Sunday ,October 22, 2017 9:11 PM IST

HomeArticlesഞാനും ഒരു കര്‍ദ്ദിനാളാണ് :ഡോ. എം. കുര്യന്‍ തോമസ്
Error
 • JUser: :_load: Unable to load user with ID: 857

ഞാനും ഒരു കര്‍ദ്ദിനാളാണ് :ഡോ. എം. കുര്യന്‍ തോമസ്

Written by

Published: Thursday, 03 January 2013


തിരുവനന്തപുരത്തെ സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് 2012 നവംബര്‍ 24-ന് റോമാപാപ്പാ ഒരു രണ്ടാംതരം കര്‍ദ്ദിനാള്‍സ്ഥാനം നല്‍കി. ഇതിനു കേരളത്തിലെ ചില മാദ്ധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം തിരുവനന്തപുരം ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം റോമാ പാപ്പായോ, എ. കെ. ആന്റണി ഇന്ത്യന്‍ പ്രധാനമന്ത്രിയോ ആയാല്‍ ലഭിക്കുമായിരുന്നതില്‍ അധികമാണ്. 2012 ജനുവരിയില്‍ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഈ സ്ഥാനം ലഭിച്ചപ്പോള്‍ ഇതിന്റെ പത്തിലൊന്നു വാര്‍ത്താ പ്രാധാന്യംപോലും ഇതേ മാദ്ധ്യമങ്ങള്‍ നല്‍കിയില്ല എന്ന വസ്തുതയും ചിന്തനീയമാണ്.
തങ്ങള്‍ റോമന്‍ കത്തോലിക്കാ സഭയിലും കേരള സമൂഹത്തിലും എന്തൊക്കയോ ആണന്ന് ജനത്തെ ബോദ്ധ്യപ്പെടുത്താന്‍ മലങ്കര റിത്തുകാര്‍ ദശാബ്ദങ്ങളായി നടത്തിവന്ന ശ്രമത്തിന്റെ ഭാഗമായി വേണം ഈ പ്രചരണ കോലാഹലത്തെ കണക്കാക്കാന്‍. പക്ഷേ റീത്തുകാര്‍ എന്തൊക്കയാണന്നു അവകാശപ്പെട്ടുവോ അതൊന്നും അല്ല എന്നു വ്യക്തമാക്കാന്‍ ഈ പരസ്യങ്ങള്‍ ഉപകരിച്ചു. ലഭിച്ചത് വെറും രണ്ടാംതരം കര്‍ദ്ദിനാള്‍സ്ഥാനം ആണെന്നത് അവസാനത്തെ അവകാശവാദം -സ്വയം പ്രഖ്യാപിത കാതോലിക്കാ സ്ഥാനം- വെറും കെട്ടുകഥയാണന്ന വസ്തുതയും ശരിവെച്ചു.
റോമന്‍ കത്തോലിക്കാ സഭയുടെ ഭരണപരമായ ഒരു സംവിധാനമാണ് കര്‍ദ്ദിനാള്‍. സഭാപരമായ രാജകുമാരന്മര്‍ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. റോമാപാപ്പായെ തിരഞ്ഞെടുക്കുക എന്നതാണ് അവരുടെ കര്‍ത്തവ്യം. പോപ്പിന് ആവശ്യമെന്നു തോന്നുന്നപക്ഷം അവരുടെ ഉപദേശം സ്വീകരിക്കാം. റോമാ സഭയില്‍ പോപ്പു കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ബഹുമതി ഉള്ളവരായി ഇവരെ കണക്കാക്കുന്നു. അവിടംകൊണ്ടു കര്‍ദ്ദിനാള്‍മാരുടെ പ്രാധാന്യം അവസാനിക്കുന്നു.
എല്ലാ കര്‍ദ്ദിനാള്‍മാരും തുല്യരാണ് എന്നൊരു തെറ്റിദ്ധാരണ ഭൂരിപക്ഷമാളുകള്‍ക്കുമുണ്ട്. യഥാര്‍ത്ഥത്തില്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തിനു യഥാക്രമം മെത്രാന്‍ (കര്‍ദ്ദിനാള്‍ ബിഷപ്പ് ), വൈദീകന്‍(കര്‍ദ്ദിനാള്‍ പ്രീസ്റ്), ശെമ്മാശന്‍(കര്‍ദ്ദിനാള്‍ ഡീക്കണ്‍) എന്നീ മൂന്നു പദവികളുണ്ട്. ഇന്ന് ഈ മൂന്നുതരം കര്‍ദ്ദിനാള്‍മാരും മെത്രാന്മാരാണ്. എന്നാല്‍ അതത് വൈദീക പദവിയിലുള്ളവര്‍ തന്നെയാണ് മുമ്പ് സമാന നാമമുള്ള കര്‍ദ്ദിനാള്‍മാരായിരുന്നത്. ഇവയില്‍ രണ്ടാം തരത്തില്‍പ്പെട്ട കര്‍ദ്ദിനാള്‍ പ്രീസ്റ് സ്ഥാനമാണ് ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് റോമാപാപ്പാ ദാനം നല്‍കിയത്.
ഇന്ന് എല്ലാ കര്‍ദ്ദിനാള്‍മാരും മെത്രാന്മാരാണെങ്കിലും അവൈദികര്‍ പോലും കര്‍ദ്ദിനാള്‍മാരായ കാലമുണ്ടായിരുന്നു. 1899-ല്‍ അന്തരിച്ച റ്റൊഡല്‍ഫെ മീറ്റലായിരുന്നു അവസാനത്തെ അവൈദിക കര്‍ദ്ദിനാള്‍. 1917-ല്‍ കര്‍ദ്ദിനാള്‍മാര്‍ കുറഞ്ഞത് വൈദീകരായിരിക്കണമെന്നും, 1962-ല്‍ മെത്രനായിരിക്കണമെന്നും നിശ്ചയിച്ചു. 1983-ലെ കാനോന്‍ നിയമ സംഹിത കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കു ഉയര്‍ത്തപ്പെടുന്നവര്‍ കുറഞ്ഞത് വൈദീകനായിരിക്കണമെന്നും, അവരെ ഉടന്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.
