Monday ,August 21, 2017 12:37 PM IST

HomeArticlesലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം സുനിൽ കെ.ബേബി മാത്തൂർ

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം സുനിൽ കെ.ബേബി മാത്തൂർ

Written by

Published: Thursday, 01 December 2016

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന  ഓർമ്മയെ പുതുക്കുന്ന

 ക്രിസ്തുമസിന്റെമുന്നോടിയായ 25  നോമ്പ് സമാഗതമായിരിക്കുന്നു. 

നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം.ഡിസംബർ  മുതൽ തെളിഞ്ഞ ആകാശത്ത്

 നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത്പോലെ നാടെങ്ങും നക്ഷത്രങ്ങൾ തെളിയും. 

നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനിലോകരക്ഷകന്റെ വരവ് ലോകമെങ്ങും ഘോഷിക്കും. 

തന്റെ ഏക ജാതനായ പുത്രനെലോകത്തിന്റെ പാപപരിഹാരത്തിനായി അയച്ച പിതാവാം 

ദൈവത്തിന്റെ സ്നേഹം നാം വരും ദിവസങ്ങളിൽ അനുഭവിക്കും. 

പുൽക്കൂട്ടിൽ പിറന്ന് പുത്രനാം ദൈവം എളിമയുടെമാർഗം നമുക്ക് കാണിച്ചു തന്നു. 

ദേവാലയത്തിലെ പുൽക്കൂട്ടിലോ, വീട്ടിൽ ഒരുക്കിയിരിക്കുന്നപുൽക്കൂട്ടിലോ അല്ല യേശു ജനിക്കേണ്ടത്.

 നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാകുന്നപുൽക്കൂട്ടിലാണ് അവൻ ജനിക്കേണ്ടത്

  നോമ്പുകാലം വെറും മൽസ്യ-മാംസ വർജനംമാത്രമാകാതെ കൂടുതൽ പ്രാർത്ഥിക്കാനും

' ഉണ്ണിയേശുവിനു കടന്നു വരാൻ നമ്മുടെഹൃദയത്തിൽ പുൽക്കൂട് ഒരുക്കുവാൻ  25 

 ദിവസങ്ങളിൽ കഴിയണം.പ്രകാശത്തിന്റെയും വിസ്മയത്തിന്റെയും ഉത്സവമായ

 ക്രിസ്തുമസിലേക്കു നാംനടന്നടുക്കുകയാണ്. പാപമായ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് 

നയിക്കുവാൻവേണ്ടിയാണു ലോകരക്ഷകന്റെ ജനനം. രക്ഷകനോട് ചേർന്ന് രക്ഷയുടെ 

അനുഭവം നമുക്ക്സ്വന്തമാക്കാം. തിരുപിറവിക്കായി മനസിനെയും ശരീരത്തെയും 

ഒരുപോലെ ഒരുക്കാം.പുൽത്തൊഴുത്തിന്റെ എളിമയെ പുൽകിയ പുത്രനാം തമ്പുരാന്റെ 

വിനയം നമ്മിൽനിറയട്ടെ.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3