Sunday ,October 22, 2017 9:13 PM IST

HomeArticlesവാര്‍ദ്ധക്യം വസന്തകാലം;ജീവിത വയലിലെ വിളവെടുപ്പിന്റെ സായാഹ്നകാലം : പ്രൊഫ. മാത്യു കണമല
Error
  • JUser: :_load: Unable to load user with ID: 857

വാര്‍ദ്ധക്യം വസന്തകാലം;ജീവിത വയലിലെ വിളവെടുപ്പിന്റെ സായാഹ്നകാലം : പ്രൊഫ. മാത്യു കണമല

Written by

Published: Monday, 14 January 2013

നമ്മുടെ സംസ്ക്കാരത്തില്‍ വിളവെടുപ്പ്, ഉത്സവമാണ്; ബഹളമാണ്; ആനന്ദമാണ്... ഭാവിയിലേക്ക് സ്വപ്നങ്ങളെ വളര്‍ത്തുന്ന, കഴിഞ്ഞകാലത്തിന്റെ ആത്മസംതൃപ്തിയുടെ വരദാനമാണ്... ഇതുപോലെതന്നെയാണ് വാര്‍ദ്ധക്യത്തേയും കാണേണ്ടത്. ഉത്തരവാദിത്വങ്ങള്‍ കുറവുള്ള കാലമായതിനാല്‍ ഇഷ്ടമുള്ളകാര്യങ്ങള്‍ ചെയ്യുവാന്‍ കൂടുതല്‍ സമയം ലഭിക്കുകയും സ്വയം തീരുമാനത്തിലൂടെ മനസ്സിനെ സന്തോഷമാക്കി വയ്ക്കുവാനും സാധിക്കുകയെന്നത് മുതിര്‍ന്ന പൌരനാവുമ്പോള്‍ പ്രധാനമാണ്. \'വാര്‍ദ്ധക്യകാല ബഹളസന്തോഷ\'മെന്ന പ്രയോഗം ഈ വിളവെടുപ്പുല്‍സവത്തിനു യോജിച്ചതാവുന്നതും ഇതിനാലാണ്.
എന്നാല്‍ എത്രയോ മുതിര്‍ന്ന പൌരന്മാര്‍ അനാരോഗ്യചിന്തകളിലൂടെ ജീവിതം നരകംപോലെ കൊണ്ടുനടക്കുന്നു. \'എങ്ങനെയെങ്കിലും ഒന്ന് പോയാല്‍ മതി\' എന്നു ചിന്തിക്കുന്നവര്‍ നിരവധി... നിരാശയുടെ പടുകുഴിയില്‍ പരാതിപ്പെട്ടികളായി മരിച്ചു ജീവിക്കുന്നവരും എത്രയധികം! നിലവിലുള്ള നല്ലകാര്യങ്ങളെ കാണാതെ, വന്നുചേര്‍ന്ന ഭാഗ്യവസന്തങ്ങളെ തിരിച്ചറിയാതെ, നടക്കാതെപോയ നല്ലകാര്യങ്ങളില്‍ മനസ്സുടക്കി ഭൂതകാലത്തില്‍ ജീവിക്കുന്നവരും നിരവധി... നമുക്കെങ്ങനെ ഒരു വസന്തവാര്‍ദ്ധക്യത്തിനായി പരിശ്രമിക്കാം? വരവേല്‍പ്പിനായി കാത്തിരിക്കുന്ന പുണ്യമനസ്സുമായി എങ്ങനെ കാത്തിരിക്കാം?
മനോഭാവം വിജയത്തിന്റെ സൂത്രവാക്യം
\'അശേേൌറല റലലൃാേശില മഹശേൌറല\' (മനോഭാവം ഒരുവന്റെ ഉയര്‍ച്ച നിര്‍ണ്ണയിക്കുന്നു) എന്നു പറയാറുണ്ട്. ഏതു കാര്യത്തിനോടും പോസിറ്റീവ് മനോഭാവം പുലര്‍ത്തിയാല്‍ മനസ്സ് കൂടുതല്‍ കൂടുതല്‍ ആരോഗ്യകരമാവും എന്നത് പുതിയ കാര്യമല്ല. ഷേക്സ്പിയര്‍ ഹാംലെറ്റില്‍ പറയുന്നത് ചിന്തനീയമാണ്. \'ചീവേശിഴ ഴീീറ ീൃ യമറ, വേശിസശിഴ ാമസല ശ ീ\' (നല്ലതോ ചീത്തയോ ആയി ഒന്നുമില്ല; ചിന്തയാണ് അങ്ങനെ ആക്കിത്തീര്‍ക്കുന്നത്). മനോഭാവം ചെറുപ്പത്തില്‍തന്നെ പോസിറ്റീവ് ആക്കാന്‍ ശ്രമിച്ചാല്‍ വാര്‍ദ്ധക്യം വരദാനമാവും. വരാന്‍പോകുന്ന നല്ലകാലത്തിന്റെ ഓര്‍മ്മകള്‍ ഇടയ്ക്കിടെ മനസ്സിനെ ദീപ്തമാക്കണം.
ശരീരത്തിന്റെ പ്രായമാകല്‍ മനസ്സിനെ ചെറുപ്പമാക്കണം
ചിലര്‍ക്ക് പ്രായമാകല്‍ ശരീരത്തിനു മാത്രമാക്കി നിലനിര്‍ത്താനുള്ള കഴിവുണ്ട്; മറ്റു ചിലര്‍ക്കാകട്ടെ ശരീരത്തിന്റെ പ്രായത്തേക്കാള്‍ മനസ്സിന് പ്രായവും കാണും. യുവത്വം മനസ്സില്‍ നിലനിര്‍ത്താന്‍
