Sunday ,October 22, 2017 9:19 PM IST

HomeArticlesമരുഭൂമിക്കപ്പുറം കനാന്‍നാട് : ഫാ.സി.ഡി.തോമസ്
Error
  • JUser: :_load: Unable to load user with ID: 857

മരുഭൂമിക്കപ്പുറം കനാന്‍നാട് : ഫാ.സി.ഡി.തോമസ്

Written by

Published: Friday, 01 February 2013

ഈ സ്ഥലം മരുഭൂമിയല്ലോ.നേരവും വൈകി.(വി.മത്തായി 14.15) യേശുക്രിസ്തുവിനു വേണ്ടി പാതയൊരുക്കുവാന്‍ മുന്നോടിയായി വന്ന വി.യോഹന്നാന്‍ സ്നാപകന്‍ ഹേരോദാവിനാല്‍ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ് യേശുതമ്പുരാന്‍ താന്‍ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പടകില്‍ പ്രവേശിച്ച് വിജനമായ ഒരു പ്രദേശത്തേക്ക് പോയി.എന്നാല്‍ ഇതറിഞ്ഞ ജനക്കുട്ടം കാല്‍ നടയായി അവന്റെ പിന്നാലെ ചെന്നു.യേശുവിന്റെ മനസ്സലിവ് വീണ്ടും പ്രകടമായി അവന്‍ പുരുഷാരത്തെക്കണ്ട് മനസ്സലിഞ്ഞ് രോഗികളെ സൌഖ്യമാക്കുകയും ചെയ്തു. സന്ധ്യയായപ്പോഴെക്കും.യേശുവിന്റെ ശിഷ്യന്‍മാര്‍ അവന്റെയടുക്കല്‍ ചെന്ന് അവനേട് പറയുന്നു.ഈ സ്ഥലം മരുഭൂമിയല്ലോ.നേരവും വൈകി പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണ സാധനങ്ങള്‍ കൈക്കൊളേളണ്ടതിനു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.ഈ വാക്യത്തിന്റെ ആദ്യ ഭാഗം മാത്രമാണ് നമ്മുടെ ചിന്ത വിഷയം. യഹൂദ ചിന്തയില്‍ പര്‍വ്വതങ്ങള്‍ പലപ്പോഴും
ദൈവസാന്നിദ്ധ്യത്തേയും മരുഭൂമി സാത്തന്റെ അധിവാസ സ്ഥലത്തെയും സൂചിപ്പിക്കുന്നുണ്ട് ഞാന്‍

