Monday ,October 23, 2017 10:43 PM IST

HomeThe Orthodox Faithആരാധന ഓര്‍ത്തഡോക്സ് സഭയില്‍ : ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ
Error
  • JUser: :_load: Unable to load user with ID: 857

ആരാധന ഓര്‍ത്തഡോക്സ് സഭയില്‍ : ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

Written by

Published: Monday, 14 January 2013

ആരാധന ഓര്‍ത്തഡോക്സ് സഭയില്‍ : ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

ദൈവാരാധന ദൈവജ്ഞാനത്തില്‍ ആരാധിക്കുകയല്ല, ആരാധിച്ച് അറിയുകയാണ് ദൈവത്തെ. മനുഷ്യന്റെ ആരാധന ദൈവത്തിന് ആവശ്യമുണ്ടായില്ല, മറിച്ച് ദൈവാരാധന മനുഷ്യന് ആവശ്യമുണ്ടായില്ല, മറിച്ച് ദൈവാരാധന മനുഷ്യന് ആവശ്യമാണ്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിന്റെ മൂര്‍ത്തമായ ആവശ്യമാണ്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിന്റെ മൂര്‍ത്തമായ ആവിഷ്കാരമാണ് മനുഷ്യന്‍ ദൈവത്തെ ആരാധിക്കുകയെന്നതും സൃഷ്ടിയെ സ്നേഹിക്കുകയും കരുതുകയും ചെയ്തു എന്നതും.

            സ്വര്‍ഗ്ഗം ഭൂമിയില്‍ യാഥാര്‍ത്ഥീകരിക്കപ്പെടുന്ന ഒരു അനുഭവമാണ് ആരാധന. ദൈവസന്നിധിയില്‍ നിത്യസ്തുതികളുമായി നില്‍കുന്ന അസംഖ്യം മാലാഖമാരോടും വിശുദ്ധന്മാരോടും ഒത്തുചേര്‍ന്ന് സ്തുതിപാടുന്ന അനുഭവമാണിത്.
മനുഷ്യനും ദൈവവും തമ്മിലുള്ള അകലം പാപം മൂലമാണുണ്ടാകുന്നത്. ഈ അകലം കുറയ്ക്കാനുള്ള നിരന്തരവും ഫലദായകവുമായ സംവേദനത്തിന് മനുഷ്യന്‍ മുഖാന്തിരവും മാതുല്യവുമായിത്തീരുന്ന ആരാധന പരമപ്രധാനമാണ്.

        പ്രാര്‍ത്ഥനകളുടെ ഒരു സാമുഹ്യ ആവിഷ്കാരമാണഅ ആരാധന. രണ്ടോ മുന്നോ പേര്‍ ഒരുമിച്ച് കൂടി ദൈവസാന്നിധ്യം അനുഭവിക്കുന്ന സന്ദര്‍ഭം. ഇതിന് സഭയെന്ന് വിളിക്കാം. ക്രിസ്തു ഉള്ളിടത്ത് ക്രിസ്തുവുമുണ്ടെന്നും ക്രിസ്തുവും സഭയും ഉള്ളിടത്ത് ആരാധന അവരുടെ ഇടയിലെ സംവേദക മാധ്യമമായിത്തീരുന്നുവെന്നും പിതാക്കന്മാര്‍ പഠിപ്പക്കുന്നു. ക്യംതായുടെ രാത്രി പ്രാര്‍ത്ഥനയിലെ ഒന്നാം കൌമയില്‍ പാടുന്നു.

                                                                                      വിണ്ണുലകിന്നരചന്‍ താന്‍ തന്‍സഭയെ  

    പണിതതിനെ ആക്കിത്തന്നാ സ്ഥാനം           

      പുക്കതിനുളവാണു കര്‍ത്താതന്നോട്             

സംസാരിക്കേണ്ടുന്നവരെല്ലാം സഭ      

                                                                                          യുള്‍പ്പൂകട്ടെയിതാതാനതില്‍മേവീടുന്നു.

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ക്രിസ്തുവുമായി സംസാ
രിക്കുവാന്‍ സാധിക്കുന്നത്. സഭയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തമായി ആരാധിക്കുവാന്‍ ശ്രമിക്കുവാന്‍ സ്വാര്‍ത്ഥതയില്‍ ഊന്നല്‍കൊടുത്ത് രക്ഷയുടെ ഊന്നല്‍കൊടുത്ത് രക്ഷയുടെ സാമുഹികമാനം നഷ്ടപ്പെടുത്തികളയുന്നു. മനുഷ്യരക്ഷയ്ക്ക് ദൈനത്തിന്റെ കൃപയും സമസൃഷ്ടങ്ങളുടെകൂട്ടായ്മയും അത്യന്താപ്ക്ഷിതമാണെന്ന അടിസ്ഥാനതത്വം അയാല്‍ ഉപേക്ഷിക്കുന്നു. മനുഷ്യന്റെ ഈ ലോകജീവിതത്തിന് ഈ ഘടകങ്ങള്‍ അനിവാര്യമാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. മനുഷ്യന്റെ ഭൌതീകവും ആത്മീകവുമായ നിലനില്‍പ്പും പുരോഗതിയും വളര്‍ച്ചയും പൂര്‍ത്തീകരണം സാമുഹ്യബന്ധിതമാണെന്നിരിക്കെ സ്വയത്തിലൂന്നിയുള്ള രക്ഷാന്വേഷണവും വീക്ഷണവും സ്വയത്തിലൂന്നുയുള്ള രക്ഷാന്വേഷണവും വീക്ഷണവും സ്വയസ്തിത്വത്തിന് തന്നെ കടകവിമുക്തമാണ്. ഈ അടിസ്ഥാനത്തിലാണ് ആരാധനയുടെ സാമൂഹ്യമാനം അന്വര്‍ത്ഥമാകുന്നത്. ഭൂമിയില്‍ പറുദീസയുടെ ആവിഷ്കാരമാണഅ സഭ. മുന്‍ ഉദ്ദരിച്ച അതേ പ്രാര്‍ത്ഥനയില്‍ തുടര്‍ന്ന് ചൊല്ലുന്നു.

