Monday ,October 23, 2017 10:46 PM IST

HomeArticlesമലങ്കര സഭയുടെ അഭിമാനമായ നിരണം പള്ളിയിലെ പൊന്‍കുരിശ്
Error
  • JUser: :_load: Unable to load user with ID: 857

മലങ്കര സഭയുടെ അഭിമാനമായ നിരണം പള്ളിയിലെ പൊന്‍കുരിശ്

Written by

ജിജോ നിരണം

Published: Thursday, 29 May 2014

മലങ്കര സഭയുടെ അഭിമാനമായ നിരണം പള്ളിയിലെ പൊന്‍കുരിശ്

മലങ്കര സഭയുടെ ചരിത്രത്തില്‍ ആര്‍ക്കും പകരം വെക്കാനോ മോഹിക്കാനോ കഴിയാത്ത ഉജ്വലമായ സ്ഥാനമാണ് നിരണം പള്ളിക്ക് ഉള്ളത്. മാര്‍ത്തോമ ശ്ലീഹായുടെ പാരമ്പര്യം മുതല്‍ നിരണം പള്ളിയുടെ മകുടമായ പൊന്‍ കുരിശുവരെ അതിനു ഉത്തമ ഉദാഹരണമാണ് .പലകാലത്തും സഭയില്‍ നിന്നും സമൂഹത്തില് നിന്നും നിരണം പള്ളിക്ക് അനേകം പദവികളും സ്ഥാനങ്ങളും അധികാരങ്ങളും തന്നിട്ടുണ്ട്. അതില് ഒന്നായിരുന്നു ഇന്ന് പരിശുദ്ധ വലിയ ബാവ തിരുമേനിയുടെ കബറടക്ക വേളയില് നിരണം പള്ളിയിലെ പൊന്നിന് കുരിശിന്റെ സ്ഥാനം. വളരെ കാലങ്ങള്ക്ക് മുന്പ് തന്നെ നിരണം പള്ളിയിലെ പൊന്നിന് കുരിശു സഭയുടെ അഭിമാനമായും കീര്‍ത്തി സ്തംഭാമായുംമാണ് കരുതി പോന്നിരുന്നത്.