കര്‍ദ്ദിനാള്‍മാരുടെ സ്ഥാനവും, അവരുടെ സമതിയായ കോളേജ് ഓഫ് കര്‍ദ്ദിനല്‍സിന്റെ പ്രാമാണ്യവും  റോമാപാപ്പായുടെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 1059 വരെ പോപ്പുമാരെ തിരഞ്ഞെടുക്കുന്നത് റോമാ രൂപതയിലെ ജനങ്ങളും വൈദീകരും ചേര്‍ന്നായിരുന്നു. ആ വര്‍ഷം റോമാ പാപ്പായെ തിരഞ്ഞെടുക്കാനുള്ള അധികാരം കര്‍ദ്ദിനാള്‍മാര്‍ക്കു മാത്രമായി പരിമതപ്പെടുത്തി. അന്നും ഇന്നും കര്‍ദ്ദിനാള്‍മാരെ തിരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള അധികാരം റോമാപാപ്പായില്‍ മാത്രം നിക്ഷിപ്തമണ്. ഈ അധികാരം മെത്രാന്മാരുടെ സുന്നഹദോസിനു വിട്ടു കൊടുക്കണമെന്ന ഇടക്കാലത്തെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ചുരുക്കത്തില്‍, അതത് കാലത്ത് ഭരിക്കുന്ന റോമാ പാപ്പായുടെ വ്യക്തിപരമായ ഒരു ദാനം മാത്രമാണ് അന്നും ഇന്നും കര്‍ദ്ദിനാള്‍ സ്ഥാനം. ഒരുകാലത്ത് സ്വാധീനമുള്ളവര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ കര്‍ദ്ദിനാള്‍മാരായി അവരോധിപ്പിച്ചിരുന്നു.
റോമാപാപ്പായെ തിരഞ്ഞെടുക്കാനുള്ള അവകാശം റോമിലെ മുഖ്യ പുരോഹിതന്മാര്‍ക്കും റോമാ നഗരപ്രാന്തത്തിലുള്ള ഏഴ് രൂപതകളിലെ മെത്രാന്മാര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കര്‍ദ്ദിനാള്‍മാര്‍ ഉണ്ടങ്കിലും ഫലത്തില്‍ റോമിലെ മുഖ്യ പുരോഹിതന്മാരും റോമാ നഗരപ്രാന്തത്തിലുള്ള ഏഴ് രൂപതകളിലെ മെത്രാന്മാരും മാത്രം ചേര്‍ന്നാണ് ഇന്നും റോമാപാപ്പായെ തിരഞ്ഞെടുക്കുന്നത്. മുകളില്‍ പറഞ്ഞ മുന്നു തരം കര്‍ദ്ദിനാള്‍മാര്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.
റോമാ നഗരപ്രാന്തത്തിലുള്ള ഏഴു രൂപതകളുടെ മെത്രാന്മാരായ ആറുപേര്‍ക്കു മാത്രമാണ് കര്‍ദ്ദിനാള്‍ ബിഷപ്പ് സ്ഥാനം നല്‍കുന്നത്. കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍, വൈസ് ഡീന്‍, പോപ്പിന്റെ അഭാവത്തില്‍ ദൈനംദിന ഭരണം നടത്തുന്ന കമര്‍ലങ്ക എന്ന സ്ഥാനി മുതലായവര്‍ എപ്പോഴും ഇവരില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീനിന്, ഏഴു പ്രാന്ത രൂപതകളില്‍പ്പെട്ട ഓസ്റിയായുടെ സ്ഥാനിക മെത്രാന്‍ പദവികൂടി ലഭിക്കും. ഈ ഏഴു റോമാ നഗരപ്രാന്ത രൂപതകളുടെ മെത്രാന്മാര്‍ക്കു മാത്രമാണ് സ്ഥിരമായും കര്‍ദ്ദിനാള്‍ സ്ഥാനം ലഭിക്കുന്നത്.
പിന്നീടുള്ളത് കര്‍ദ്ദിനാള്‍ പ്രീസ്റ്മാരാണ്. അവര്‍ക്ക് കര്‍ദ്ദിനാള്‍ പദവി നല്‍കിയാലുടന്‍ അവര്‍ ഏതു രാജ്യക്കാരായാലും റോമിലെ റോമാ രൂപതയില്‍പ്പെട്ട ഒരു പള്ളിയുടെ വികാരിയായി നിയമിക്കും. അപ്രകാരം ഒരു പള്ളി ഭൌതികമായി നിലനില്‍ക്കുന്നതായിരിക്കണമെന്നില്ല. ഒരു സങ്കല്‍പ്പം മാത്രമായാലും മതി. പക്ഷേ കര്‍ദ്ദിനാള്‍ പ്രീസ്റുമാര്‍ അവയുടെ വികാരിമാരായി ചുമതലയേറ്റേ പറ്റു. ഇപ്രകാരം ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് ലഭിച്ചത് സെന്റ് ഗ്രിഗറി ഏഴാമന്റെ നാമത്തിലുള്ള പള്ളിയുടെ വികാരി സ്ഥാനമാണ്.
