാമ്പത്തിക ശേഷി പ്രദാനം ചെയ്‌തുകൊണ്ട്‌ സഭയ്‌ക്ക്‌ ഇതു നിര്‍വ്വഹിക്കാന്‍ സാധിക്കും. ആരോഗ്യ പോഷണം പദ്ധതിയെ സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒരിക്കല്‍ കൂടി സ്‌മരിക്കേണ്ടത്‌ ആവശ്യമാണ്‌. പ. കാതോലിക്കാ ബാവ ബ ലേിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിദീയന്‍ പദ്ധതിയെ ആശീര്‍വദിക്കുക മാത്രമല്ല ഈ വര്‍ഷത്തെ പരുമല പെരുന്നാളിന്‌ സഭാംഗങ്ങളുടെ ഉത്തരവാദിത്ത പൂര്‍ണ്ണമായ പങ്കാളിത്തം ഉണ്ടാവേണ്ട പദ്ധതിയായി ആരോഗ്യ പോഷണം പദ്ധതിയെ വിശേഷിപ്പിച്ചുകൊണ്ട്‌ പ്രസ്‌താവന നടത്തുകയും ചെയ്‌തു. സഭാ മിഷന്‍ ബോര്‍ഡിന്റെ സാരഥികളായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌തമോസ്‌ (പ്രസിഡന്റ്), ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ (കോ പ്രസിഡന്റ്),ഡോ. ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ (കോ- പ്രസിഡന്റ്), ഫാ. കെ.ഐ ഫിലിപ്പ റമ്പാന്‍ (ഡയറക്ടര്‍), പ്രാഫസര്‍ കെ.സി മാണി (സെക്രട്ടറി), പ്രാഫ. പി. കെ കുര്യന്‍ (ട്രഷറര്‍) എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിന്‌ ഉചിതമായ പ്രാത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്നു. സഭയുടെ പ.സുന്നഹദോസ്‌ സെക്രട്ടറിയും സെന്റ് തോമസ്‌ ആശ്രമം വിസിറ്റര്‍ ബിഷപ്പുമായ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്ത ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്നും പ്രചോദനമാണ്‌. കേരള ഓര്‍ഫനേജ്‌ അസോസിയേഷന്‍ പ്രസിഡണ്ടും പാമ്പാടി ദയറാ മാനേജരുമായ ഫാ. മാത്യു കെ ജോണിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ ആവശ്യത്തിലേക്കുള്ള പാല്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ചെങ്ങന്നൂര്‍ ഭദ്രാസനാദ്ധ്യക്ഷന്‍ അഭി.തോമസ്‌ മാര്‍ അത്താനാസ്യോസ്‌ ,അഹമ്മദാബാദ്‌ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. ഗീവറുഗീസ്‌ മാര്‍ യൂലിയോസ്‌, അടൂര്‍- – കടമ്പനാട്‌ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ.സഖറിയാസ്‌ മാര്‍ അപ്രം എന്നിവര്‍ സെന്റ്‌ തോമസ്‌ ആശ്രമം സന്ദര്‍ശിçകയും പദ്ധതിയെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു.ഇടുക്കി ഭദ്രാസനാദ്ധ്യക്ഷന്‍ അഭി. മാത്യൂസ്‌ മാര്‍ തേവോദോസ്യോസ്‌ സംഭാവന അയച്ചു തന്നു.നിലയ്‌ക്കല്‍ ഭദ്രാസനാദ്ധ്യക്ഷന്‍ അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പൊലീത്തയുടെ നിര്‍ദ്ദേശ പ്രകാരം ഭദ്രാസനത്തിലെ വൈദീകര്‍ 40 കുട്ടികള്‍ക്ക്‌ ഒരുമാസത്തെ പോഷകാഹരത്തിഌള്ള പണം സംഭാവനയായി നല്‍കി. സഭയുടെ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്ക ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കോളാവാസ്‌ മെത്രാപ്പൊലീത്തയുടെ നിര്‍ദ്ദേശപ്രകാരം മര്‍ത്ത മറിയം വനിത സമാജത്തിന്റെ ബ്രൂക്ലിന്‍, ക്വീന്‍സ്‌, ലോംഗ്‌ ഐലന്‍ഡ്‌ റീജിയണ്‍ന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി മിഷഌവേണ്ടി തുണികള്‍ ശേഖരിçകയും ചാരിറ്റി സെക്രട്ടറി ഡോ .അമ്മുക്കുട്ടി പൗലോസിന്റെ നേതൃത്വത്തില്‍ അവ അട്ടപ്പാടിയില്‍ വിതരണം നടത്തുകയും ചെയ്‌തു. അട്ടപ്പാടിയിലെ വിവിധ ഊരുകളിലെ ആദിവാസികള്‍ക്ക്‌ സഭ നല്‍കിയ ക്രിസ്‌തുമസ്‌ സമ്മാനമായിരുന്നു അത്‌. സെന്റ് ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഫ്‌ളോറല്‍ പാര്‍ക്ക്‌, സെന്റ്  മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വെസ്റ്റ്‌ സാവില്ലെ, സെന്റ് തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ലോംഗ്‌ ഐലന്‍ഡ്‌, സെന്റ് ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എല്‍മണ്ട്‌, സെന്റ് ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എല്‍മണ്ട്‌, സെന്റ്  ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഫ്രാന്‍ക്ലിന്‍ സ്‌ക്വയര്‍, സെന്റ്മേരീസ്‌ ഓര്‍ത്തഡൊക്‌സ്‌ ചര്‍ച്ച്‌ ജാക്‌സണ്‍ ഹൈറ്റ്‌സ്‌, സെന്റ് സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ലോംഗ്‌ ഐലന്‍ഡ്‌, സെന്റ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ബ്രൂക്ലിന്‍ , സെന്റ് തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഡൊവര്‍ എന്നീ പള്ളികള്‍ ഈ സംരഭത്തില്‍ സഹകരിച്ചു. സെന്റ് ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സൗത്ത്‌ ഫ്ളോറിഡ, സെന്റ് ജോര്‍ജ്ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ കാലിഫോര്‍ണിയ എന്നീ പള്ളികള്‍ ഗണ്യമായ സംഭാവനകള്‍ നല്‍കി. സഭയുടെ മിഷന്‍ പ്രവഹ്ലത്തനത്തെ ബൗദ്ധികമായി പ്രചോദിപ്പിണ്‍ുകൊ-ിരിറ്റുന്ന ഐനാംസ്‌ (കചഅങട) പ്രവര്‍ത്തകര്‍ ആശ്രമം സന്ദര്‍ശിക്കുകയും  ഭക്ഷണ വിതരണത്തില്‍ പങ്കെടുക്കുകയും ചെയ്‌തു.  മദ്രാസ്‌ ഭദ്രാസനത്തിലെ കോയമ്പേട്‌ സെന്റ്. പീറ്റേഴ്‌സ്‌ & സെന്റ് പോള്‍സ്‌ , കോയമ്പത്തൂര്‍ സെന്റ് മേരീസ്‌ കത്തീഡ്രല്‍, സൂളൂര്‍ സെന്റ് ഗ്രിഗോറിയോസ്‌ , മലബാര്‍ ഭദ്രാസനത്തിലെ വടപുറം സെന്റ ജോര്‍ജ്ജ്‌, മലപ്പുറം സെന്റ ഗ്രിഗോറിയോസ്‌, മാതാപ്പാറ സെന്റ് തോമസ്‌, മണപ്പിള്ളി സെന്റ്  കുറിയാക്കോസ്,തൃശൂര്‍ ഭദ്രാസനത്തിലെ മരോട്ടിച്ഛാല്‍സെന്റ് ജോര്‍ജ്ജ്‌ , കൊല്ലം ഭദ്രാസനത്തിലെ മാധവശ്ശേരി മാര്‍ തേവോദോറോസ്‌ എന്നീ ഇടവകകള്‍ വികാരിമാരുടെ നേതൃത്വത്തില്‍ അട്ടപ്പാടി സന്ദര്‍ശിക്കകയും പദ്ധതിയില്‍ പങ്കെടുക്കുകയും ചെയ്‌തു. അങ്കമാലി ഭദ്രാസനത്തിലെ തൃക്കുന്നത്ത്‌ സെമിനാരി ഇടവകയിലെ മാര്‍ത്തമറിയം സമാജാംഗങ്ങള്‍ വികാരിയുടെ നേതൃത്വത്തില്‍ പങ്കാളികളായി. പാത്രിയാര്‍ക്കീസ്‌ വിഭാഗത്തില്‍പ്പെട്ട കോട്ടയം ഭദ്രാസനത്തിലെ നാല്‍പ്പതു പള്ളികളിലെ മര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകര്‍ ഫാ.തോമസ്‌ പള്ളിയമ്പില്‍, ഫാ ആന്‍ഡ്രൂസ്‌ ചിരവത്തറ എന്നിവരുടെ നേതൃത്വത്തില്‍ ആശ്രമം സന്ദര്‍ശിക്കുകയും ഭക്ഷണ വിതരണത്തില്‍ പങ്കെടുക്കുകയും ചെയ്‌തു. ഷൊര്‍ണ്ണൂര്‍ സെന്റ്. മേരീസ്‌ ഇടവകയിലെ യുവജന പ്രസ്ഥാനവും കല്‍ക്കത്ത ഭദ്രാസനത്തിലെ ഭിലായ്‌ എം. ജി. എം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, എം.ജി.എം സെക്കണ്ടറി സ്‌കൂള്‍, സെന്റ്. ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ എന്നിവരും സംഭാവനകള്‍ അയച്ചുതന്നു. പേരു പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത നിരവധി ബഹുമാന്യ വ്യക്തികള്‍ പദ്ധതിയെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ പോഷണം പദ്ധതി 100 ദിവസം പൂര്‍ത്തിയായപ്പോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ഇടവകകളുടെ പേരുകള്‍ ഇതില്‍ ആവര്‍ത്തിച്ചിട്ടില്ല. സഭയുടെ മാനേജിംഗ്‌ കമ്മിറ്റിയില്‍ ആരോഗ്യ പോഷണം പദ്ധതി ചര്‍ച്ചക്ക്‌ വിഷയീഭവിക്കുകയും പദ്ധതിയുടെ തുടര്‍നടത്തിപ്പിന്‌ അനുകൂലമായി ബഹുമാന്യ അംഗങ്ങള്‍ അഭിപ്രായം പുറപ്പെടുകയും ചെയ്‌തു എന്നത്‌ സന്തോഷകരമായ കാര്യമാണ്‌. പദ്ധതിയുടെ ഡയറഛഋറായി സേവനം അഌഷ്‌ഠിക്കുന്ന സെന്റ് തോമസ്‌ ആശ്രമം സുപ്പീരിയര്‍ ഫാ.എം.ഡി യൂഹാനോന്‍ റമ്പാഌം, ട്രഷറര്‍ ഫാ.എസ്‌ പോള്‍ റമ്പാഌം വിശ്രമ രഹിതമായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ ഒരു ദിവസം പോലും മുടങ്ങാതെ ഊരുകളിലെ കുട്ടികള്‍ക്ക്‌ പോഷകാഹാരം എത്തിക്കാന്‍ സാധിക്കുന്നത്‌. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിപകരേണ്ട ഉത്തരവാദിത്തം സഭാംഗങ്ങളായ എല്ലാവര്‍ക്കുമുണ്ട്‌. നിങ്ങ-ളുടെ സംഭാ-വ-ന-കളും വില-യേ-റിയ അഭി-പ്രാ-യ-ങ്ങളും താഴെ കൊടു-ത്തി-രി-ക്കുന്ന വിലാ-സ-ത്തില്‍ അയയ്‌ക്കുക.
 ഡയറക്‌ടര്‍, ആരോഗ്യ പോഷണം പദ്ധതി,സെന്റ് തോമസ്‌ ആശ്രമം,നെല്ലിപ്പതി, അഗളി, പാലക്കാട്‌  ജില്ല, കേരളം, ഇന്ത്യ,- പിന്‍: 678581