       പണ്ട് കാലത്ത് നാട്ടു രാജാക്കന്മാരുടെ ജന്മദിനത്തിനും ...വിദേശങ്ങളില് നിന്നും വരുന്ന സഭ പിതാക്കന്മാരെ സ്വീകരിക്കാനും ....കാലം ചെയ്ത മലങ്കര സഭ തലവന്മാരുടെ കബറടക്ക ശ്രുശ്രുഷക്കും നിരണം പള്ളിയിലെ പൊന്നിന് കുരിശു കൊണ്ട് പോകും ആയിരുന്നു. ഇതില് നിന്ന് തന്നെ എത്രത്തോളം പ്രാധാന്യം മലങ്കര സഭയില് നിരണം പള്ളിയിലെ പൊന്നിന് കുരിശിനു ഉണ്ടന്നുള്ളത് ചിന്തിക്കാവുന്നതെ ഉള്ളു. ജനഹൃദയങ്ങളില് സ്ഥാനം പിടിച്ച നിരണം പള്ളിയിലെ പൊന്നിന് കുരിശിനു 900 പവനായിരുന്നു തൂക്കം ..അഞ്ചടി ഉയരം .കൂടാതെ കണ്ണിമകളെ മൂടതക്ക പ്രകാശ കിരണങ്ങള് ജ്വലിപ്പിക്കുന്ന വിലമതിക്കാനാകാത്ത വര്ണ്ണ കല്ലുകളും .പണികളും പൊന്നിന് കുരിശിനെ മനോഹരമാക്കി ..അങ്ങനെ ഒരു നാള് മലങ്കര സഭയിലേക്ക് വന്ന അന്ത്യോക്യന് സഭയുടെ പരിശുദ്ധ അബ്ദള്ളാ പാത്രിയര്ക്കിസ് ബാവയെ എതിരേല്ക്കുവാന് വേണ്ടി തിരുവനതപുരത്തേക്ക് നിരണം പള്ളിയിലെ പൊന്നിന് കുരിശു കൊണ്ട് പോയി . ഇതിനെ കുറിച്ച് കവി വര്ണ്ണിചിരിക്കുന്നത് ഇങ്ങനെയാണ് .....ശേഷാലയത്തില് ബാവാ ഗമിച്ചൊരു ഘോഷയാത്രക്ക് കുരിശയച്ചു ലോകരത്തിന്റെ പണിയും വിലയുമോ ..... ര്ത്താകവേ വിസ്മയം കുറിനാര്....... ഇങ്ങനെ മലങ്കര സഭയുടെ അഭിമാനമായി വിരജിചിരിക്കുമ്പോള് ആണ് നിരണം പള്ളിയുടെ പൊന്നിന് കുരിശു മോക്ഷണം പോകുന്നത് . തിരുവനന്തപുരം ഘോഷയാത്രക്ക് കൊണ്ട് പോയ പൊന്നിന് കുരിശില് കൊലപ്പന് എന്ന് പറയുന്ന കള്ളന് മോഹം വെച്ചു.പൊന്നിന് കുരിശു മോഷ്ട്ടിക്കുവാനായി നിരണം പള്ളിയില് എത്തി ചേര്ന്നു നിരണം പള്ളിയുടെ മകുടമായ പൊന്നിന് കുരിശു വെച്ചിരുന്ന നെല്പുര മാളികയിലെ കോല് പൂട്ട് തല്ലി പൊളിച്ചു അകത്തു കടന്നപ്പോള് ഒരു അമ്മയും കുഞ്ഞും ദിവ്യമായ പ്രകാശ വലയത്തില് നില്ല്ക്കുന്നത് കൊണ്ട് പൊന്നിന് കുരിശില് തൊടുവാന് സാധിച്ചില്ലാ എന്നും ഭയ പരവശനായി പള്ളിക്കുള്ളില് മല വിസര്ജനം നടത്തി അശുദ്ധം ആക്കിയപ്പോള് ആണ് ആ ദര്ശനം ഇല്ലതായതെന്നു കള്ളന് കൊലപ്പന് പോലീസില് മൊഴി കൊടുത്തിട്ടുണ്ട് ...അങ്ങനെ പള്ളി അശുദ്ധമാക്കി കൊലപ്പന് സഹായി വെള്ളയാണി പരമു എന്നിവര് പൊന് കുരിശു മോഷ്ട്ടിച്ചു .....പിറ്റേന്ന് നേരം പുലര്ന്നപ്പോള് നിരണം നിവാസികള് ജീവന് പോകുന്ന പോലത്തെ വാര്ത്തയന്നു കേട്ടത് തങ്ങളുടെ അഭിമാനമായ പൊന്നിന് കുരിശു മോഷണം പോയി .....ഇതിനെ പറ്റി കവി വര്ണ്ണിക്കുന്നു മുത്തച്ചന് വന്നു മുതല് പിടി വന്നു രാ ...രാ..രാ....ശ്രി മാത്തുച്ചന് വന്നു..കണക്കന് വന്നു തോട്ടത്തിലെ മൂപ്പിനും ...