Monday ,October 23, 2017 10:31 PM IST

HomeArticles“ഏകാന്തതയുടെ തടവറകള്‍” വാൽക്കണ്ണാ‍ടി - കോരസന്ന്

“ഏകാന്തതയുടെ തടവറകള്‍” വാൽക്കണ്ണാ‍ടി - കോരസന്ന്

Written by

Published: Wednesday, 25 May 2016

ദൈവത്തിനു പോലും ബോറടിച്ചു കാണണം  ഏകാന്തതസ്ഥിരം കേള്ക്കുന്ന മാലാഖമാരുടെ സംഗീതവും മടുപ്പിച്ചുഅതാണ് മനുഷ്യന്‍ എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവംകൈവെച്ചത്ലിംഗവും ജാതിയുംവര്ണ്ണവും വര്ഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്നഒന്നിലും തൃപ്തരാകാത്തആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടിമനുഷ്യന്‍ ! വളരെ വിചിത്രവുംഏറ്റവും താല്പര്യവും ഉളവാക്കുന്നതാണ് അവന്റെ ജീവിതംദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും അവന്‍ തയ്യാര്‍. ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവന്ഏറ്റെടുത്തുദൈവത്തിന്റെ നിറവുംഭാഷയുംഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളില്‍ ഭദ്രം
മനുഷ്യസൃഷ്ടിക്കുശേഷം ഒരിക്കല്‍ പോലും ബോറടിച്ചിട്ടില്ല ദൈവത്തിന്എന്നാല്‍ മനുഷ്യസൃഷ്ടിക്കുമുമ്പുണ്ടായിരുന്ന ഏകാന്തതയുടെ തടവറ ദൈവം മനുഷ്യന് അവിടവിടെയായിവിതരണം ചെയ്തുഅവനും അറിയട്ടെ താന്‍ കടന്നുപോയ കനത്ത ഏകാന്ത നിമിഷങ്ങള്‍. മറിയാമ്മ ടീച്ചര്‍ വിധവയായത് പ്രതീക്ഷിക്കാതെയാണ്കഴിഞ്ഞ അന്പതിലേറെ വര്ഷംവഴക്കടിച്ചുസന്തോഷിപ്പിച്ചുംഅഹങ്കരിപ്പിച്ചും നിന്ന ഗീവര്ഗീസ് അപകടത്തില്‍ നഷ്ടമായിമക്കള്‍ എല്ലാം നല്ല നിലയില്‍ വിവിധ രാജ്യങ്ങളില്‍ അതിനിടെ കടന്നുവന്ന കേള്വിക്കുറവും,രോഗങ്ങളും ആരും ഒപ്പമില്ല എന്ന ഉള്ഭയവും അറിയാതെ  തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിനീക്കുകയായിരുന്നുകേള്വിക്കുറവു കാരണം ടിവി കാണാനുള്ള മടികണ്ണിനുകാഴ്ച കുറവായതിനാല്‍ വായനയുംകുറവ്പിന്നെ വെറുതെ താഴേക്കു നോക്കിയിരിക്കുകഭക്ഷണം കഴിച്ച് കൂടെക്കൂടെ ഉറങ്ങുകമറ്റൊന്നും ചെയ്യാനില്ല നടക്കുവാന്പ്രയാസമുള്ളതിനാല്‍ എങ്ങും പോകാറില്ലഅതിനാല്‍ ആരും വിളിക്കാറുമില്ലഅന്വേഷണങ്ങളാണ് ജീവിത്തിനു അര്ത്ഥം നല്കുന്നത്അന്വേഷണങ്ങള്‍ കടന്നുവരാത്ത ജീവിതങ്ങള്സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്.
മഹേഷ് അറിയാതെയാണ് താന്‍ എടുത്തെറിയപ്പെട്ട തടവറയിലേക്ക് വീണുപോയത്., തന്റെ സംഘടനാ വൈഭവുംകഴിവുകളും തെളിയിക്കപ്പെട്ടിട്ടുംതാന്‍ വഴി മാറിക്കൊടുത്ത മൂത്തസഹോദരന്റെ പൊതുപ്രവര്ത്തനിടെയുള്ള വഴിവിട്ട ജീവിതവുംഅതില്നിന്നും മോചനം നേടാനാവാതെ പഴുതുകള്‍ ഒന്നും തെളിയിക്കപ്പെടാത്തതളയ്ക്കപ്പെട്ട ജീവിതംശരീരത്തിന്റെപകുതി നിശ്ചലമായി പ്പോയ അവസ്ഥയുംജയിലില്‍ കഴിയുന്ന സഹോദരന്റെയും തന്റെയും വളര്ന്നു വരുന്ന കുട്ടികളുടെ ജീവിതവും.  തോളിലേറ്റി നടന്നവര്‍ ഒഴിവാക്കി, സുഹൃത്ത്വേദി കളിലും ചടങ്ങുകളില്‍ പ്പോലും ഒഴിവാക്കി നീങ്ങുന്ന വര്ഷങ്ങള്‍.
അതിരു വഴക്കിനിടെയാണ് താന്‍ ജീവിച്ചു തുടങ്ങിയത്തോമസിന്റെ പിതാവും അയല്ക്കാരനും തമ്മിലുള്ള സംഘര്ഷങ്ങള്ക്ക് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്ഹൈക്കോടതിയില്പോലും തീരാനാവത്ത തര്ക്കങ്ങള്‍, മടുത്ത മീഡിയേഷനുകള്‍, ഇതിനിടെ കൈവിട്ടുപോയ ബാല്യം തന്നെനട്ടെല്ലുള്ള തനി പോക്കിരിയായി മാറ്റിയിരുന്നുതോല്ക്കാനും വിട്ടുകൊടുക്കാത്തഅറിയാത്തതിനാല്‍ കേസുകള്‍ ഒന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവുംതാളവും എല്ലാ  വഴക്കില്‍ കുളിച്ചുനിന്നുവര്ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും ഒരു സാധാരണമനുഷ്യന്റെ സംസാരത്തിനു പോലും തനിക്കാവുന്നില്ല എന്ന യാഥാര്ത്ഥ്യം സ്വയം ഏല്പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു.
അപ്രതീക്ഷിതമായി കടന്നുവന്ന തന്റെ ഏകമകന്റെ മോട്ടോര്‍ ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചുഎന്തുചെയ്യണംഎങ്ങനെ പെരുമാറണമെന്നറിയാത്ത സുഹൃത്തുകളും ഉള്വലിഞ്ഞുമദ്യശാലയും മദ്യപ-•ാരും മാത്രം കൂട്ടിനായപ്പോള്‍ ജീവിതത്തില്‍ മെനഞ്ഞുകൂട്ടിയ നേട്ടങ്ങള്‍ ഒന്നൊന്നായികൈവിട്ടുപോയതറിഞ്ഞില്ലഎങ്ങനെ  ജിവിതത്തില്‍ നിന്നു കരകയറണമെന്നറിയാതെ മദ്യപാാരുടെ തടവറയില്‍, മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ
സംശുദ്ധമായ കലാലയ രാഷ്ട്രീയത്തിലൂടെ അഭിഭാഷകവൃത്തിയിലേക്കു കടക്കുമ്പോഴുംനാടിനും നാട്ടാര്ക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യര്‍ മുമ്പിലുണ്ടായിരുന്നുജോസഫ് അങ്ങനെനല്ല കുറെ സുഹൃത്തുക്കളുടെ സൗഹൃദത്തില്‍ ഒരു രാഷ്ട്രീയഭാവി സ്വപ്നം കണ്ടിരുന്നുഅടിസ്ഥാന രാഷ്ട്രീയ കാപട്യങ്ങളുടെ ബാലപാഠങ്ങള്‍ രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്,തന്റെ മുമ്പില്‍ തിളങ്ങിനിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങള്‍ അത്ര അഭിലഷണീയമല്ല എന്ന്സുഹൃത്തുക്കളായി കൂടെ കരുതിയവര്‍ വെച്ചു കയറ്റിയ പാരകളില്‍ നിന്നുജീവിതംതന്നെ രക്ഷിചെടുതത്തിന്റെ വേദനപകനഷ്ടബോധംതിരിച്ചറിവ്സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കിക്കളഞ്ഞുതാനുണ്ടാക്കിയ വലിയ സുഹൃത്ത് വലയത്തില്‍ നിന്നുംഎന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം.
 
വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ലഅവയവദാനത്തിന്റെ കേരള ഘടകമായ കിഡ്നി ഫെഡറേഷന്‍ ഓഫ് കേരളയുടെ ഒരു കുടുംബക്കൂട്ടായ്മയില്‍ എത്തപ്പെട്ടത്ഒരു സുഹൃത്തിന്റെഏകാന്തയാത്രയില്‍ സല്ലല്പിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് യാത്രതിരിച്ചത്യോഗത്തില്‍ സംബന്ധിക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലഏതായാലും വന്നതല്ലേ അല്പനേരംഒന്നു ഇരുന്നു നോക്കൂബോറടിക്കുകയാണെങ്കില്‍ പുറത്തുപോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ കയറിയിരുന്നുഅവയവദാനത്തിനു സ്വയം മാതൃകസൃഷ്ടിച്ച് ഫാ. ഡേവിസ്  ചിറമ്മല്‍, തൃശൂര്‍ ടവറില്‍ സംഘടിപ്പിച്ച അവയവ ദാദാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുബങ്ങളുടെയും കൂട്ടായ്മലോട്ടറി ടിക്കറ്റ് വിറ്റ്ജീവിക്കുന്ന വിജയന്‍ ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരില്‍ സ്വന്തം വൃക്ക പങ്കുവെച്ച മോളി ടീച്ചറുംജീവിതത്തില്‍ എല്ലാം കൈവിട്ടുപോയി എന്ന തിരിച്ചറിവിനിടെ,പ്രതീക്ഷ തന്നു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന അപരിചിതര്‍, ഇവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്ഇതൊന്നും തനിക്കു ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തില്‍ അവിടെഎത്തിയ ഞാനും സുഹൃത്തുക്കളും. “ആരും അവിചാരിതമായല്ല  ലോകത്തില്‍ എത്തപ്പെട്ടത്ഓരോ ജീവിതത്തിനും ഓരോ അര്ത്ഥതലമുണ്ട്നിങ്ങളുടെ ജീവിതത്തെ സ്നേഹിച്ചുതുടങ്ങൂഅതു നിങ്ങളെ സ്നേഹിക്കുംകൊടുത്തു തുടങ്ങൂനിങ്ങള്ക്കു ലഭിച്ചു തുടരും”ഫാഡേവിസ്  ചിറമ്മേലിന്റെ ജീവന്‍ തുടിപ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തില്‍ കുത്തിക്കയറി,അങ്ങനെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീര്ത്ഥയാത്രയായി മാറിഏകാന്തതയിലും കടന്നുവരുന്ന ആനന്ദപ്രവാഹംഅത് ഒരു തിരിച്ചറിവായി മാറി.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3