Monday ,October 23, 2017 10:39 PM IST

HomeArticles'ദിനവൃത്താന്തങ്ങൾ' (വാല്ക്കണ്ണാടി) കോരസൺ

'ദിനവൃത്താന്തങ്ങൾ' (വാല്ക്കണ്ണാടി) കോരസൺ

Written by

Published: Tuesday, 19 July 2016

ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത് ഒരു വാര്ത്തഅല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത് ഖേദകരമായ വസ്തുതയാണ്കേവലംഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോതലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്ത്തപ്പെടുന്ന ഭീകരപ്രവര്ത്തനം എന്ന രീതിയില്‍ ഇവ എഴുതി തള്ളപ്പെടുകയാണ്എന്തുകൊണ്ട് ഇവ ആവര്ത്തിക്കപ്പെടുന്നുഇത്തരം ഒരുതീവ്രത ഉണര്ത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അഭ്യുതയകാംക്ഷികള്‍, ഒളിച്ചിരിക്കുന്ന മുഖങ്ങള്‍ എന്തേ എപ്പോഴുംഅവ്യക്തമായിതന്നെ നിലനില്ക്കുന്നത് നിഴല്‍ യുദ്ധങ്ങളില്‍ മനുഷ്യയുഗം തന്നെ അവസാനിക്കുമോ എന്നഅങ്കലാപ്പിലെങ്കിലും ഒരു തപ്പിത്തടയലോ അന്വേഷണമോ ആവശ്യമാണ്.
 
ലോകവിഷയങ്ങള്‍ തലപുകഞ്ഞു ആലോചിക്കുന്നതിനുപകരം നമ്മുടെ സമൂഹത്തിലൂടെ ഒന്നു നിരീക്ഷിച്ചാല്മൂല്യകാരണങ്ങളുടെ ചുരുളഴിഞ്ഞേക്കാംചെറിയ മനുഷ്യകൂട്ടങ്ങളാണ് സാമ്രാജ്യങ്ങളായി മാറപ്പെടുന്നത്.അടിസ്ഥാനപരമായിഎല്ലാ സമൂഹത്തിലും മൂല്യങ്ങള്ക്കും കാഴ്ചപ്പാടുകള്ക്കും നിരന്തരം പരിണാമംസംഭവിച്ചുകൊണ്ടിരിക്കുന്നുഒരേ ദിശയില്‍ പതിവായി യാത്രചെയ്യുന്നവര്‍ തങ്ങളുടെ ഇരിപ്പിടം മാറി മാറിതെരഞ്ഞെടുത്തേക്കാംഎന്നാലും യാത്ര ഒരേ ദിശയില്‍ തന്നെ.
ബോധപൂര്വ്വം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന നുണകളും അതു ഉതിര്ത്തുവിടുന്ന മാരകപ്രതിഫലനങ്ങളും എന്നുംചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്സോക്രട്ടീസിനു വിഷം കൊടുക്കുവാനും ക്രിസ്തുവിനെ ക്രൂശിലേറ്റുവാനുംജര്മനിയില്‍ നാസികളെ പ്രകോപിച്ച് ജൂതഹത്യ നടത്തുവാനും 'വെപ്പണ്സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' എന്ന ഓമനപ്പേരില്മദ്ധ്യകിഴക്കന്‍ രാജ്യങ്ങളെ അനാഥമാക്കുവാനുംഭീകരരുടെ പാലായനങ്ങളെ മറചാര്ത്തി യൂറോപ്യന്‍ യൂണിയനില്ബ്രെക്സിറ്റും ചൈനക്കടലിലെ കൃത്രിമ ദ്വീപുനിര്മ്മാണവും തുടങ്ങി നിരവധി നുണക്കഥകളിലെ പേരറിയാത്തകഥാപാത്രങ്ങളായി മാറുകയാണ് നാം.  ബാര്‍ കോഴയും,സരിത രാത്രികളും ഇപ്പോള്‍ ചര്ച്ചപോലും ചെയ്യപ്പെടുന്നില്ല,അന്വേഷണവുമില്ല.
 