കൂടുതല്‍ ശ്രദ്ധവയ്ക്കണം. കുട്ടികളോട് ഇടപെടല്‍, യുവാക്കളോട് സൌഹൃദം തുടങ്ങിയവയിലൂടെ ഇതു സാധിക്കും. 91-ാം വയസ്സില്‍ അന്തരിച്ച ഒരു മനുഷ്യന്‍ ഈ ലേഖകന്റെ സുഹൃത്തായി 15 വര്‍ഷം ഉണ്ടായിരുന്നു. മരണത്തിനു തലേദിവസവും ഫോണില്‍വിളിച്ച് സൌഹൃദം പങ്കുവച്ചു... പ്രായമാകല്‍ വേഗം സംഭവിക്കുന്നതല്ലാത്തതിനാല്‍ മനസ്സിനെ ചെറുപ്പമാക്കി കാത്തിരിക്കണം. പ്രായമാവാന്‍ കൊതിക്കണം.
ചില തെറ്റായ മിത്തുകള്‍ നേരത്തെതന്നെ തിരുത്തിയേ മതിയാവൂ
യുവാക്കള്‍ മാത്രമല്ല കുട്ടികള്‍പോലും മനസ്സില്‍ കൊണ്ടുനടക്കുന്ന ചില മിത്തുകള്‍ (ാ്യവേ) തിരുത്തേണ്ടിയിരിക്കുന്നു. അവയില്‍ ചിലത് ഇവയാണ്.
1. വാര്‍ദ്ധക്യം അസുഖങ്ങളുടെ കാലമാണ്
ഇതു തിരുത്തിയില്ലെങ്കില്‍ പ്രായമാവാന്‍ കൊതിതോന്നില്ല. പ്രായം കൂടുന്നതനുസരിച്ച് അസുഖങ്ങള്‍ കൂടുകയും പരിമിതികള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നത് സത്യമാണ്. പക്ഷേ മിക്കവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ വീട്ടില്‍ ജീവിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും. അസുഖങ്ങളെ മിക്കതിനേയും ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്താവുന്നതുമാണ്.
2. മുതിര്‍ന്നവരെ പുതിയതൊന്നും പഠിപ്പിക്കാനാവില്ല
ദിവസംതോറും ആയിരക്കണക്കിന് ന്യൂറോണുകള്‍ നഷ്ടപ്പെടുന്നു എന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. മുതിര്‍ന്നവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സമയം കൂടുതല്‍ വേണമെങ്കിലും എല്ലാംതന്നെ സാംശീകരിക്കാന്‍ കഴിയും. 70 വയസ്സിനുശേഷം ഒരു ജര്‍മ്മന്‍ സ്ത്രീ ഇംഗ്ളീഷ് പഠിച്ച് കേരളത്തിലെ ഒരു കോണ്‍ഫറന്‍സില്‍ പേപ്പര്‍ അവതരിപ്പിച്ചതിന് ഈ ലേഖകന്‍ സാക്ഷിയാണ്. കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എത്രയോ പേര്‍ 70 വയസ്സിനു ശേഷമുണ്ട് - റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു എന്നത് പഴയ ചിന്തയാണ്. 'ആല ശ ്യല ീ രീാല' എന്ന ഞീയലൃ ആൃീംിശിഴ ന്റെ ചിന്താശകലം ഇവിടെ ഓര്‍മ്മിക്കാം.
3. ചെയ്യാനുള്ളതൊക്കെ ചെയ്തു. ഇനി വിശ്രമിക്കാനുള്ളതാണ്
പലര്‍ക്കും വിശ്രമം ബോറാണ്. ഒറ്റയ്ക്കിരുപ്പ് മുഷിപ്പാണ്. പുതിയത് പഠിക്കാനും, യാത്രചെയ്യാനും, ഫോണ്‍ വിളിച്ച് സൌഹൃദം ഊട്ടിയുറപ്പിക്കാനും ഇക്കാലത്ത് അവസരം ഉണ്ടല്ലോ. വെറുതെയിരുന്നാല്‍ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ സമൂഹം കൂടുതല്‍ മഴലശാ ഉള്ളവരാണ്. അതായത് വാര്‍ദ്ധക്യത്തോട് വിവേചനം കാണിക്കുന്നവരാണ്. 'വയസ്സായി ഇനി എന്തിനുകൊള്ളാ'മെന്ന ചിന്ത (ചില സ്ഥലങ്ങളില്‍ 'കടുംവെട്ട്' എന്ന പ്രയോഗം) ഈ വിവേചനത്തെ കാണിക്കുന്നു).