കര്‍ദ്ദിനാള്‍ ഡീക്കന്മാരുടെ കാര്യവും വിഭിന്നമല്ല. റോമാ രൂപതയില്‍പ്പെട്ട ഒരു പള്ളിയുമായി ബന്ധിച്ചാണ് അവര്‍ക്കും സ്ഥാനം നല്‍കുന്നത്. പുതിയ പോപ്പിനെ പ്രഖ്യാപിക്കുക, അദ്ദേഹത്തിനു പാലിയം, കിരീടം മുതലായവ നല്‍കുക തുടങ്ങിയ വിപുലമായ അധികാരങ്ങള്‍ കര്‍ദ്ദിനാള്‍ ഡീക്കന്മാരിലെ പ്രോട്ടോ ഡീക്കണ്‍ എന്ന സ്ഥാനിക്കാണ്. ഒരു കര്‍ദ്ദിനാള്‍ ഡീക്കണ് പത്തുവര്‍ഷം ആ പദവിയില്‍ പൂര്‍ത്തീകരിച്ചാല്‍ കര്‍ദ്ദിനാള്‍ പ്രീസ്റ് ആകാനുള്ള അവസരമുണ്ട്. എന്നാല്‍ കര്‍ദ്ദിനാള്‍ പ്രീസ്റിന് കര്‍ദ്ദിനാള്‍ ബിഷപ്പ് ആകാന്‍ സാധിക്കുകയില്ല.
ഈ സംവിധാനത്തിനുള്ള ഏക അപവാദം റോമാ സഭയില്‍ ചേര്‍ന്ന പൌരസ്ത്യ സഭകളുടെ പാത്രിയര്‍ക്കീസുമാരെ കര്‍ദ്ദിനാളാക്കുമ്പോഴാണ്. (റോമാ സഭയുടെ ഔദ്യോഗിക പദാവലിയില്‍ പുനരൈക്യം എന്നൊരു വാക്കില്ല. റോമാ സഭയില്‍ ചേര്‍ന്ന പൌരസ്ത്യരെ യൂണിയേറ്റ്സ് അഥവാ ചേര്‍ന്നവര്‍ എന്നു മാത്രമാണ് റോമാ സഭ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്.) അവര്‍ക്ക് കര്‍ദ്ദിനാള്‍ ബിഷപ്പ് എന്ന  സ്ഥാനമാണ് നല്‍കുന്നത്. റോമില്‍ പള്ളിയൊന്നും നല്‍കാറുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദം മുതലാണ് ഇത്തരത്തില്‍പ്പെട്ടവരെ കര്‍ദ്ദിനാള്‍ പദവിലേയ്ക്കുയര്‍ത്തിത്തുടങ്ങിയത്. ഇതേവരെ ജറുശലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് അടക്കം 14 പേര്‍ക്കു മാത്രമാണ് ഇപ്രകാരം കര്‍ദ്ദിനാള്‍ സ്ഥാനം നല്‍കിയിട്ടുള്ളത്. സമീപകാലത്ത് കേരളം സന്ദര്‍ശിച്ച ലബനനിലെ മാറാനേറ്റ് പാത്രിയര്‍ക്കീസ് ബഷാറെ ബുട്രോസ് അല്‍ റായിക്ക് 2012 നവംബര്‍ 24-ന് ലഭിച്ചത് കര്‍ദ്ദിനാള്‍ ബിഷപ്പ് സ്ഥാനമാണ്.
ചുരുക്കത്തില്‍, കര്‍ദ്ദിനാള്‍ ബിഷപ്പുമാര്‍ ഒഴികെയുള്ള കര്‍ദ്ദിനാള്‍മാര്‍ ഏതു രാജ്യത്തെ പ്രജകളാണെങ്കിലും, ഏതു വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കിലും റോമാ പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് റോമാ രൂപതയില്‍പ്പെട്ട ഒരു പള്ളിയുടെ വികാരി അല്ലെങ്കില്‍ ശെമ്മാശന്‍ എന്ന നിലയിലാണ്. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കല്‍ അടുത്ത റോമാപാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് റോമാ രൂപതയില്‍പ്പെട്ട സെന്റ് ഗ്രിഗറി ഏഴാമന്‍ പള്ളിയുടെ വികാരി എന്ന നിലയില്‍ മാത്രമാണ്. തിരുവനന്തപുരം മേജര്‍ ആര്‍ച്ച്ബിഷപ്പ് എന്ന നിലയിലോ, സീറോ മലങ്കര റോമന്‍ കത്തോലിക്കരുടെ പ്രതിനിധി എന്ന നിലയിലോ അല്ല. അതേസമയംതന്നെ കര്‍ദ്ദിനാളായ ബഷാറെ ബുട്രോസ് അല്‍ റായി വ്യക്തിപരമായ നിലയിലും.
ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം മലങ്കര സഭയുടെ അമേരിക്കയിലുള്ള പള്ളികളില്‍ വിവിധ രാജ്യങ്ങളിലെ പൌരന്മാരായ പട്ടക്കാര്‍ വികാരിമാരായി സേവനമനുഷ്ടിക്കുന്നുണ്ട്. അവരെല്ലാം ആ ഭദ്രാസന പൊതുയോഗ അംഗങ്ങളും, ഭദ്രാസന സെക്രട്ടറി സ്ഥാനംവരെ ലഭിക്കുവാന്‍ അര്‍ഹരുമാണ്. അതിനവര്‍ക്ക് അമേരിക്കന്‍ പൌരത്വം വേണമെന്നില്ല. അമേരിക്കന്‍ ഭദ്രാസനത്തിലെ ഒരു പള്ളിയുടെ വികാരി സ്ഥാനം ഉണ്ടായിരുന്നാല്‍മതി. അവിടെ വികാരി സ്ഥാനം അത്യന്താപേക്ഷിതമാണുതാനും. ആ വികാരി സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് അവിടെ വോട്ടവകാശം ലഭിക്കുന്നത്. അവരുടെ സ്വന്ത ഇടവകപ്പള്ളിയോ ഭദ്രാസനമോ പൌരത്വമോ അവിടെ അപ്രസക്തമാണ്.