എന്റെ കണ്ണ് പര്‍വ്വതത്തിങ്കലേക്ക് ഉയര്‍ത്തുന്നു.എനിക്ക് സഹായം എവിടെ നിന്നു വരും. എന്റെ  സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയില്‍ നിന്നും വരുന്നു.(സങ്കീ.121.1)                                                    വിജന പ്രദേശങ്ങളും മരുഭൂമികളും സാത്താന്‍ വാസത്തിനു ഉപയാഗിക്കുന്നു.അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ട് പുറപ്പെട്ട് വെളളമില്ലാത്ത സ്ഥലങ്ങളില്‍ കൂടി വിശ്രമം അന്വേഷിച്ച് സഞ്ചരിക്കുന്നു.എന്നാല്‍ കണ്ടെത്തുന്നുമില്ല,(മത്തായി 12.43) പടകില്‍ നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുളള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്ന് വന്ന് എതിരേറ്റു.(മര്‍.5.1) യേശു മരുഭൂമിയില്‍ നാല്പതു ദിവസം ഉപവസിച്ചപ്പോള്‍ പിശാച് അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു.(ലൂക്കോ4.1)
ഡോ.യുഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും  കെ.പി.എസ്.മേനോനുമായിരുന്നു.അവര്‍ മദ്രാസ് താംബരം ക്രിസ്ത്യന്‍ കോളേജില്‍ സഹപാഠികളായിരുന്നു.തമ്മില്‍ കണ്ടപ്പോള്‍ ശതകാല സ്മരണകള്‍ അയവിറക്കി.ഇരുവര്‍ക്കും പരിചിതനായ ഒരാള്‍ ഹ്യദ്രോഗം നിമിത്തം സമീപകാലത്ത് നിര്യാതനായ വിവരം പരാമര്‍ശിക്കപ്പെട്ടു ആ സന്ദര്‍ഭത്തില്‍ മെത്രാപ്പോലീത്ത ചോദിച്ചു.കെ.പി.എസ്. എന്താണ് ഏറ്റവും ഗുരുതരമായ ഹ്യദ്രോഗം വിജ്ഞാനഭണ്ഡാഗാരമായ കെ.പി.എസ്.മേനോന്‍ പലരോഗങ്ങളുടെ പേരുകള്‍ പറഞ്ഞു.മായോ കാര്‍ഡൈറ്റിസ് വാല്‍വുലര്‍ ഹാര്‍ട്ട് ഡിസീസ് എന്നീ പല പേരുകള്‍.എന്നാല്‍ മെത്രാപ്പോലീത്തയുടെ മറുപടി മറ്റൊന്നായിരുന്നു.ഇവയെക്കാള്‍ ഒക്കെ ഗുരുതരമായ ഒന്നുണ്ട് അതിന്റെ പേരാണ് ഹ്യദയത്തില്‍ സ്നേഹമില്ലായ്മ.ഈ കണ്ടുപിടുത്തത്തോട് മേനോന്‍ പൂര്‍ണ്ണമായും യോജിച്ചു.പിന്നീട് പലയിടത്തും അദ്ദഹം അത് പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്                                            ഹ്യദ്രോഗത്തിന് നമ്മുടെ ജീവിതചര്യകളും ഭക്ഷണക്രമങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഒക്കെ കാരണമാകാമെങ്കിലും മെത്രാപ്പാലീത്ത ചൂണ്ടികാണിച്ച രോഗത്തിന്റെ വ്യാപ്തി ഇന്ന് വളരെയധികം ഭവനങ്ങളെയും സമൂഹത്തെയും പിടിച്ചുലയ്ക്കുന്നുണ്ട്.ഒരാളെ സ്നെഹിക്കുവാനും അയാള്‍ക്ക് സ്നേഹിക്കുവാനും ആരുമില്ല
എന്നു വരുന്നതാണ് ഒരുവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുസ്ഥിതി വസ്ത്രം,പാര്‍പ്പിടം,ആഹാരം എന്നിവ പോലെ തന്നെ മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലെന്നാണ്..സ്നേഹം ലഭിക്കുക എന്നതും സ്നേഹം ലഭിക്കാത്ത അവസ്ഥ മരുഭൂമി പോലെയാണ.് ആത്മഹത്യകള്‍ അനേകം നടക്കുന്നതിന്റെ ഒരു കാരണം സ്നേഹവും കരുതലും ലഭിക്കാതെ ഒറ്റപ്പെടുന്നതാണ് ഗുരുനിത്യചൈതന്യയതിയോട ് ഒരു സംവാദത്തില്‍ മനുഷ്യന്‍ ആത്മഹത്യയിലേക്ക് തിരിയുന്നതെന്തുകൊണ്ടാണന്ന്  ചോദിച്ചപ്പോള്‍ പറഞ്ഞത് ജീവിത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിയാതെ പോകുന്നത് കൊണ്ടാണന്ന് സ്നേഹരാഹിത്യത്തിന്റെ അവസ്ഥയിലാണ് ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് തോന്നുന്നത്.                                            മരുഭൂമി പ്രയാസങ്ങള്‍ നിറഞ്ഞതാണ്.
മരുഭൂയാത്രയധികഠിനം.പ്രതികൂലങ്ങളനു നിമിഷം പകല്‍ മേഘസ്തംഭം-രാത്രി അഗ്നിത്തൂണായി എന്നെ അനുദിനം വഴി നടത്തും
