Sunday ,October 22, 2017 9:20 PM IST

HomeArticles തൂമ്പയെ തൂമ്പ എന്നു തന്നെ വിളിക്കുക (വാല്ക്കണ്ണാടി) - കോരസണ്

തൂമ്പയെ തൂമ്പ എന്നു തന്നെ വിളിക്കുക (വാല്ക്കണ്ണാടി) - കോരസണ്

Written by

Published: Tuesday, 25 August 2015

 'മെക്സിക്കോയില് നിന്നും നുഴഞ്ഞുകയറി വരുന്നവരെല്ലാം ആക്രമകികളും കൊള്ളരുതാത്തവരുമാണ്, ഒരു പക്ഷേ ചില നല്ലവരൊക്കെ അതില് കാണുമായിരിക്കാം എന്താലും അവിടെനിന്നും അമേരിക്കയിലേക്ക് നല്ല ഉദ്ദേശത്തോടെയല്ല കടന്നുവരുന്നത്, അവര് മയക്കുമരുന്നു കച്ചവടക്കാരും പിടിച്ചു പറിക്കാരുമാണ്. ഞാന് പ്രസിഡന്റായാല് മെക്സിക്കോ സര്ക്കാരിന്റെ ചിലവില് അതിര്ത്തിയില് വേലി
 നിര്മ്മിക്കും.' അടുത്ത തെരഞ്ഞെടുപ്പില് റിപ്പബ്ലിക്കന് പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയാകാന് മത്സരിക്കുന്ന ഡൊണാള്ഡ് ട്രംപ് നടത്തിയ പ്രസ്ഥാവന അക്ഷരാര്ത്ഥത്തില് അമേരിക്കയെ ഞെട്ടിച്ചു. ഇത്തരം പ്രസ്ഥാവനകള് ഇദ്ദേഹത്തില് നിന്നും പുറപ്പെടുന്നത് ആദ്യമായിട്ടല്ല. വിവാദപരമായ പ്രസ്ഥാവനകള് നടത്തി മത്സരമേളയില് ശ്രദ്ധേയനാവാന് അദ്ദേഹത്തിനു സാധിച്ചു.

സമര്ത്ഥരും അനുഭവ സമ്പന്നരുമായ 16 മുന്നിര സ്ഥാനാര്ത്ഥികള്ക്കു മേല് അസന്നിദ്ധമായ മേധാവിത്വം നേടാനും അമേരിക്കയിലെ ഗ്രാന്റ് ഓള്ഡ് പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയാവാന് യോഗ്യനാണെന്നും റോയിട്ടര്/ ഇപ്പ്സോസ്, ക്യൂനിപിയാക്, വാള്സ്ട്രീറ്റ് ജേര്ണല് എന്.ബി.സി.ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ അഭിപ്രായ വോട്ടുകള് രേഖപ്പെടുത്തി. അമേരിക്കന് സമ്പത് വ്യവസ്ഥയുടെ 4 ശതമാനം
 സംഭാവന ചെയ്യുന്നതും മെക്സിക്കന് തൊഴിലാളികളാണ്. ഏതാണ്ട് 12 മില്യനോളം വരുന്ന അനധികൃത തൊഴിലാളികളാണ് അമേരിക്കയുടെ സാധാരണ ജീവിതം പിടിച്ചു നിര്ത്തുന്നതെന്ന സത്യം മറച്ചു വെയ്ക്കാനാവില്ല. നിര്മ്മാണ മേഖലയിലും, ഹോട്ടല്, കൃഷി, ശുചീകരണം, പുല്ലുവെട്ട് തുടങ്ങി എല്ലാവരും ആശ്രയിക്കുന്നത് മെക്സിക്കന്, ലാറ്റിനമേരിക്കന് തൊഴിലാളികളെയാണ്. വിദ്യാഭ്യാസവും പരിചയവും ഭാഷയും
 കുറവായതിനാല് ഇവര് കഠിനമായി അധ്വാനിക്കയും കുറഞ്ഞ വേതനത്തിന് എപ്പോഴും കടന്നുവരാന് തയ്യാറുമാണ്. ബില്ല്യണറായ ട്രംപിന്റെ എല്ലാ മുതല് മുടക്കുകളിലും ഈ മെക്സിക്കന് സാന്നിദ്ധ്യം അറിയാതെയല്ല. ഇത്തരം പ്രസ്ഥാവന നടത്തിയത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