കര്‍ദ്ദിനാള്‍ പദവി റോമന്‍ കത്തോലിക്കാ സഭയുടെ മാത്രം കുത്തകയല്ല. ആംഗ്ളിക്കന്‍ സഭയുടെ ലണ്ടനിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലിലെ കോളേജ് ഓഫ് മൈനര്‍ കാനന്‍സിലെ ഏറ്റവും മുതിര്‍ന്ന രണ്ട് അംഗങ്ങള്‍ കര്‍ദ്ദിനാള്‍ എന്ന സ്ഥാനനാമത്തിലാണ് അറിയപ്പെടുന്നത്.  
ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കല്‍ കര്‍ദ്ദിനാളായതോടെ റോമാ സഭയില്‍ അദ്ദേഹത്തിനു മലങ്കര സഭയിലെ 3,962 മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളിലൊരാള്‍ക്കു തുല്യമായ സ്ഥാനം ലഭിച്ചു എന്നു പറയാം. കാരണം, മലങ്കര സഭാദ്ധ്യക്ഷനായ പൌരസ്ത്യ കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുവാന്‍ 2012-17 കാലത്ത് അത്രയും പേര്‍ക്ക് വോട്ടവകാശമുണ്ട്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തിനു റോമ്മാ സഭയിലുള്ള സ്ഥാനം ആ സഭയുടെ അദ്ധ്യക്ഷനായ റോമാ പാപ്പാ തിരഞ്ഞടുപ്പില്‍ ഒരു വോട്ടു ചെയ്യുക എന്നതു മാത്രമാണല്ലോ.
ഒരര്‍ത്ഥത്തില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗത്തിന് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് റോമാ സഭയിലുള്ളതിനേക്കാള്‍ വിപുലമായ അധികാരങ്ങള്‍ മലങ്കര സഭയിലുണ്ട്. സഭാദ്ധ്യക്ഷനെക്കൂടാതെ തങ്ങളുടെ മെത്രാന്മാരേയും കൂട്ടു ട്രസ്റിമാരേയും, മാനേജിംഗ് കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുക്കുന്നതും, നിയമ സംഹിത രൂപീകരിക്കുന്നതും ഭേദപ്പെടുത്തുന്നതും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളാണ്. റോമന്‍ കത്തോലിക്കാ സഭയി അംഗങ്ങള്‍ക്ക് - അത്യുന്നത കര്‍ദ്ദിനാളായാലും - ഇതൊന്നും സ്വപ്നംകാണാന്‍ സാദ്ധ്യമല്ലല്ലോ.
എന്നാല്‍ കര്‍ദ്ദിനാള്‍മാരും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളും തമ്മില്‍ രണ്ടു വിത്യാസങ്ങളുണ്ട്. ഒന്നാമതായി, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങള്‍ എല്ലാവരും - മെത്രാന്മാരടക്കം - തിരഞ്ഞെടുക്കപ്പെട്ടവരാണ്. കര്‍ദ്ദിനാളന്മാരെപ്പോലെ ദാനം കിട്ടിയ സ്ഥാനം വഹിക്കുന്നവരല്ല. ആരെയും അസോസിയേഷനിലേയ്ക്കു നോമിനേറ്റു ചെയ്യാന്‍ സാദ്ധ്യവുമല്ല. അവര്‍ ലോകത്തെവിടെയുമുള്ള നസ്രാണികളുടെ പ്രതിനിധികളാണ്. ഒരു ഭദ്രാസനത്തിലോ രാജ്യത്തോ മാത്രം ഉള്‍പ്പെട്ടവരല്ല.
രണ്ടമതായി, മെത്രാന്മാര്‍ ഒഴികെയുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ കാലാവധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലങ്കില്‍ അഞ്ചു വര്‍ഷം മാത്രമാണ്. ഇടവക ഭരണം നഷ്ടപ്പെട്ടാല്‍ മെത്രാന്മാരും പുറത്താവും. കര്‍ദ്ദിനാളന്മാരെപ്പോലെ ഒരിക്കല്‍ അകത്തു കടന്നാല്‍ പിന്നീട് പോപ്പു മരിക്കുന്ന ദിവസം 80 വയസു തികയാത്തിടത്തോളംകാലം അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ളേവില്‍ പങ്കടുക്കാനോ വോട്ടു ചെയ്യാനോ അവര്‍ക്കു സാദ്ധ്യമല്ല.
ഈ മാനദണ്ഡം പരിഗണിച്ചാല്‍ 2012 മാര്‍ച്ചില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്ത 3,497 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും മലങ്കര സഭയിലെ കര്‍ദ്ദിനാള്‍മാരാണ്. ചുവന്ന കൂപ്പായവും കോഴിപ്പൂവന്‍ തൊപ്പിയും ഇല്ലെങ്കിലും അവരുടെ അധികാരം തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് കര്‍ദ്ദിനാള്‍ എന്ന നിലയില്‍ റോമാ സഭയില്‍ ഉള്ളതിനേക്കാള്‍ വളരയധികം ഉന്നതമാണ്. തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയിലെ അംഗങ്ങള്‍ക്ക് ഒരിക്കലും സ്വപ്നം കാണാനാവത്ത അധികാരം.   
മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് കര്‍ദ്ദിനാള്‍ സ്ഥാനം ലഭിച്ചപ്പോള്‍ തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയ്ക്ക് പ്രത്യേകിച്ച് യാതൊരു മഹിമയും ലഭിച്ചില്ല. എന്നു മാത്രമല്ല, ഏതാനും ദശകങ്ങളായി കേരളജനതയെ വിശ്വസിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ച തങ്ങളുടെ സവിശേഷ വ്യക്തിത്വത്തിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നടിയുകയായിരുന്നു. അവയെ ഇപ്രകാരം സംഗ്രഹിക്കാം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി - കൃത്യമായി പറഞ്ഞാല്‍ തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ അദ്ധ്യക്ഷനെ റോമാ പാപ്പാ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയതുമുതല്‍, ആ സ്ഥാനി റോമാ സഭയിലെ ഒരു പൌരസ്ത്യ പാത്രിയര്‍ക്കീസിനു തുല്യമായ കാതോലിക്കാ ആണെന്നു മലങ്കര റീത്തുകാര്‍ പ്രചരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഒരു രണ്ടാംതരം കര്‍ദ്ദിനാള്‍ പ്രീസ്റ് ആയി ഉയര്‍ത്തിയതോടെ ഈ വാദത്തിന്റെ മുന ആ സഭ തന്നെ രണ്ടു തരത്തില്‍ ഒടിച്ചു.
ഒന്നാമതായി, കാതോലിക്കാ സമ്പൂര്‍ണ്ണ അധികാരമുള്ള സഭാദ്ധ്യക്ഷനാണന്നും, റോമാ പാപ്പാ അല്ലാതെ മറ്റൊരു കാതോലിക്കാ - സാര്‍വത്രിക പിതാവ് - ആ സഭയില്‍ സാദ്ധ്യമല്ല എന്നുള്ളതും നൂറ്റാണ്ടുകളായി റോമാ സഭയടെ വിശ്വാസമാണ്. സഭയുടെ പൂര്‍ണ്ണ സ്വയംഭരണാധികാരമുള്ള രാജാവാണ് കാതോലിക്കാ എന്ന സ്ഥാനി എന്നു റോമന്‍ കത്തോലിക്കാ സഭ പഠിപ്പിക്കുമ്പോള്‍, അതേ സഭയിലെ വെറും രണ്ടാം തരം പൌരന്മാര്‍ - യൂണിയേറ്റ്സ് - വരത്തര്‍ - മാത്രമായ തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതക്കാര്‍ തങ്ങളുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാതോലിക്കാ ആണന്നാണ് റോം ആവര്‍ത്തിച്ചു നിഷേധിച്ചിട്ടും യാതൊരു ഉളുപ്പുമില്ലാതെ പ്രചരിപ്പിച്ചു വന്നത്. സഭയിലെ രാജാവ് എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍തന്ന, ദാനം കിട്ടിയ സഭയുടെ രാജകുമാരന്‍ (അതും രണ്ടാം തരവും 211-ല്‍ ഒന്നും) സ്ഥാനം രണ്ടു കൈയ്യുംനീട്ടി സ്വീകരിക്കുകയും, അതിനു മാദ്ധ്യമദ്വാരാ പ്രചണ്ഡമായ പ്രചരണം നല്‍കുകയും ചെയ്തപ്പോള്‍ തങ്ങള്‍ അന്നുവരെ പറഞ്ഞുവന്ന രാജാവ് -കാതോലിക്കാ- സ്ഥാനം തങ്ങള്‍ക്ക് ഇല്ലായെന്നു പരോക്ഷമായി സമ്മതിക്കുകയായിരുന്നു. കാതോലിക്കാ, പോപ്പ് എന്നീ സ്ഥാനനാമങ്ങള്‍ റോമാ പാപ്പായ്ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണന്നും, ഈജിപ്തിലെ പോപ്പ് അദ്ധ്യക്ഷനായ കോപ്ടിക് സഭയില്‍നിന്നും റോമാ സഭയില്‍ ചേര്‍ന്നവരുടെ തലവന് പോപ്പ് എന്ന സ്ഥാനനാമം നല്‍കാതെ വെറും പാത്രിയര്‍ക്കീസ് മാത്രമാക്കി നിലനിര്‍ത്തുന്ന നടപടിയും ഇതിനോടു കൂട്ടി വായിക്കണം.  
രണ്ടാമതായി, റോമാ സഭയില്‍ ചേര്‍ന്ന പൌരസ്ത്യരുടെ റോം അംഗീകരിച്ച പാത്രിയര്‍ക്കീസ് സ്ഥാനികള്‍ക്ക് കര്‍ദ്ദിനാള്‍ ബിഷപ്പ് സ്ഥാനമാണ് നല്‍കുന്നത്. പാത്രിയര്‍ക്കീസിനു തുല്യമോ അതിനു മുകളിലോ സ്ഥാനമുള്ള കാതോലിക്കാ പദവി ഉണ്ടന്നു സ്വയം വിശേഷിപ്പിക്കുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലിന് റോമാ പാപ്പാ ദാനം ചെയ്തത് വെറുമൊരു കര്‍ദ്ദിനാള്‍ പ്രീസ്റ് സ്ഥാനവും. തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കാതോലിക്കായോ പാത്രിയര്‍ക്കീസോ അല്ല എന്നു വ്യക്തമാക്കാന്‍ റോമിന് ഇതിനേക്കാള്‍ വ്യക്തവും സരളവുമായ മാര്‍ഗ്ഗം വേറെന്തുണ്ട്.
ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കല്‍ തനിക്കു ദാനം കിട്ടിയ കര്‍ദ്ദിനാള്‍ പ്രീസ്റ് സ്ഥാനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മറ്റൊരു കപട മുഖം കൂടി പൊഴിയുകായിരുന്നു. മലങ്കര മെത്രാനും നസ്രാണികളുടെ ദേശീയതയുടെ  പ്രതീകവുമാണ്  തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന പ്രചരണമായിരുന്നു അത്. റോമാ രൂപതയിലെ സെന്റ് ഗ്രിഗറി ഏഴാമന്‍ പള്ളിയുടെ വികാരിസ്ഥാനം സ്വീകരിച്ചതോടെ ഇന്ത്യന്‍ ദേശീയതയല്ല ഇറ്റാലിയന്‍ ദേശീയതയാണ് തന്റെ സ്ഥാനത്തിനും നിലനില്‍പ്പിനും അടിസ്ഥാനം എന്ന് ബസേലിയോസ് ക്ളിമ്മീസ് തോട്ടുങ്കലും അദ്ദേഹത്തിന്റെ സ്തുതിപാഠകരും പരസ്യമായി സമ്മതിക്കുകയായിരുന്നു. യഥാര്‍ത്ഥ മലങ്കര മെത്രാന്‍ മറ്റേതെങ്കിലും രാജ്യത്തെ പള്ളി വികാരി സ്ഥാനമോ മാസപ്പടിയോ സ്വീകരിക്കാത്ത, സ്വീകരിക്കാനാവാത്ത തികഞ്ഞ ഇന്ത്യന്‍ ദേശീയനാണ്. അങ്ങനെ ആയിരിക്കണം എന്നാണ് നിയമം.
കേരളത്തിലെ പാശ്ചാത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളും അവകാശികളും തങ്ങളാണ് എന്നാണ് തിരുവനന്തപുരം സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ അവകാശവാദം. ഉപരിപ്ളവമായെങ്കിലും പാശ്ചാത്യ സുറിയാനി ആരാധനാ ക്രമങ്ങള്‍ ഉപയോഗിക്കുന്നു എന്നത് അജമോഷണത്തിന് ഒരു മുഖ്യ ഉപാധിയായിത്തന്നെ ഇവര്‍ ഉപയോഗിക്കുന്നു. എന്നാല്‍ അവരുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് റോമാ സഭയിലെ കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ചതോടനുബന്ധിച്ചു നടന്ന ചടങ്ങുകള്‍ ഇവര്‍ അടിസ്ഥാനപരമായി ലത്തീന്‍ ക്രമം പിന്തുടരുന്ന ഒരു റോമന്‍ കത്തോലിക്കാ രൂപതമാത്രമാണന്നും, സവിശേഷമായ യാതൊരു അവകാശവും റോമാ സിംഹാസനം അവര്‍ക്കു നല്‍കിയിട്ടില്ലായെന്നും വ്യക്തമാക്കി.  കര്‍ദ്ദിനാള്‍ സ്ഥാനം സ്വീകരിച്ചശേഷം റോമാ പാപ്പായോടൊപ്പം സമൂഹബലി അര്‍പ്പിച്ചത് ലത്തീന്‍ ക്രമത്തിലാണ്. പിറ്റേന്ന് സെന്റ് ഗ്രിഗറി ഏഴാമന്‍ പള്ളിയുടെ വികാരി എന്ന നിലയില്‍ അവിടെ ബലിയര്‍പ്പിച്ചതും ലത്തീന്‍ ക്രമത്തിലാണ്. എവിടെപ്പോയി സീറോ മലങ്കര റോമന്‍ കത്തോലിക്കാ അതിരൂപതയുടെ തനിമയും ഗരിമയും സവിശേഷാധികാരങ്ങളും പൌരസ്ത്യ പാരമ്പര്യങ്ങളും. പത്രവാര്‍ത്തകള്‍ ശരിയാണങ്കില്‍ അതേ ദിവസം വീണ്ടും സീറോ മലങ്കര ക്രമത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ഒരു പുരോഹിതന്‍ ഒരേ ദിവസം ഒന്നിലധികം വി. കുര്‍ബാന അര്‍പ്പിക്കുക എന്നത് പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ അക്ഷന്തവ്യമായ തെറ്റാണ്. ലത്തീന്‍ പാരമ്പര്യത്തില്‍ അനുവദനീയവും. വിശദീകരണം ആവശ്യമില്ലാത്ത പ്രകടനം.
മാദ്ധ്യമങ്ങളെ മുഴുവന്‍ വിലയ്ക്കെടുത്ത് പ്രചരണം നടത്തിയാലും മലങ്കര റീത്തുകാരും അവരുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള സമൂഹത്തിന്റേയും കേരളത്തിലെ റോമന്‍ കത്തോലിക്കരുടെ പോലും മുമ്പില്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമല്ല. ഈ യാാഥാര്‍ത്ഥ്യം തിരിച്ചറിയാതെ നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ അവരെ കൂടുതല്‍ അപഹാസ്യരാക്കുകയേയുള്ളു.  
 
