Sunday ,October 22, 2017 9:19 PM IST

HomeArticlesമനുഷ്യാ നീ എവിടെ ? - പ്രൊഫ. പി. സി. ഏലിയാസ്
Error
  • JUser: :_load: Unable to load user with ID: 857

മനുഷ്യാ നീ എവിടെ ? - പ്രൊഫ. പി. സി. ഏലിയാസ്

Written by

Published: Tuesday, 13 May 2014

 
 
വിലക്കപ്പെട്ട കനി തിന്നതിനു ശേഷം ദൈവത്തെ അഭിമുഖീകരിക്കാന്‍ മടി കാണിച്ച മുഷ്യനെ തേടി ദൈവം വന്നു. സൃഷ്ടിയെ പൂര്‍ണ്ണ സ്ഥിതിയില്‍ കാണാതെ വന്നപ്പോള്‍ ദൈവം ചോദിച്ചു “മനുഷ്യാ  നീ എവിടെ ? ”   ഇന്നും പ്രസക്തമായൊരു ചോദ്യമാണത്. മനുഷ്യാ നിന്നിലെ ‘മനുഷ്യന്‍’ എവിടെ ? മനുഷ്യത്വം എവിടെ ?
 
ആകാശത്തില്‍ പക്ഷികളെപ്പോലെ പറക്കാന്‍ പഠിച്ച ആധുിക മനുഷ്യന്‍, സമുദ്രത്തില്‍ മീനിപ്പാെനെപ്പോലെ നീന്താന്‍ പഠിച്ച സമര്‍ത്ഥായ മനുഷ്യന്‍, ഭൂമിയെ കേവലമൊരു സ്റൂളായി മാറ്റികൊണ്ട് തന്റെ കരങ്ങളില്‍ ആറ്റത്തിന്റെ രഹസ്യവുമായി നക്ഷത്രങ്ങളുടെ ഇടയിലേക്ക് കൈകള്‍ നീട്ടുന്ന മനുഷ്യന്‍. പക്ഷെ അവന് ഇന്ന് ഒന്നുമാത്രം അറിയില്ല ഭൂമിയില്‍ മനുഷ്യനെപ്പോലെ നടക്കാന്‍, മനുഷ്യത്വത്തോടെ കഴിയാന്‍. 
 
മനുഷ്യനിലെ മനുഷ്യത്വം മരവിച്ചു. അവന്‍ മൃഗമായി മാറി. അല്ല മൃഗത്തേക്കാള്‍ അധഃപതിച്ചു. കാരണം സാധാരണ മൃഗങ്ങള്‍ ആഹാരത്തിനായിട്ടല്ലാതെ മറ്റ് ജീവികളെ കൊല്ലാറില്ല. മിക്ക മൃഗങ്ങളും സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടവരെ തിന്നാറുമില്ല. എന്നാല്‍ മനുഷ്യന്‍ മറ്റ് ജീവികളെ മാത്രമല്ല സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ട മനുഷ്യരെ തന്നെ തല്ലുന്നു, കൊല്ലുന്നു. ആഹാരത്തിനായിട്ടല്ല അഹങ്കാരത്തിന് ഇരയായി, വാശി തീര്‍ക്കാന്‍, സമ്പത്തും സ്ഥാനമാങ്ങളും നേടാന്‍, മണ്ണിനും പൊന്നിനും പെണ്ണിനും വേണ്ടി. 
 
മനുഷ്യന്‍ ആഹാരം ഉല്പാദിപ്പിക്കാന്‍ മുടക്കേണ്ട പണം ആയുധം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഉണ്ണാനും ഉടുക്കാനും കിടക്കാനും വഴി കാണാതെ കോടാനുകോടി മനുഷ്യര്‍ അലയുമ്പോള്‍ ഉള്ള വിഭവങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നു ! അതു കൊണ്ടാണ് ദൈവം ഇന്നും ചോദിക്കുന്നത് “ മനുഷ്യാ നീ എവിടെ ?  ”     
 
