Monday ,October 23, 2017 10:48 PM IST

HomeArticlesനീതിയുടെ ശുശ്രൂഷ :ഫാ. സഖറിയ പനയ്ക്കാമറ്റം
Error
  • JUser: :_load: Unable to load user with ID: 852

നീതിയുടെ ശുശ്രൂഷ :ഫാ. സഖറിയ പനയ്ക്കാമറ്റം

Written by

Published: Tuesday, 01 January 2013

 നീതിമാന്മാരുടെ പുത്രിയായ വി. മറിയാമെ നിനക്ക് ഭാഗ്യം. നിനക്ക് കരുണ ലഭിക്കുകയും നീ കൃപ കണ്ടെത്തുകയും ചെയ്തു. ദൈവത്തെ നീ വഹിക്കുകയും താന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിന്റെ ഓര്‍മ്മയെ മഹത്വപ്പെടുത്തുകയും ചെയ്തു.
\"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക\'\' ദൈവരാജ്യത്തിന്റെ മക്കളുടെ ലക്ഷ്യം പ്രധാനമായും ദൈവത്തിന്റെ മക്കളാകുവാന്‍ ആഗ്രഹിക്കുക എന്നതത്രെ. ജോലി, ഭവനം, ധനം ആദിയായ ആവശ്യങ്ങളുടെ പട്ടിക പൂര്‍ണ്ണമാക്കുവാന്‍ വേണ്ടിയായിരുന്നില്ല ക്രിസ്തു വന്നത്. \"ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം\'\' എന്ന ദൂത് ലോകത്തിന് ലഭിച്ചു. സമാധാനം ഉണ്ടാകുന്നത് ജീവന്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്ളപ്പോള്‍ മാത്രം ജീവന്റെ ഉറവിടം ദൈവം മാത്രമാകയാല്‍ ജീവനുവേണ്ടി അന്വേഷിക്കേണ്ടതും ദൈവത്തെയാണ്. ഏതാണ് നീതിയായിട്ടുള്ളത് എന്ന് ഒരു രാജ്യത്തില്‍ തീരുമാനിക്കേണ്ടത്, ആ രാജ്യത്തിന്റെ ഭരണാധികാരിയാണ്. ചില രാജ്യങ്ങളില്‍ വാഹനങ്ങള്‍ വലതുവശത്തുകൂടി മുമ്പോട്ട് ഗമിക്കേണമെന്ന നിയമം ഉള്ളപ്പോള്‍ മറ്റു ചില രാജ്യങ്ങളിലെ നീതി വാഹനങ്ങള്‍ ഇടതു വശത്തുകൂടി മുമ്പോട്ട് പ്രയാണം ചെയ്യണമെന്നുള്ളതാണ്. അത് പ്രസ്തുത രാജ്യത്തിന്റെ പരമാധികാരം വഹിക്കുന്നവരുടെ നിശ്ചയം അനുസരിച്ച് ഇരിക്കുന്നു. ദൈവ രാജ്യത്തിന്റെ നീതി നിര്‍വ്വണം എന്നതും ദൈവയിഷ്ടം നിറവേറുന്നത് മാത്രമാണ്.
ദൈവയിഷ്ടം നിറവേറ്റുവാന്‍ വി. മറിയാം മനസ്സു വെച്ചപ്പോള്‍ ദൈവനീതിയുടെ പുത്രിയായി സ്വയം പരിണമിക്കുകയും ദൈവയിഷ്ടം നിറവേറ്റുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ മാതൃകയും അഭിമാനഭാജനവും ആയിത്തീരുകയും ചെയ്തു.
നീതിയുടെ ശുശ്രൂഷക്കാര്‍ - ക്രിസ്തുവിന്റെ കൂട്ടുവേലക്കാര്‍
ക്രിസ്തുവിലൂടെ ദൈവത്തോടൊപ്പം കൂട്ടുവേലക്കാരാകുവാനുള്ള അവകാശം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. അതിനായി നാം വിളിക്കപ്പെട്ടിരിക്കുന്നു. മാതാപിതാക്കള്‍ ശരിയായ കര്‍ത്തൃ ദൌത്യം നിറവേറ്റുമ്പോള്‍ മക്കള്‍ അവരോടൊപ്പം കൂട്ടുവേലക്കാരായിത്തീരുന്നു. എവിടെ കളങ്കമറ്റ യോജിപ്പുണ്ടോ, അവിടെ വളര്‍ച്ചയുണ്ട്. അവിടെ ജീവന്റെ അനുഭവം ഉണ്ട്. കേരളത്തില്‍ ആത്മഹത്യാ നിരക്ക്  ദേശീയ നിരക്കിന്റെ മൂന്നിരട്ടി ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. \"മരണം കൊലപാതകം തന്നെ\'\'; ഭാര്യയും കാമുകനും അറസ്റില്‍ ഇത്യാതി വാര്‍ത്തകള്‍ സാധാരണമായിക്കഴിഞ്ഞു. ജീവിതം സന്തോഷവും സമാധാനവും ആകേണ്ടതിന്റെ പകരം അതൊരു ഭാരമായിത്തീരുന്നുവെന്നാണ് അതിന്റെ കാരണം.