     കടപ്പാട്: bethelpatrika

Tell a Friend

19 comments

 • Comment Link Basil Wednesday, 09 April 2014 07:27 posted by Basil

  Wow... Comments-നു എന്തൊരു തീക്ഷ്ണത.
  പാല്പോടിയുടെയും ജർമൻ നുഴ്സുദ്യോഗത്തിന്റെയും സന്തതിയ്ക്ക് രോഷം. വത്തിക്കാന്റെ ഭാഷയിൽ ഒരു 'uniate' (=വരത്തൻ) സമൂഹത്തിലെ അംഗം തന്റെ മാതൃസഭയ്ക് identity ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. അപാരം തന്നെ.
  The church of Rome is declining in the West, especially in Europe. For eg. in Netherlands, some old Catholic church buildings are rented to Muslims (for their worship), or rented as pubs. The rent money is needed for the maintenance of those church buildings. No Christian worship is conducted there anymore because no Christians turn up for worship, hence no നേര്ച്ച, hence the need for rent money.
  In the coming centuries, a large fraction of the church of Rome will comprise 2 sections. (i) Uniates - the result of proselytism (അജമോഷണം) from ancient churches like Ukraine, Antioch, Romania, Greece, Malankara, Persia etc. (ii) Newly converted Christians (പുതുക്രിസ്ത്യാനികൾ) from the last 2 centuries, mainly from Asia (who already form the major part of Syro-Malankara rite).
  Hopefully, a vibrant Pope Francis could slacken his church's decline. For eg. in Brazil, his visit has sparked interest among the youth for active involvement in the church.
  @Dr. M. Kurian Thomas,
  A well-written, informative article. Historians like you who can point out the facts are an absolute necessity for the church and society both today as well as in the decades ahead.

 • Comment Link rinsam Thursday, 23 January 2014 13:42 posted by rinsam

  ///.ക്രിസ്തു സഭ യുടെ കുട്ടയിമ അറിയാതെ പെന്തകൊസ്തക്കാരെ അനുകരിച്ചു ജീവിക്കുന്ന പിടിവശിക്കാരുടെ മക്കൾ ..പിതാക്കൾ മുന്തിരി തിന്നു .////ക്രിസ്തു സഭയുടെ കൂട്ടായ്മ എന്താണ് എന്ന് ഈ പറയുന്ന വ്യക്തിക്ക് അറിയാമോ ??ക്രിസ്തുവില് ,പൌലോസും ,പ ത്രോസും .തോമായും,യാക്കോബും എല്ലാം ഭയുടെ തൂണുകള് ആണ് ! ആ സത്യം അറിയാത് വെറുതെ അതും ഇതും പറയരുത് !