വ്യാവസായവല്ക്കരണത്തിന്റെ പ്രതിവിപ്ലവം കുറച്ചൊന്നുമല്ല സമൂഹമെന്ന നിര്വ്വചനത്തെ മാറ്റി മറിക്കാനായത്.ചെറുസമൂഹത്തിലായി ഉണ്ടായിരുന്ന അടിസ്ഥാന ഉത്പാദനക്ഷമതയും സാങ്കേതികതയും വിസ്മൃതിയിലായിചന്തകള്ക്കുപകരം കൂറ്റന്‍ മാളുകളായി ഷോപ്പിംഗ് സംസ്കാരംമുട്ടുസൂചിവരെ ലോകത്തിന്റെ ഒരു കോണില്‍ നിന്നും മാത്രം ഉണ്ടാക്കിഎല്ലാ മുക്കിനും മൂലയിലും വിതരണം ചെയ്യപ്പെടുമ്പോള്‍ ചെറിയ ചന്തകളിലെ ലാഭങ്ങള്‍ ലോകത്തിലെ ഒരുചെറുകൂട്ടത്തിന്റെ കീശയില്‍ മാത്രം എത്തിച്ചേര്ന്നു കൊണ്ടേയിരിക്കുന്നുചെറുകൂട്ടങ്ങളായി തൊഴില്‍ തേടിയുള്ളപാലയനങ്ങള്‍, കുടിയേറ്റങ്ങള്‍, പുതിയ തലമുറക്കു തൊഴില്‍ തേടി പോകേണ്ട പാഠ്യപദ്ധതികള്‍, എല്ലാംചേര്ത്ത്ചെറുസമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ അനാഥമാക്കിഇവരുടെ അധ്വാനത്തിന്റെ വിയര്പ്പും മുന്പറഞ്ഞ ഒരുശതമാനത്തിന്റെ ലാഭത്തിനുവേണ്ടി മാത്രമായിത്തീരുകയാണ്.
 
നല്ല ജോലിക്കുവേണ്ടിയുള്ള അലച്ചിലും എത്ര ജോലി ചെയ്താലും സംതൃപ്തമാക്കാനാവാത്ത ജീവിതനിലവാരവും തന്റേതെന്ന അഭിമാനിച്ചതൊന്നും തൊട്ടുനോക്കാന്‍ പോലും തയ്യാറാവാത്ത പുതിയ തലമുറപുതിയ രീതികള്‍, പുതിയകാഴ്ചപ്പാടും എത്ര അസ്വസ്ഥമാണീ കടന്നുപോക്കലുകള്‍ ഏെതങ്കിലും തൊഴിലിടങ്ങളില്‍ ദീര്ഘകാലം ജോലി ചെയ്തു എന്നുഅഭിമാനത്തോടു പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് അത് കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കപ്പെടുന്നത് കൂടെകൂടെതൊഴില്‍ മാറിക്കൊണ്ടേയിരിക്കണംഅതിനുള്ള പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറാറെടുപ്പുംഅതിനിടയില്‍ നേരിടുന്ന മാനസികസമ്മര്ദ്ദവുംപിരിമുറുക്കങ്ങളുംഎപ്പോഴും ആരെയെങ്കിലും ഭയന്നുളള തൊഴില്ചുറ്റുപാടുകളും സമൂഹത്തിന്റെ അസ്ഥിവാരം തകര്ക്കുകയാണ്പൊതുമേഖലയിലെ സേവനശൃംഖലകള്‍ ഓരോന്നായിസ്വകാര്യമേഖല കൈയ്യടക്കുകയാണ്.
 