സ്വസഹോദരായ ഹാബേലിനെ കൊലചെയ്തിട്ട് വയലില്‍നിന്നും മടങ്ങുന്ന കായോട് ദൈവം ചോദിക്കുന്നു. “ എവിടെ നിന്റെ സഹോദരന്‍ ? ” കായേന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്. അവന്‍ ഉത്തരം പറയുന്നില്ല. പകരം മറുചോദ്യമാണ് ഉന്നയിക്കുന്നത്. ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനോ ? കാപട്യത്തിന്റെ, കാഠ്യിത്തിന്റെ, കള്ളത്തരത്തിന്റെ പ്രതീകമായ കായേന്‍ ഇന്നും ജീവിക്കുന്നു. ആധുിക- മുഷ്യനില്‍. അവന് സ്വന്തം സഹോദരനെ കൊന്ന് കുഴിച്ചു മൂടാന്‍ ഒരു മടിയുമില്ല. അവന്‍ കൊലചെയ്യുന്നത് പ്രതിരോധത്തിനായിട്ടല്ല. അഹാരത്തിനായിട്ടല്ല. അസൂയ മൂലമാണ്. അധികാരത്തിനായിട്ടാണ്. അഹങ്കാരം കാരണമാണ്. 
 
വര്‍ഗ്ഗശത്രുവിനെ ഉന്മൂലം ചെയ്യണമെന്ന സിദ്ധാന്തത്തിന്റെ വികലമായ വ്യാഖ്യാനം ഇന്ന് എവിടെവരെയായി. ഒരേ തൊഴില്‍ ചെയ്യുന്നവര്‍ ഒരേ വിധത്തില്‍ പട്ടിണിയും രോഗവും പങ്കിടുന്നവര്‍ പോലും പല പാര്‍ട്ടികളില്‍ യൂണിയുകളില്‍ ആകുമ്പോള്‍ അവര്‍ തമ്മില്‍ തല്ലാനും കൊല്ലാനും തയ്യാറാകുന്നു.  
ഇന്ന് നടക്കുന്ന സംഘട്ടങ്ങള്‍ തൊഴിലാളിയും മുതലാളിയും തമ്മിലല്ല. തൊഴിലാളികള്‍ തമ്മിലാണ്. ചാകുന്നതും മിക്കപ്പോഴും തൊഴിലാളികള്‍ തന്നെയാണ്. ഇന്ന് സംഭവിക്കുന്ന സംഘര്‍ഷങ്ങളില്‍ പലതും വിദ്യാര്‍ത്ഥികളും പോലീസും തമ്മിലല്ല. വിദ്യാര്‍ത്ഥികള്‍ തമ്മിലാണ്. തല്ലി കൊല്ലുന്നതും എല്ലൊടിയുന്നതും വിദ്യാര്‍ത്ഥികളുടേതാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തല്ലുന്നവരും കൊല്ലുന്നവരും ക്വട്ടേഷന്‍ സംഘത്തിന്റെ പേരിലും കൈയ്യും കാലും വെട്ടുന്നവരും കഴുത്തറക്കുന്നവരും ഭൂമിയില്‍ നരകം സൃഷ്ടിക്കാനുള്ള മത്സരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് ! 
 
“എവിടെ നിന്റെ സഹോദരന്‍ ?” എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഏതാണ് ശത്രു ഏതാണ് മിത്രം? ആരാണ് സഹോദരന്‍ ആരാണ് അന്യന്‍ ?  തിട്ടമില്ലാതെ നട്ടം തിരിയുകയാണ് ഇന്ന് മനുഷ്യന്‍. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണം നിന്റെ ശത്രുക്കളെ സ്നേഹിക്കണം എന്നീ വചനങ്ങള്‍ അപ്രസക്തമായ മട്ടിലല്ലേ ആധുിക മുഷ്യന്‍ പെരുമാറുന്നത് ? മനുഷ്യന്‍ അവനില്‍ തന്നെയുള്ള ‘ ഹാബേലി ’ നന്മയെ, സത്യത്തെ, സ്നേഹത്തെ, ശുദ്ധഗതിയെ കൊലചെയ്തിട്ട് അവനില്‍ തന്നെയുള്ള ‘കായേനെ’ താലോലിക്കുകയാണ്. ഇന്ന് ജീവിക്കണമെങ്കില്‍ കായേന്മാരാകണം. ഹാബേല്‍ പ്രകൃതക്കാര്‍ക്ക് രക്ഷയില്ല. അതുകൊണ്ട് അറിഞ്ഞും അറിയാതെയും നാം നമ്മിലുള്ള  ‘ ഹാബേലി’നെ  സംരക്ഷിക്കുകയാണ് ഇന്നത്തെ ആവശ്യം. എന്നത്തെയും.     
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3