തോട്ടകത്തിലാശാനും ... കപ്പിയാര് പോകാതെ തന്നെ വന്നു മട്ടയ്ക്കല് നിന്നും വരനാരുമില്ലന്നു കുട്ടപ്പന് വന്നു പറഞ്ഞറിഞ്ഞു ....... സംഭവ ബഹുലമായ കളവിന് ശേഷം കൊലപ്പനെ പോലിസ് പിടിക്കുകയും നീണ്ട നീയമ യുദ്ധത്തിനു ശേഷം പൊന്നിന് കുരിശിന്റെ പകുതിയിലേറെ ഭാഗം തിരികെ പള്ളിക്ക് ലഭിച്ചു...പൊന്നിന് കുരിശു നഷ്ട്ടപ്പെട്ടതിലുള്ള ദുഖം നിരണം പള്ളി ഇടവകക്കാരുടെ മനസ്സില് മായാതെ നിന്നൂ എന്നാല് നഷ്ട്ട പെട്ടത് പോയതോര്ത്ത് വിലപിചിരിക്കുവാന് നിരണത്തെ നസ്രാനികള്ക്ക് ആയില്ല എന്ത് കഷ്ട്ടം അനുഭവിച്ചാലും നഷ്ട്ടപ്പെട്ടതിനു പകരമായി അതിലും മനോഹരമായ ഒരു കുരിശു ഉണ്ടാക്കുക തന്നെ വേണം എന്ന് കാലാന്തരത്തില് തീരുമാനിച്ചു അതിനു വേണ്ടി വികാരി കാരിക്കോട്ടു ബര് സ്ലീബ കത്തനാരുടെ അധ്യക്ഷതയില് 21-1121(6-8-1946) ഒരു യോഗം കൂടുകയും വെളാന്ത്ര നാരായണന് ആശാരി ....മരുക്കാവില് ഉണ്ണി ആശാരി എന്നിവരെ പണിക്കാരായും നീയമിച്ചു പൊന്നിന് കുരിശിന്റെ പണിക്കായി നിരണം ഇടവക കയ്യും മെയ്യും മറന്നു കഷ്ട്ടപ്പെട്ടു ..എന്ത് നഷ്ട്ടം വന്നാലും ഇടവകയുടെ അഭിമാനമായ പോന്നിന്കുരിശു പുനര് നിര്മ്മിക്കുക തന്നെ ചെയും എന്നുള്ള അതിയായ ആഗ്രഹവും മാര്ത്തോമ സ്ലീഹയോടുള്ള ഭക്തിയും മാതാവിന്റെകരുതലും,,,മര്ത്തോമന് പിതാക്കന്മാരുടെ പ്രാര്ഥനയും അവരെ അതിനു സഹായിച്ചു അങ്ങനെ നിരണം പള്ളിയിലെ പൊന്നിന് കുരിശിന്റെ പുനര് നിര്മ്മാണം ആരംഭിച്ചു ....... മേലാവിലേക്ക് കത്തയച്ചു കല്പന കിട്ടുകയാലവര് ആനന്ദിച്ചു ഭണ്ടാരം തുറന്നു പവന് വാരി എണ്ണാനായി ഉണ്ണൂണി തന്നിരുന്നു തങ്ക കുഴവികള് തൂക്കി അറിയുവാന് സംഘത്തെയും മൊന്നു തിരഞ്ഞെടുത്തു ദേവേന്ദ്ര ശില്പ്പിയെ തോല്പ്പിക്കുമാര് ഭാവമോടെഴുപേര് വന്നുചേര്ന്നു ......സ്വര്ണ്ണം വറുത്തു വറുത്തു നല്ല മനോഹര വര്ണ്ണത്തിലാക്കി പണി തുടങ്ങി ...........അങ്ങനെ പഴയ നഷ്ട്ടപ്പെട്ട പൊന്നിന് കുരിശിന്റെ അതെ അളവില് അതെ തൂക്കത്തില് ..പത്തരമാറ്റു തങ്കത്തില് നിരണം പള്ളിയിലെ പുതിയ പോന്നിന്കുരിശു പണി തീര്ന്നു .....അങ്ങനെ തോമ ശ്ലീഹായുടെ കേരള പ്രവേശനത്തിന്റെ 19മാം ശത വാര്ഷികത്തിന്റെ ആഘോഷം നിരണം പള്ളിയിലെ വെച്ച് വളരെ ആഘോഷ പൂര്ണമായി കൊണ്ടാടിയ സമയത്ത് പരിശുദ്ധ ബാവ തിരുമേനി പ്രതിഷ്ട്ട നിര്വഹിക്കുകയും ചെയ്തു

  ...ഇന്നും മലങ്കര സഭയുടെ തലവന്മാര് കാലം ചെയുമ്പോള് കബറടക്ക ശ്രുശ്രുഷ സമയത്ത് നിരണം പള്ളിയിലെ പൊന്നിന് കുരിശിന്റെ സാമിപ്യം വര്ഷങ്ങളായി തുടര്ന്ന് വരുന്നു ഇന്ന് കബര് അടങ്ങിയ മലങ്കര സഭയുടെ താപസ ജ്യോതിസ് പരിശുദ്ധ വലിയ ബാവ തിരുമേനിക്കും ആ ഭാഗ്യം ലഭിച്ചു ......മലങ്കര സഭയുടെ ചരിത്രത്തില് ആര്ക്കും തിരുത്താന് സാധിക്കാത്ത സ്ഥാനം ആണ് നിരണം പള്ളിക്കും പൊന്നിന് കുരിശിനും ഉള്ളത് .

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3