Thursday ,August 17, 2017 2:19 PM IST

HomeThe Orthodox Faith പരിശുദ്ധാത്മാവ് :ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ
Error
  • JUser: :_load: Unable to load user with ID: 852

പരിശുദ്ധാത്മാവ് :ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

Written by

Published: Wednesday, 02 January 2013

 പരിശുദ്ധാത്മാവ് :ഡോ.മാത്യൂസ്   മാര്‍ സേവേറിയോസ്  മെത്രാപ്പോലീത്താ

അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ വേദശാസ്ത്രജ്ഞനായിരുന്ന മാബൂഗിലെ വി. പീലക്സീതോസിന്റെ ആത്മികപ്രബോധനങ്ങള്‍ സുരപ്രസിദ്ധമാണ്. ഏഴു യാമങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ രഹസ്യപ്രര്‍ത്ഥനകള്‍ ആരെയും ഹഠാദാകര്‍ഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്നീകപ്രബോധനങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മനുഷ്യനില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ കുറിച്ചുള്ള വിശകലനം.

            ഒരു തികഞ്ഞ സന്യാസിയെന്ന സന്യാസിയെന്ന അനുഭവപരിചയത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാക്കുകളാണ് അവയെന്നതില്‍ സംശയമില്ല. ഒരു പണ്ഡിതനായ വേദശാസ്ത്രജ്ഞനെന്ന രീതിയില്‍ വേദശാസ്ത്രസത്യങ്ങളെ ലളിതമായ രീതിയില്‍ വിശദമാക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതരസാധാരണമാണ്.
            അദ്ദേഹത്തിന്റെ ചിന്താധാരയോടു ബന്ധപ്പെട്ടുനിന്നുകൊണ്ട് ഏതാനും ചിലകാര്യങ്ങള്‍ വിഷദമാക്കുകയാണ്.
1. മനുഷ്യഘടന
ജീവശാസ്ത്രപരമായ ഘടനയല്ല ഇവിടെ പ്രതിബാധിക്കുന്നത്. മനുഷ്യവംശശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ത് ഒരു വേദശാസ്ത്രവിശകലനമാണ് ഇവിടുത്തെ വിവക്ഷ. ശരീരബദ്ധമായ മനുഷ്യജീവന്റെ അപഗ്രഥനത്തിന് മാത്രമേ ജന്തുശാസ്ത്രത്തില്‍ സ്ഥാനമുള്ളു. മനശാസ്ത്രമാണെങ്കില്‍ മനസ്സ് എന്ന ഒരു പ്രതിഭാസത്തെ ശരീരത്തിനിതരമായി സങ്കല്പിച്ചുകൊണ്ട് ചില നികമനങ്ങളിലൂടെ കയറിയിറങ്ങി പലതും സാധിച്ചെടുക്കുന്നുവെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഇവയില്‍നിന്നെല്ലാം വ്യത്യസ്തമായി ക്രിസ്തീയവേദശാസ്ത്രത്തിന് മനുഷ്യഘടനയെ കുറിച്ച് സാരമായ ചില സത്യ
ങ്ങള്‍ വ്യക്തമാകുവാനുണ്ട്.

            മനുഷ്യന്‍ ശരീരവും ആത്മാവും ചേര്‍ന്ന ഒരു വ്യക്തിയാണ്. മനുഷ്യനിലെ ഘടകങ്ങളായി ദേഹം, ദേഹി, ആത്മാവ് എന്നിവയെ മനുഷ്യസൃഷ്ടിയില്‍ തന്നെ മനസ്സിലാക്കാവുന്നമതാണ്. എന്നാല്‍ ശരീരമെന്നത് വസ്തുമയവും, ദേഹിയും, ആത്മാവും അശരീരവുമായതിനാല്‍ വേദപുസ്തകത്തില്‍ മിക്കസ്ഥലത്തും മനുഷ്യനിലെ മൂന്നു ഘടകങ്ങളെ വ്യക്തമാക്കാടതെ ശാരീരികം, അശാരീരികം എന്ന പൊതു അടീ#ിസ്ഥാനത്തില്‍ മനുഷ്യന്‍ ശരീരവും ആത്മാവും ഉള്ള വ്യക്തിയെന്ന് ചിത്രീകരിച്ചിരിക്കുന്നു.അലക്സാന്ത്യ്രാ- ഗ്രീക്ക് പാരമ്പര്യങ്ങളില്‍ വന്നിട്ടുള്ള സഭാപിതാക്കന്മാരെല്ലാവരും തന്നെ ഈ ത്രിത്വ ഘടകത്തെ പിന്‍താങ്ങുന്നവരാണ്.പാശ്ചാത്യക്രൈസ്തവ ചിന്തയില്‍ദ്വിത്വഘടകവിക്ഷണമാണ് മുന്നിട്ട് നില്കുന്നത്                                                             (   തുടരും )

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3