മരുഭൂമി പ്രയാസങ്ങള്‍ നിറഞ്ഞതാണങ്കിലും ദൈവത്തിന്റെ കരുതല്‍ അവിടെ ഉണ്ടാകുമെന്ന് യിസ്രായേല്‍ മക്കളുടെ മരുഭൂപ്രയാണചരിത്രം നമ്മെ പഠിപ്പിക്കുന്നു.മരുഭൂമിയില്‍ അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും
 ഉണ്ട്. എങ്കിലും ധൈര്യപ്പെടുവില്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു. (യോഹ.16:33) എന്ന് ക്രിസ്തു പറയുന്നു. പത്രോസ് ശ്ളീഹാ പറയുന്നു. “ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാലും
ലജ്ജിക്കരുത്” (1 പത്രോസ് 4:16) മരുഭൂമിയില്‍ മോശ യഹോവയുടെ നിര്‍ദേശപ്രകാരം വടി കൊണ്ട് പാറമേല്‍ അടിച്ചു. കുടിക്കാന്‍
ജലം അവര്‍ക്ക് ലഭിച്ചു. വിശപ്പു കൊണ്ട് വലഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് മന്നായും കാടപ്പക്ഷിയും ലഭിച്ചു. സ്ളീബായുടെ പ്രഭാത
നമസ്ക്കാരത്തില്‍ നാം പാടുന്നുണ്ട്.
                  ‘കുഞ്ഞാടിനെ വ്യക്ഷം നല്‍കി
                  തീക്കല്‍പ്പാറ ജലം നല്‍കി
                  എസ്തീറാ മല്‍സ്യവുമേകി’
കുന്ന പാറമേല്‍ നിന്ന് ദാഹജലം നമുക്ക് ലഭിക്കുന്നു. കാല്‍വറി ക്രൂശില്‍ അടിയേറ്റ് തകര്‍ക്കപ്പെട്ട പാറ. വി. കുര്‍ബ്ബാനയില്‍ കൂടി ജീവപാനിയം നാം അനുദിനം അനുഭവിക്കുന്നു. യെശയ്യാവ് പ്രവചിച്ചിരുന്നു. ‘യഹോവയാം യാഹില്‍ ശാശ്വതമായ ഒരു പാറയുളളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍’(യെശ.26:4)
       മരുഭൂമിയിലെ മിഥ്യാ ദര്‍ശനം
  മരുഭൂമിയിലെ ഒരു തമാശയാണ് മരീചിക അഥവാ അക്കരപ്പച്ച.
മരുഭൂമിയിലെ മണലാര്യണത്തില്‍ അകലേക്ക് നോക്കുമ്പോള്‍ വെളളം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന അവസ്ഥ മനം മയക്കുന്ന മനോഹര കാഴ്ചയാണ്. ദാഹശമനത്തിനായി അങ്ങോട്ട് അടുക്കുമ്പോള്‍
അത് വീണ്ടും അകലങ്ങളിതാണെന്ന തോന്നല്‍. ഇതു പോലെയുളള
അനേകം മരീചികകള്‍, പ്രലോഭനങ്ങള്‍ ഇന്ന് നമുക്ക് ചുറ്റും കാണുവാന്‍ കഴിയും.
           ആദ്യ മാതാവായ ഹവ്വാ തന്നെ പ്രലോഭനത്തില്‍ വീഴുന്നുണ്ട് ആ വ്യക്ഷ ഫലം തിന്‍മാന്‍ നല്ലതും കാണ്മാന്‍ ഭഠഗിയുളളതും ജഞാനം പ്രാപിപ്പാന്‍ കാമ്യവും എന്ന് സ്ത്രീ കണ്ട് ഫലം പറിച്ചു തിന്നു (ഉല്പ.3:6) അവര്‍ ദൈവിക തേജസ്സ് നഷ്ടപ്പെട്ട് ദൈ-
വ സാമീപ്യത്തില്‍ നിന്ന് അകന്നു.
              മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ച യേശുവിന്റെ അടുക്കലും പ്രലോഭകന്‍ പരീക്ഷണവുമായി കടന്നു വന്നു
വെങ്കില്‍ നമ്മുടെയടുക്കല്‍ എത്രയധികമായിരിക്കും?
  (ലൂക്കോ. 4:1മുതല്‍) ഭൌതീകവും ശാരീരികവും ബൌദ്ധികവും
ആത്മീകവുമായ എല്ലാ പരീക്ഷണങ്ങളുടേയും അതിജീവിച്ച് യേശു
തമ്പുരാന്‍ പിതാവാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി.
 1 യോഹ.2:15 മുതല്‍ നാം വായിക്കുന്നു. ലോകത്തെയും ലോകത്തി
ലുളളതിനെയും മോഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നു വെങ്കില്‍ അവനില്‍ പിതാവിന്റെ സ്നേഹമില്ല. ജഡ മോഹം
കണ്‍മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തില്‍ നിന്നു
ളളതെല്ലാം പിതാവില്‍ നിന്നില്ല, ലോകത്തില്‍ നിന്നത്രേ ആകുന്നത്.
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകും. ദൈവേഷ്ടം
ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു പത്രോസ് ശ്ളീഹാ പറയുന്നത് പിശാച് അലറുന്ന സിഠഹം എന്ന പോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരിഞ്ഞു ചുറ്റി നടക്കുന്നു എന്നത്രേ  (1 പത്രോ.6:8)