ടി.വി. യില്‍ ഒരു കാഴ്ചയും (കാമഴല) നിലനില്‍ക്കുന്നില്ല. അഞ്ച് സെക്കന്റ് സമയം ഒരുപോലെ നിന്നാല്‍ നാം അക്ഷമരായിത്തീരുന്നു. സുഖസൌകര്യാദികള്‍ വര്‍ദ്ധിക്കുമ്പോള്‍ കുറഞ്ഞുവരുന്നത് ക്ഷമാശക്തിയാണ്. അത് അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ശിഷ്യന്‍മാര്‍ - പ്രേക്ഷിത ദൌത്യം നിറവേറ്റിയവര്‍
ആഗ്രഹങ്ങളുടെ അനന്തമായ വിശാല മേഖലകളില്‍ ഇന്നു കാണുന്നതുപോലെ പോരാ, പോരാ എന്നുള്ള ചിന്തയൊന്നും പ്രേക്ഷിതദൌത്യം നിറവേറ്റുന്നവരില്‍ ആരംഭനൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നില്ല. ഭാരതത്തിന്റെ മണ്ണില്‍ രക്തസാക്ഷി മരണം വരിക്കുവാനുള്ള ഒരുക്കത്തോടെ വി. മാര്‍ത്തോമ്മാ ശ്ളീഹാ നീതിയുടെ ശുശ്രൂഷ നിറവേറ്റി. മാര്‍ത്തോമ്മാ ശ്ളീഹായുടെ പ്രേക്ഷിത ദൌത്യത്തില്‍ അഭിമാനിക്കുവാന്‍, ഭാരതത്തിന്റെ സാഹചര്യ സഭകളെല്ലാം ഈ കാലഘട്ടത്തില്‍ വെമ്പല്‍ കൊള്ളുന്നുണ്ട്. രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ തോമാശ്ളീഹായുടെ ആഗമനത്തിന്റെ 19-ാം ശതാബ്ദി ഉചിതമായ നിലയില്‍ 1952-ല്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അരുമ സന്താനങ്ങള്‍ മാത്രമാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യയോഗമത്രെ. 1952 ഡിസംബര്‍ മാസം 14-ാം തീയതി ഡല്‍ഹിയിലെ രാംലീല ഗ്രൌണ്ടില്‍ പതിനായിരങ്ങളെ അവിസംബോധന ചെയ്തുകൊണ്ട് ഇന്‍ഡ്യയുടെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഉദ്ധരിക്കട്ടെ.
\"ഇന്ത്യന്‍ ഭരണഘടന ഏതു മതത്തിലും വിശ്വസിക്കുന്നതിന് സ്വാതന്ത്യ്രം അനുവദിച്ചിട്ടുണ്ട്. മതം എവിടെ ആയിരുന്നാലും അതിന് ചില അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്. അതില്‍ നമ്മളെല്ലാം തുല്യ പങ്കാളികള്‍ അത്രെ. ക്രിസ്തുമതം സംബന്ധിച്ച് ദക്ഷിണേന്ത്യക്കാര്‍ക്ക് അവരുടേതായ വിശ്വാസം ഉണ്ട്. പ്രാചീനഭാരതം മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായും റോമാ നഗരവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നുള്ളത് വ്യക്തമായ ചരിത്ര സത്യങ്ങളാണ്. ഈ പരിതസ്ഥിതിയില്‍ സെന്റ് തോമസ് ഭാരതത്തില്‍  വന്നതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഉത്തരേന്ത്യന്‍ നിവാസികള്‍ക്കും സെന്റ് തോമസ് പാരമ്പര്യത്തെപ്പറ്റിയുള്ള അറിവ് പരിമിതികളാണ്. അതിനാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് കൂടി അറിവു നല്‍കുന്ന ഈ മഹാസമ്മേളനം വിളിച്ചുകൂട്ടിയതില്‍ ദക്ഷിണേന്ത്യക്കാരും സെന്റ് തോമസ് ക്രിസ്ത്യാനികളുമായ ഇതിന്റെ ഭാരവാഹികളെ ഞാന്‍ അനുമോദിക്കുന്നു. കല്‍ക്കട്ടായില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന് വി. കുര്‍ബ്ബാന അനുഷ്ഠിച്ച കേവലം 37 വയസ്സ് മാത്രം പ്രായമുള്ള മാത്യൂസ് അച്ചന്‍ (ബസേലിയോസ് മര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമേനി) പ്രസ്തുത മീറ്റിംഗില്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതായി മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളും സമ്മേളനത്തിന്റെ സംഘാടകരില്‍പ്പെട്ടവരുമായ ശ്രീ. എം.എം. തോമസ് എന്നിവരില്‍ നിന്നും നേരിട്ട് കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ബന്ധങ്ങള്‍ ജീവിതത്തിന്റെ മൂശ
ശരിയായ ബന്ധങ്ങളാണ് ജീവിതത്തിന്റെ മൂശയായിത്തീരുന്നത്. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന വസ്തുത അഭിമാനിക്കുന്നതോടൊപ്പം ഇന്ത്യയില്‍ കുറ്റ കൃത്യങ്ങള്‍ക്ക് കേരളസംസ്ഥാനം മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നുവെന്നുള്ളത് ഗൌരവത്തോടെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ജീവിതം ഉത്സവമായിത്തീരണമെങ്കില്‍ സ്വയം വളരുകയും മറ്റുള്ളവരെ വളരുവാന്‍ അനുവദിക്കുകയും അതോടൊപ്പം പങ്കിടുകയും ചെയ്യുന്ന സ്ഥിതിവിശേഷം കൈവരിച്ചെങ്കില്‍ മാത്രം സാദ്ധ്യമാകുന്നതാണ്. \"ജീവനും, മരണവും, അനുഗ്രഹവും, ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നുവെന്നതിന് ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്ന് സാക്ഷിവെയ്ക്കുന്നു; അതുകൊണ്ട്  നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരായ അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും കൊടുക്കുമെന്ന് സത്യം ചെയ്ത ദേശത്ത് നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സേവിക്കുകയും അവന്റെ വാക്ക് കേട്ടനുസരിക്കുകയും അവനോട് ചേര്‍ന്നിരിക്കുകയും ചെയ്യേണ്ടതിനും ജീവനെ തെരഞ്ഞെടുത്തുകൊള്‍ക. അത് നിനക്ക് ജീവനും ദീര്‍ഘായുസ്സും ആകുന്നു (ആവര്‍ത്തനം 30:19-20).