സമൂഹത്തിലെ കരുതല്‍ സംവിധാനങ്ങള്‍ അപ്പാടെ അപ്രത്യക്ഷമാക്കുകയാണ്ഏറ്റവും കുറഞ്ഞ വേതനത്തില്‍ ഏറ്റവുംകൂടുതല്‍ അധ്വാനംമുന്‍ പറഞ്ഞതുപോലെ കേവലം ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനവും ഹോമിക്കപ്പെടുന്നനവകൊളോണിയല്‍ വ്യവസ്ഥ ഇവിടെ പിരിമുറുക്കം കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടുവിദ്വേഷവുംഅവജ്ഞയും നീരസവുംക്രൂരമായ മതഭ്രാന്തും പിടിച്ച ഒരു വലിയ കൂട്ടം എങ്ങോട്ടെന്നില്ലാത്ത പാലായനത്തിലാണ്ഇത്തരം ഉറഞ്ഞുകൂടിയകാര്മേഘങ്ങള്‍ ലോകത്തിന്റെ വിവിധ സമൂഹങ്ങളില്‍ നിറഞ്ഞു നില്ക്കയാണ്സ്വന്തമായി  ഉയരാന്‍ യാതൊരുപ്രതീക്ഷയുമില്ലാത്തിടത്ത് താനുള്പ്പെടുന്ന ചെറുകൂട്ടത്തിന്റെ അന്തസ്സില്‍ കയറിപ്പിടിച്ച് ഒരു കൂട്ട അഹങ്കാരമെന്നവികാരത്തില്‍ എത്തപ്പെടുകയാണ് പിന്നെയുള്ള പോംവഴിതന്റെ സമുദായത്തോടും കൂട്ടത്തോടും മാത്രമാണ് പിന്നെകടപ്പാടുകള്‍ അതു വളര്ന്ന് മറ്റു കൂട്ടങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമായി മാറ്റപ്പെടുന്നുകാഴ്ചയിലും പെരുമാറ്റത്തിലും,സംസാരത്തിലും തന്റെ കൂട്ടല്ലാത്ത എല്ലാവരും  തനിക്കുമുമ്പിലെ അപകടമാണെന്ന് വിശ്വസിക്കുകയാണ് ഇവരെ ഉന്മൂലനംചെയ്താലേ താനുള്പ്പെടുന്ന കൂട്ടത്തിനു നില നില്ക്കാനാവൂഅതിനായി സ്വയം ഹോമിക്കുവാനും തയ്യാറാകണം.
 
പണമില്ലാത്തവന്‍, കനത്ത പരാജയം അതാണ് ലോകത്തിലെ വിജയത്തിന്റെ സമവാക്യംവിജയത്തിനു വിലയുണ്ടാവുന്നത്ഏറ്റവും കൂടുതല്‍ വേദനയും അപമാനവും അവനു സമ്മാനിക്കാനാവുമ്പോഴാണ്അങ്ങനെ അവന്‍ പ്രവാചകന്റെയുംപ്രവചനങ്ങളുടെയും യോഗയുടെയും സിദ്ധിയുടെയും കറുത്തതും കാവിയുമായ വേഷങ്ങളില്‍ പൊതിഞ്ഞ് തന്റെ വിജയംആഘോഷിക്കുകയാണ്എല്ലാം നഷ്ടപ്പെട്ടവന്‍ മതഭ്രാന്തില്‍ ആടിത്തിമിര്ക്കയാണ്.
 
തുറന്ന ലോകത്തില്‍ നിന്നും പഴയ ചെറുകൂട്ടങ്ങളിലേക്ക് മടങ്ങിപ്പോകാനാവുമോതനതായ വിശ്വാസ കേന്ദ്രങ്ങളിലേക്കുംചെറുകൂട്ടങ്ങളുടെ സ്വയമൂല്യത്തിനും ആത്മാഭിമാനത്തിനും സാമ്പത്തിക അസ്ഥിരതയും പിരിമുറുക്കവും കുറഞ്ഞ ഒരുസാമൂഹിക നിലയിലേക്കും ചുരുങ്ങാനാവുമോ? 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്ക്കാംനമുക്ക് അതിരാവിലെമുന്തിരത്തോടത്തിലേക്കു പോകാംമുന്തിരിവള്ളികള്‍ തളിര്ത്തുവോ എന്നും മുന്തിരിപ്പൂക്കള്‍ വിടര്ന്നോ എന്നും നോക്കാം.'ഇത് ശലോമോന്‍ രാജാവിന്റെ ഒരു വ്യാമോഹം മാത്രം ആയിരുന്നിരിക്കാം.
 
സമൂഹത്തിന്റെ  നിലനില്പ്പിന് ആധാരശിലയാകേണ്ട സംവിധാനങ്ങള്‍ നിഷ്കൃയരാണ് എന്നതാണ് വിചിത്രംമാദ്ധ്യമങ്ങള്ആരേയാണു ഭയക്കുന്നത്ആര്ക്കുവേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത്സ്വസ്ഥമായി സംവദിക്കേണ്ട അക്കാദമിക്ക്ഉറവിടങ്ങള്‍. സമൂഹത്തിന്റെ,   നിറദീപമാകേണ്ട കലാസാംസ്കാരിക പ്രതിഭകള്‍, ചാവേറുകളെ മഹത്വപ്പെടുത്തിയുംസഹനത്തെ ഘോഷിച്ചും കൊണ്ട് മതവുംചിതലരിച്ച മണ്കൂനയായി നിലനില്ക്കുന്നത് വിധി വൈചിത്രം.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3