4. ലോകം ചെറുപ്പക്കാരുടേതാണ്; എന്നെ ആരു പരിഗണിക്കാന്‍?
സ്വയം സഹതാപത്തിലേക്കും നിരാശയിലേക്കും ഈ ചിന്ത നമ്മേ കൊണ്ടുപോകും.. പരിഗണന കാത്തിരുന്നു വാങ്ങേണ്ടതു മാത്രമല്ല - അര്‍ഹതയ്ക്ക് അംഗീകാരമെന്നനിലയില്‍ ലഭിക്കുന്നതുമാണ്. മുതിര്‍ന്നവര്‍ ലോകം നയിക്കുന്നവരുമാണ്. പുതിയ തലമുറയുടെ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തില്‍ നമ്മുടെ സ്വന്തം ആത്മാഭിമാനം ഇടിയരുത്.
ഇത്തരം മിത്തുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ മനസ്സുകൊണ്ട് തയ്യാറാകണം. വസന്തവാര്‍ദ്ധക്യത്തിന് യുവത്വത്തിലേ ചെയ്യേണ്ട ചിലകാര്യങ്ങള്‍ ഇതാ...
സമീകൃതാഹാരം, ഭക്ഷണരീതികള്‍ ഗുണകരമാക്കുക
ശാരീരിക മാനസിക ആരോഗ്യം നേടണമെങ്കില്‍ ഭക്ഷണരീതി ക്രമീകരിക്കണം. 40 വയസ്സിനുമുമ്പ് ആഹാരശീലം നന്നാക്കിയാല്‍ അതിനുശേഷം രോഗങ്ങള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സമ്പത്ത് കരുതലിനും കാവലിനും
"അവനവന്റെ കൈ അവനവന്റെ തലയ്ക്കുകീഴില്‍'' വേണമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതിതാണ്. മക്കളാണ് സര്‍വ്വസ്വവും എന്നുകരുതി എല്ലാം വിട്ടുകൊടുത്ത് ഒന്നുമില്ലാത്തവരായാല്‍ ആര്‍ക്കും വേണ്ടാത്തവരാവും.
രോഗം വരാതെ നോക്കല്‍ പ്രധാനം
വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കലാണ്. പ്രമേഹം, പ്രഷര്‍ തുടങ്ങിയവ വാര്‍ദ്ധക്യത്തില്‍ കൂടുതലായതിനാല്‍ ശരിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
വയസ്സിനെ നിരസിയ്ക്കരുത്
ചിലര്‍ക്ക് പ്രായമായി എന്നു കേള്‍ക്കുന്നതുതന്നെ വിഷമമാണ് - അതിന് വയസ്സ് കുറച്ചു പറയും - മനസ്സ് യൌവ്വനവും പ്രായം കൂടിയുമിരുന്നോട്ടെ... ഇപ്പോഴെ ശീലിക്കുക.
ചലനാത്മകമായിരിക്കുക (ആല ഉ്യിമാശര)
ഇഷ്ടമുള്ളത് ചെയ്യാന്‍ തീരുമാനിക്കുക. നടക്കാനാവാം, കളിക്കാനാവാം, വായിക്കാനാവാം. ഇഷ്ടമുള്ളതുചെയ്യുമ്പോള്‍ ഉന്‍മേഷം വരും. പ്രതിസന്ധികള്‍ ഉരുകിമാറും.
ആത്മീയ ജീവിതം ശീലമാക്കണം.
മധ്യവയസ്സിനു മുമ്പേ ദൈവത്തോട് കൂടുതല്‍ അടുക്കണം. മനസ്സിന് പ്രശാന്തത ലഭിക്കും - പ്രത്യാശ ലഭിക്കും.
(ലേഖകന്‍ മൂലമറ്റം സെന്റ് ജോസഫ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവിയും, കോട്ടയം അല്‍ഷൈമേഴ്സ് സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയുമാണ്. വൃദ്ധജന സംരക്ഷണത്തെപ്പറ്റി 6 രാജ്യങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.)

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3