യാഥാസ്ഥിക വോട്ടുബാങ്കില് കണ്ണുനട്ട് ഒരു നീളന് അമ്പു തൊടുത്തു, അതു കുറിക്കു കൊള്ളുകയും ചെയ്തു. പരമ്പരാഗതമായി സ്പാനീഷ് വോട്ടുകള് റിപ്പബ്ലിക്കന് പാര്ട്ടിക്ക് അധികം കിട്ടാറില്ല എന്നാല് യാഥാസ്ഥിക വിഭാഗത്തില്, അമേരിക്കയിലെ നിറംമാറ്റം ഏറെ ചൊടിപ്പിക്കുന്നു എന്ന സത്യം, ഉറക്കെ ധൈര്യമായി പറയാന് മടിക്കാത്ത ട്രംപിനെ, അദ്ദേഹം കോമാളിയാണെന്നു പറഞ്ഞിരുന്നവര് പോലും,
 'തെറ്റില്ല' എന്ന അഭിപ്രായത്തിലേക്കു മാറി. 2010 ലെ കണക്കനുസരിച്ച് 43 ശതമാനം അമേരിക്കന് ജോലികള്ക്കും മിനിമം വിദ്യാഭ്യാസമേ ആവശ്യമുള്ളൂ. അമേരിക്കയില് ജനിച്ചു വളര്ന്ന് കോളേജ് വിദ്യാഭ്യാസംം നേടിയവര് ഇത്തരം ജോലികളില് നോക്കുകപോലുമില്ല. പിന്നെ ആരാണ് ഈ ജോലികള് ചെയ്യേണ്ടത്? 52 ശതമാനം അനധികൃത തൊഴിലാളികളും മെക്സിക്കോയില് നിന്നും എത്തുന്നവരാണ്. ഈ വിഭാഗമാണ്
 അമേരിക്കയുടെ(Human Capital) മനുഷ്യ വിഭവം. അഭ്യസ്തവിദ്യരല്ലാത്ത അമേരിക്കന് തൊഴിലാളികള്ക്ക് അസ്വസ്ഥത ജനിപ്പിക്കുന്ന ഈ കുടിയേറ്റം വോട്ടുബാങ്കാക്കുകയാണ് ട്രംപ് തന്ത്രം, ഒപ്പം യാഥാസ്ഥിക അമേരിക്കന് വോട്ടുകളും.

അനധികൃത കുടിയേറ്റക്കാരെ പൂര്ണ്ണമായി നാടുകടത്തും, മദ്ധ്യപൂര്വ്വ ഏഷ്യയിലെ സംരക്ഷണ നടപടികള്ക്കുള്ള തുക, ആ നാട്ടുകാരില് നിന്നും ഈടാക്കും, രാഷ്ട്രീയക്കാര് വെറും വായാടികളാണ്, ഞാന് ധനികനാണ്, എനിക്കാരുടേയും പണം ആവശ്യമില്ല, ഞാന് ഒരു വിശ്വാസിയാണ്, പള്ളിയില് പോകും. തെറ്റു ചെയ്യാതിരിക്കാന് ഞാന് ശ്രമിക്കും, പക്ഷേ തെറ്റുപൊറുക്കാനായി ആരുടെ മുമ്പിലും പോകില്ല, ഇടക്കു
 പാപ്പരായി പ്രഖ്യാപിക്കപ്പെട്ടെങ്കില്, ബിസിനസുമാര്ക്ക് അത്തരം ഒരു ആനുകൂല്യം അനുവദിച്ച സന്ദര്ഭം ഉപയോഗപ്പെടുത്തി എന്നു മാത്രം'. അദ്ദേഹം നിലപാടുകല് വെട്ടിത്തുറന്നു പറഞ്ഞു.