കടലില്‍ ഒഴുകി വരുന്ന മഞ്ഞുകട്ടയുടെ 1/8 ഭാഗം മാത്രമേ കാഴ്ചയില്‍പ്പെടുന്നുള്ളുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 7/8 ഭാഗവും കാഴ്ചയില്‍പ്പെടാതെ നിലകൊള്ളുന്നു. ഒരു ഭവനത്തില്‍ തന്നെ കഴിയുന്നവര്‍ അകന്നു കഴിയുന്നു-അഥവാ വിദൂരതയില്‍ ജീവിക്കുന്ന സ്ഥിതി കൂടുതലായിക്കൊണ്ടിരിക്കുന്നു. രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം താല്പര്യത്തോടെ അറിയേണ്ടത് കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളാണ്.
ഭൂമിയിലെ ഒരു തത്വശാസ്ത്രവും ശത്രുവിനെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുന്നില്ല. അത്ഭുതങ്ങള്‍ സാദ്ധ്യമാണെന്ന് ദൈവവചനം പഠിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ ആഴമേറിയ തത്വവും അതുതന്നെ. മരുഭൂമിയിലെ അലക്ഷ്യമായ യാത്രയില്‍ നിന്നും വ്യത്യസ്തമായി ലക്ഷ്യസ്ഥാനത്തുള്ള തീര്‍ത്ഥാടനമായി നീതിയുടെ ശുശ്രൂഷ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു.
കഷ്ടതയില്‍ തേജസ്സേറുന്ന നീതിയുടെ ശുശ്രൂഷ
ഇയ്യോബ് - ഒരു തന്മയുമില്ലാത്ത മനുഷ്യന്‍ ദൈവത്തിനുവേണ്ടി സംസാരിക്കുന്നു. ദൈവത്തിന് ഒരു ലക്ഷ്യവും ഓരോ ജീവിതത്തിനും ഓരോ നിയോഗവുമുണ്ട്. സംഭവിക്കുന്നതൊന്നും ആകസ്മികമല്ല. പക്ഷെ എനിക്ക് എല്ലാം വെളിപ്പെടണമെന്നില്ല - മനസ്സിലാകണമെന്നില്ല. ദൈവത്തെ, ദൈവത്തിനായി സ്നേഹിച്ച മനുഷ്യന്‍ എല്ലാം പര്യവസാനിക്കുമ്പോള്‍ സഹനത്തില്‍ നിന്നും വലിയ തേജസ്സിലേക്ക് എത്തിച്ചേരുന്നു. എല്ലാം നഷ്ടമാകുന്നത് കാഴ്ചയില്ലാത്തവര്‍ക്ക് മാത്രമാണ്.
വൃദ്ധ സദനങ്ങള്‍ ഏറിവരുന്നു. \"ഏകമകന്‍ പിതാവിനെ ഗുരുവായൂരില്‍ തള്ളിവിടുന്നു. പോലീസ് സ്വന്തം വീട്ടില്‍ 3-ാം ദിവസം എത്തിക്കുന്നു.\'\' ഇതൊക്കെയും വാര്‍ത്തയില്‍ സ്ഥാനം പിടിക്കുന്നു. പഴയ കാലങ്ങളില്‍ പൂച്ചയെ ചാക്കില്‍കെട്ടി ദൂരെ വിടുന്ന പതിവുണ്ടായിരുന്നു. വളര്‍ത്തു നായ്ക്കളെയും പ്രയാസമെന്ന് തോന്നുമ്പോള്‍ വിദൂരതയില്‍ വിടുമായിരുന്നു. എങ്കിലും മനുഷ്യരെ പരാജയപ്പെടുത്തി അവ വീണ്ടും സ്വന്തഭവനത്തില്‍ സ്നേഹത്തോടെ തിരികെ എത്തിച്ചേരുന്നു.
\"വിശ്വാസത്താല്‍ മോശ താന്‍ വളര്‍ന്നപ്പോള്‍ ദൈവജനത്തോടുകൂടെ കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ട് ഫറവോന്റെ പുത്രിയുടെ മകന്‍ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കുകയും മിശ്രയിമിലെ നിക്ഷേപങ്ങളേക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു\'\' (എബ്രായര്‍ 11:24,25). ദൈവം ക്രമീകരിക്കുന്ന പുതിയ ആരംഭത്തിന് പങ്കാളിയായിത്തീരുക എന്നത് ദൈവമക്കളുടെ അവകാശമാണ്. പുതിയ മനുഷ്യന്റെ ജീവിതം ആരംഭിച്ചതോ, വിശുദ്ധ കന്യകമറിയാമിന്റെ ഉദരത്തിലും നമ്മിലും അതിന്റെ സാദ്ധ്യത തന്നെ?

കടപ്പാട്:bethelpatrika

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3