     ഇന്ന് സാത്താന്‍ ഒരുക്കുന്ന അനേകം കെണികളില്‍ മനുഷ്യന്‍
വീഴുന്നു.മദ്യം, മയക്കു മരുന്ന്, ആട്, മാഞ്ചിയം- തേക്ക്, നിക്ഷേപ
പദ്ധതികള്‍, നോട്ടിരട്ടിപ്പ് എന്നു വേണ്ട അനേകം പദ്ധതികള്‍ മനുഷ്യനെ ചൂഷണം ചെയ്യുവാന്‍ സാത്താനുപയോഗിക്കുന്ന കെണികളാണ്. വീണു പോകാതിരിക്കാന്‍ ജാഗ്രത ഏറെ വേണം.
            മരൂഭൂമി കടന്നാല്‍ സ്വര്‍ഗ്ഗീയ കനാന്‍

     ‘പൂര്‍വ്വപിതാക്കളാം അപ്പോസ്തോലര്‍ ദൂരവേ ദര്‍ശിച്ച ഭാഗ്യ
ദേശം ആകയാല്‍ ചേതമെന്നെണ്ണീ ലാഭം അന്യരെന്നെണ്മിയി ലോകമതില്‍’ പ്രയാസങ്ങളും പ്രതിസന്ധികളും സുധീരം നേരിട്ടാല്‍,
ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട് ജീവിച്ചാല്‍ പ്രലോഭനങ്ങളെയും
പരീക്ഷകളെയും മറികടന്ന് മുന്നേറിയാല്‍ പാലും, തേനും ഒഴുകുന്ന
ആവലാതിയും വേലാതിയും പരാതിയുമില്ലാത്ത, സൌഭാഗ്യങ്ങള്‍
പൂത്തുലയുന്ന സ്വര്‍ഗ്ഗരാജ്യത്തിലേക്ക് എത്തിച്ചേരുവാന്‍ നമുക്ക്
സാധിക്കും.
           പൂര്‍വ്വ പിതാക്കമ്മാരോട് ദൈവം അരുളിചെയ്ത വാഗ്ദത്തനാട്, മോശ മല മുകളില്‍ നിന്ന് നോക്കിക്കണ്ട കനാന്‍നാട്,
അപ്പോസ്തോലമ്മാര്‍ ദൂരവേ ദര്‍ശിച്ച ദേശം, പുതിയ നിയമത്തില്‍
പുതിയ യറുശലേമായി അതിനെ വിവരിക്കുന്നു.
 
 ‘പുതിയ യറുശേലം എന്ന വിശുദ്ധനഗരം ഭര്‍ത്താവിനായി അലങ്കരിച്ചിരിട്ടുളള മണവാട്ടിയെ പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു. സിഠഹാസനത്തില്‍ നിന്നും ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍
കേട്ടത്. ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം.അവന്‍
അവരോടുകൂടെ വസിക്കും. അവര്‍ അവന്റെ ജനമായിരിക്കും.ദൈവം
താന്‍ അവരുടെ ദൈവമായി അവരോടുകൂടെയിരിക്കും. അവന്‍ അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും. ഇനി മരണമുണ്ടാവുകയില്ല. ദു:ഖവും മുറവിളിയും കഷ്ടതയും ഇനിയുണ്ടാ
വുകയില്ല’ (വെളി.21:1-5)

                 നേരം വൈകുന്നു

ഈ ലോകത്ത് നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കര്‍ത്താവിന്റെ വരവ് ആസന്നമായി എന്നു സൂചിപ്പിക്കുന്നവയാണ്.
യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും മഹാമാരികളും സുനാമികളും എല്ലാം അതിന്റെ അടയാളങ്ങളായി വേദ പുസ്തകത്തില്‍ നാം കാണുന്നു. നമ്മുടെ ജീവിതം യാദ്യചശ്ചികമല്ലെന്നും ദൈവ-
ത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ടന്നും മനസ്സിലാക്കുവാന്‍ നമുക്ക് കഴിയണം. അപ്പോള്‍ മരൂഭൂമിയിലും ക്രിസ്ത്യാനികള്‍ക്ക്
പ്രത്യാശയുടെ രജതരേഖകള്‍ കാണാന്‍ കഴിയും. ബേത്ലഹേമില്‍
ഉദിച്ച ദിവ്യ നക്ഷത്രം പോലെ ലോകത്തിന് വഴികാട്ടികളായി പ്രവര്‍ത്തിക്കുവാന്‍ നമുക്ക് കഴിയണം. യിസ്രായേല്‍ മക്കളെ പകല്‍
മേഘസ്തംഭത്തിലും രാത്രി അഗ്നിത്തൂണിനാലും വഴി നടത്തിയ
ദൈവം ഇന്നു നമ്മെ തന്റെ പരിശുദ്ധാത്മാവിനാല്‍ അനുദിനം വഴി
നടത്തുന്നു.
            ‘മഴ മേഘമായ് നീ പെയ്തിറങ്ങൂ
            എന്‍ മനസ്സിന്റെ വേനലില്‍ കുളിരു
            വീശാന്‍
            മരുഭൂമി പോലും മലര്‍വാടി
            യാക്കും
            കുളിര്‍ തെന്നലായ് നീ വാ’

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3