സാധാരണ രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങള് കേട്ടു മടുത്ത ജനത്തിന് ഇത്തരം ഒരു വേറിട്ട ശബ്ദത്തില് താല്പര്യം തോന്നിത്തുടങ്ങി. ഹിലരി ക്ലിന്റ്ണെ അത്ര വിശ്വാസത്തിനെടുക്കാന് ഒരു വലിയ ഭാഗം മടിക്കുന്നു എന്ന തിരിച്ചറിവില് ഡെമോക്രാറ്റിക് പാര്ട്ടിയിലും പുതുമുഖങ്ങള് പ്രത്യക്ഷപ്പെട്ടു തുടങ്ങി. റിപ്പബ്ലിക്കന് പാര്ട്ടിയിലെ ബുഷ് കുടുംബത്തിലെ ജെബ് ബുഷ്
 ഇടതുചിന്താഗതിക്കാരനാണ്, മയക്കുമരുന്നു നിയമപരമാക്കണമെന്നു ആവശ്യപ്പെടുന്ന സ്കിപ്പ് ആന്ഡ്രൂസ്, അസുഖക്കാരനായ ജോര്ജ് ബെയ്ലി, ടെററിസ്റ്റുകളെ ആകാശത്തുനിന്നു പൊരിക്കാന് തയ്യാറായ മൈക്കള് ബിക്കല് മെയര്, പ്രസിഡന്റിനു ഒരു പ്രാവശ്യമേ ഭരണം പാടുള്ളൂ എന്നു വാശി പിടിക്കുന്ന മാര്ക്ക് ഇവര്സണ്, മദ്യപാനവും സ്വവര്ഗ്ഗഭോഗവും നിയമപരമായി തടയണമെന്ന ആവശ്യം ഉയര്ത്തുന്ന
 ജാക്ക് ഫെല്ലൂര്, പിഴക്കാത്ത നടക്കുന്ന ക്രിസ്ക്രിസ്റ്റി, സമര്ത്ഥരെന്നു വിശേഷിപ്പിക്കുന്ന ബോബി ജിണ്ഡാല്, ട്രെഡ് ക്രൂസ്, മൈക്ക് ഹക്കബീ, റിക്ക് സാന്ഡ്രോം, സ്കോട്ട് വാല്ക്കര് തുടങ്ങി വലിയ ഒരു നിരയിലാണ്. റിയാലിറ്റി ഷോ ആയ 'The Apprentice' ലൂടെ 'You are fired' എന്ന ആപ്തവാക്യവുമായി ശ്രദ്ധേയനായി, നാക്കിനെല്ലല്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന ഡൊണാല്സ് ട്രംപ് കടന്നുവരുന്നത്.

To 'Call a spade a spade' എന്ന പ്രയോഗത്തിന്, യാഥാര്ത്ഥ്യ ബോധത്തോടെ, ആത്മാര്ത്ഥതയോടെ, നിര്ഭയമായി പറയുക എന്നാണ് അര്ത്ഥമാക്കുന്നത്. വിഷയങ്ങള് നേരിടേണ്ടി വരുമ്പോള് വച്ചു താമസിപ്പിക്കയും, കുഴഞ്ഞുമറിഞ്ഞ അഭിപ്രായം പറയുകയും, തിരിച്ചു മറുചോദ്യം ചോദിക്കയും, മാദ്ധ്യമത്തെ ഭയന്ന് അതും ഇതുമൊക്കെപറയാനാണ് രാഷ്ട്രീയക്കാര് ശ്രമിക്കുന്നത്. പരിധിക്കു പുറത്തു നിന്നു ചിന്തിക്കുവാനും,
 വിശാലമായി വീക്ഷിക്കുവാനും, വേദനിച്ചാലും കാര്യങ്ങള് തുറന്നു പറയാനുമുള്ള ചങ്കൂറ്റമാണ് ഇന്ന് ഇല്ലാതെ പോകുന്നത്. അധികാരത്തിന്റെ നിഴലില് കസേരയോട് ഒട്ടിനിന്ന് നിലപാടുകള് ഇല്ലാതെ, കഴിവുള്ളവരെ കല്ലെറിഞ്ഞും അപമാനിച്ചും, ആത്മാര്ത്ഥതയില്ലാത്ത അധരവ്യായാമം ചെയ്യുന്ന പൊതുപ്രവര്ത്തകരെ മനുഷ്യര് എന്നും പുശ്ചിച്ചിട്ടേയുള്ളൂ. ജനാധിപത്യ വ്യവസ്ഥിതിയില് ഒരു പക്ഷേ
 തൂമ്പയെ തുമ്പയെന്നു വിളിക്കുന്നവര് പുറംതള്ളപ്പെട്ടേക്കാം, തൂമ്പയെ എന്തും വിളിക്കാന് തയ്യാറായവരാണ് എന്നും അധികാരത്തിന്റെ ഉത്തമ വക്താക്കള്.

ആത്മാര്ത്ഥതയില്ലാത്ത സുഖിപ്പിക്കലിന് 'രാഷ്ട്രീയ പ്രേരിതം' എന്ന അര്ത്ഥലോപം മലയാളത്തില് സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയ സത്യം നല്കുന്ന തൃഷ്ണയും, ന്യായവും, ധൈര്യവുമുള്ള ഒരു ശബ്ദത്തിനായി മലയാളി കിനാവും കാണുന്നു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3