Tell a Friend

2 comments

  • Comment Link James Sunday, 06 April 2014 13:50 posted by James

    ഗുഡ് വർക്ക്‌ , ബട്ട് വാട്ട്‌ ഈസ്‌ ദി പ്ലാൻ ഫോര് രേസ്റൊരിംഗ് തൈർ മെനസ് ഓഫ് livelihood. തൈർ എദുചറ്റിഒൻ ആൻഡ്‌ രേഹബിളിറ്റേൻ ഈസ്‌ ദി നീഡ്‌ ഓഫ് ദി hour. വാട്ട്‌ എബൌട്ട്‌ പ്രോവിടിംഗ് കിഒസ്ക വ്തെരെ ദേ കുല്ദ്‌ ഗെനെരറെ രെവെനുഎ ബൈ പ്രോടുചിംഗ് ഐ ടി രേലറെദ് jobs. ഐ T കമ്പനീസ് മെയ്‌ ടേക്ക് അപ്പ്‌ ഓഫ്ശോരെ പ്രോജെക്ട്സ് ദാറ്റ്‌ കുല്ദ്‌ മാകെ ദി രേസിടെന്റ്സ് ഓഫ് അട്ടപടി ജോയിന്റ് partners.‌ അവര്ക്ക് ജോലി കൊടുത്തു മാത്രെമേ സഹായിക്കാൻ പട്ടു . ഐ ടി കമ്പനികൾ ശ്രമിച്ചാൽ സാധിക്കും .

  • Comment Link renji abraham Tuesday, 18 March 2014 08:43 posted by renji abraham

    വെരി ഗുഡ് പ്രോഗ്രാം lead ബൈ Dr Siby

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3