മശിഹാതന്‍ മണവാട്ടി ആയിടും ശുദ്ധസഭ
ഭാഗ്യങ്ങള്‍ പൂര്‍ണ്ണമതാം പറുദീസാ സദൃശ്യമഹോ
മാമോദീസായുമതില്‍സഹദേര്‍ തന്നസ്ഥികളും
പൂജാപൂഠവുമുണ്ട്ഏന്തിജീവോഷധിയെ
കഹനേന്മാര്‍കളുണ്ട്.

പറുദീസായുടെ മൃണാസ്വാദനമാണ് സഭയെന്ന് സഭാപിതാക്കന്മാര്‍ വീക്ഷിക്കുമ്പോള്‍ അത് സഭയില്‍ നിലവിലിരിക്കുന്ന കൂദാശകളുടെയും തിരുശേഷിപ്പുകളുടെയും പൌരോഹിത്യത്തിന്റെയും കൂട്ടായ ചൈതന്യമായാണ് സ്പഷ്ടമാക്കുന്നത്. വിശ്വാസിയുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സഭയില്‍ ക്രിസ്തു കരുതിയിട്ടുണ്ടെന്നത് തന്നെ നമുക്ക് ആശ്വാസം നല്‍കുന്നു. ഇത് ആരാധനയില്‍കൂടി അനുഭവവേവേദ്യമാക്കുകയെന്നത് മാത്രമേ ക്രിസ്തു നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.
ക്രിസ്ത്യാനിയുടെ കുടുംബമാണ് സഭ. കുടുംബനാഥനുമായി കുടുംബാഗങ്ങളുടെ വേദനകളും നൊമ്പരങ്ങളും അകറ്റുന്നു. പിതാവിന്റെ സ്നേഹത്തെ പ്രകീര്‍ത്തികുന്ന ഗാനങ്ങള്‍ ഉരുവിട്ട് അവര്‍ സംതൃപ്തി അടയുന്നു. അതില്‍ ശബ്ദങ്ങളുടെ വ്യാപ്തിയുമെല്ലാം ആ സംവേദനമെന്ന ആരാധനയുടെ സൌന്ദര്യത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇതില്‍ കൈകാലുകളിട്ടടിക്കുന്ന കുഞ്ഞും കൈകോര്‍ത്തു നില്‍ക്കുന്ന ബാലനും കൈമലര്‍ത്തി നില്‍ക്കുന്ന യൌവനക്കാരും കണ്ണുകളുയര്‍ത്തി നില്‍ക്കുന്ന വൃദ്ധനും കണ്ണീരൊഴുക്കുന്ന വൃദ്ധയുമെല്ലാം ഈ ആരാധന സംവേദനത്തിന്റെ വൈവിദ്യമാര്‍ന്ന മാനങ്ങളെ ആവിഷ്കരിച്ച് അതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. എല്ലാവരുടെയും ഹൃദയങ്ങളും ചിന്തകളും വിചാരങ്ങളും പകല്‍പോലെ തനിക്ക് സ്പഷ്ടമായിരിക്കുന്ന നമ്മുടെ കുടുംബ നാഥനായ ക്രിസ്തുവോ എല്ലാവര്‍ക്കും അവനവന്റെ ഭക്തിക്കനുസരിച്ചുള്ള പ്രതിഫലം നല്‍കുന്നു.
ആരാധന സൃഷ്ടിയുടെ രൂപാന്തരീകരനത്തിന് അനുപേക്ഷണീയമായ മനുഷ്യന്‍മൂലമാണ് ഭൂമി ശപിക്കപ്പെട്ടത്. ആയതിനാല്‍ മനുഷ്യന്റെ ദൈവോന്മുഖമായ വളര്‍ച്ച സൃഷ്ടിയുടെ രൂപത്തിന് ആധാരമാണെന്ന്  പരിശുദ്ധ പൌലോസ് ശ്ളീഹാ നമ്മെ ബോധ്യപ്പെടുത്തുന്നു. യേശുക്രിസ്തു മാമോദീസായ്ക്ക് വേണ്ടി യോര്‍ദ്ദാനിലെ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ഭൂനിയിലെ സര്‍വ്വജലവും ശുദ്ധീകരിക്കപ്പെടുന്നതുപോലെ അപ്പവും വീഞ്ഞും എടുത്ത് വാഴ്ത്തിയപ്പോള്‍ ഘര-ദ്രവപദാര്‍ത്ഥങ്ങളെല്ലാം ശുദ്ധീകരണ പ്രക്രിയയില്‍ ഉല്‍ക്കൊണ്ടു. ക്രിസ്തുവിന്റെ പ്രതിനിധികളായി നാം ആരാധനയില്‍ വെള്ളവും വീഞ്ഞും എണ്ണയും കുന്തിരിക്കവും കുരുത്തോലകളും തുടങ്ങിയ സൃഷ്ടിയുടെ രൂപാന്തര പ്രക്രിയയില്‍ അവ ഉള്‍പ്പെടുന്നു. ആയതിനാല്‍ ആരാധന ഒരു അധര വ്യായായമോ വൈകാരിക വിസ്ഫോടനമോ അല്ല. പ്രത്യുത ശാന്തവും ആഴവും സൌമ്യവും സത്താപരവുമായ സമസ്ത സൃഷ്ടിയുടെ രൂപാന്തരപ്രക്രിയയാണ്.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3