 • Comment Link santo Friday, 08 November 2013 11:44 posted by santo

  പൊട്ടത്തരം പറയുന്ന ലേഖകൻ ആദ്യം സ്വതം മനസ്സിലാക്കട്ടെ ...ക്രിസ്തു സഭ യുടെ കുട്ടയിമ അറിയാതെ പെന്തകൊസ്തക്കാരെ അനുകരിച്ചു ജീവിക്കുന്ന പിടിവശിക്കാരുടെ മക്കൾ ..പിതാക്കൾ മുന്തിരി തിന്നു ...മക്കളുടെ പല്ല് പുളിച്ചു ...എടുത്‌ചാട്ടവും ആരയേം അനുസരിക്കാത്ത സ്വഭാവവും ...അത് ഇന്നും തുടരുന്നു ...നിങ്ങൾ ഏതു നസ്രാനികലാ? ഒന്ന് പോഡാ പ്പാ..

 • Comment Link nazrani Monday, 02 September 2013 14:56 posted by nazrani

  "അതത് കാലത്ത് ഭരിക്കുന്ന റോമാ പാപ്പായുടെ വ്യക്തിപരമായ ഒരു ദാനം മാത്രമാണ് അന്നും ഇന്നും കര്‍ദ്ദിനാള്‍ സ്ഥാനം. "
  ഇത് പറയാൻ നിങ്ങൾ ഓർത്തഡോൿസ്‌ കാര്ക്ക് നാണമില്ലെ? കത്തനാര്മാർ ചേർന്ന് പട്ടം കൊടുത്ത നിങ്ങളുടെ ആദ്യത്തെ 'മെത്രാന്'' പിന്നെയും പിൻഗാമികൾ വേണ്ടി വന്നു കൈവെപ്പുള്ള ഒരു മെത്രാൻ സ്ഥാനം ദാനമായി കിട്ടാൻ! എന്നിട്ട് അവസാനം കൈവെപ്പു തന്ന ആ പാത്രിയക്കീസിനെയും നിങ്ങൾ തള്ളി കളഞ്ഞു.. ശരിക്കും നിങ്ങൾ ആരാണ്.. ? ഒരു ഐഡന്റിറ്റി ഇല്ലാത്ത ഒരു സമൂഹം.. ആ അപകര്ഷത മറക്കാൻ പുലമ്പി കൊണ്ടിരിക്കുന്നു.. ഇപ്പോഴും
  അതിനു മാര്ത്തോമ "സിംഹാസന" വാദം പോരഞ്ഞു ഇപ്പൊ ഇന്ത്യൻ ദെശിയതയെയും കൂട്ട് പിടിക്കുന്നു.. അപരനെ ശപിക്കതെ നിങ്ങള്ക്ക് സ്വന്തം "മഹത്വം" പറയാൻ വയ്യന്നായോ?

 • Comment Link തരുണ്‍ Friday, 23 August 2013 17:07 posted by തരുണ്‍

  അടിപൊളി!!

 • Comment Link mathew24 Wednesday, 05 June 2013 10:16 posted by mathew24

  we too need cardinals...but not of the grade of cleemis thotumkal who is fake

 • Comment Link Anil Sunday, 12 May 2013 16:14 posted by Anil

  We should elevate our important dioceses to Archdiocese

 • Comment Link fr thomas Tuesday, 26 February 2013 05:56 posted by fr thomas

  എന്ത് കൊണ്ട് നമ്മുടെ കോര്‍-എപ്പിസ്കോപമാരെ "കര്‍ദിനാല്‍" എന്ന് വിളിച്ചു കൂടാ?

 • Comment Link KG Monday, 04 February 2013 08:44 posted by KG

  Being Chrisian is not stealing the faithful from Orthodox -Jacobite churches to the Reeth church and stealing tites considered special by the Orthodx Churcgh. As long as Reeth allures the Jacobite - Orthodox faithful by providing cash, jobs, milk powder and American flour , they dont deserve any respect in my eyes. Shame on Reeth and the new Cardinal Priest who is a jackal in sheep's cloth.

 • Comment Link Kiran Monday, 04 February 2013 02:26 posted by Kiran

  Cleemis knows how to get media attention. Giving free tickets to the Trivandrum Mayor and others who occupy certain position in religious groups to attend the ceremony in Rome has helped him in getting the unwanted attention. I think everybody might want to enjoy a free trip to Rome. :) In return, he was able to get a civic eception hosted by the Mayor. He knows how to play his cards to get Media attention.I think Kerala media is not able to decide on the importance of the news it needs to publixh. I feel it has given undue importance to ordination of Cleemis as a Cardinal. May this was also job of an event management groupls ....similar to one we saw for NIMS......

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
 • slide show1
 • slide show2
 • slide show3