Monday ,October 23, 2017 10:39 PM IST

HomeArticles"ഭയത്തോടും വിറയലോടും കൂടെ " വാൽക്കണ്ണാടി - കോരസൺ

"ഭയത്തോടും വിറയലോടും കൂടെ " വാൽക്കണ്ണാടി - കോരസൺ

Written by

Published: Tuesday, 13 December 2016

 

എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവൻ ഇങ്ങനെ പ്രതികരിക്കുന്നത് ?പലപ്പോഴും ഇത്തരം അനുഭവങ്ങൾ നാം അഭിമുഖികരിക്കുമ്പോൾ  വ്യക്തിയെഒഴിവാക്കി പോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്രധാരണംവിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവൻ കാട്ടുന്നത് തുടങ്ങിനിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്ന ആളുകൾ നമ്മുടെ ചുറ്റിലും പലപ്പോഴുംകാണാറുണ്ട്.
അമേരിക്കയിൽ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരം മാനസീക അസുഖംബാധിച്ചവരാണ്ഏതാണ്ട് അഞ്ചിൽ ഒരാ വീതം മാനസീക വൈകല്യം ബാധിച്ചകുട്ടികളാണ് ഇന്നുള്ളത്സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങൾനിലനിർത്താനും കഴിയാതെ മദ്യത്തിനും മയക്കുമരുന്നിനും ടിമകളായി സ്വയംനിർമിച്ച തടവു പാളയത്തിൽഇരുണ്ട ലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം ജീവിതങ്ങൾനമ്മുടെ ശ്രദ്ധയിൽ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ള കുട്ടികളുടെമരണ കാരണംഅപകടമരണം കഴിഞ്ഞാൽ ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്. മലയാളി സമൂഹത്തിലും അപവാദമല്ല   കണക്കുകൾഅതുകൊണ്ടുതന്നെ നമ്മെബാധിക്കാത്ത വിഷമാണെന്ന് ധരിച്ചു പുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല.സത്യത്തെ നേരിടാനുള്ള ഭയംനമ്മെ ഉൾവലിവുകളുടെ നീരാളി കൈകളിൽഅമർത്തുകയാണ്.
ഭയമെന്ന വികാരമാണ് ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിർത്തുന്നത്.എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല.അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങൾ നമുക്ക് ചുറ്റും നിലയുറപ്പിച്ചത് നാംഅറിയാതെ പോകരുത്.
ശൈശവത്തിലെ  ചെറു വീഴ്ചകളാണ് നമ്മെ നടക്കാൻ പഠിപ്പിച്ചതെങ്കിൽപിന്നീട്ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായഒരു സ്വഭാവം ഉണ്ടാക്കിത്തന്നത്ഇത്തരം രു ഉൾവിളി ഉണർത്തുന്ന പുസ്തകമാണ് "Shaken."അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ താരവുംനാഷണൽ ഫുട്ബോൾ ലീഗിൽ (NFL.) മൂന്നു തവണ  തിരഞ്ഞെടുക്കപ്പെട്ട  അമേരിക്കയുടെ ഹ്ര്യദയം കവർന്ന കായികതാരമായ ടിംടീബോ എന്ന ചുരുക്കപ്പേരിൽ റിയപ്പെടുന്ന തിമോത്തി റിച്ചാർഡ് ടീബോആണ് "ഷെയ്ക്കണ് " എന്ന പുസ്തകം രചിച്ചത്യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ വച്ച്പ്രശസ്തമായ ഹെയ്സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വർ ബ്രോങ്ക്ഹോസിന്റെയും,ന്യൂയോർക്ക് ജെറ്റ്സിന്റെയും തിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ. 
തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്ന തിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ളജീവിതങ്ങളിൽ പ്രകാശമാകാൻ പ്രേരിപ്പിച്ചത്തന്റെ മാതാപിതാക്കൾ ഫിലിപ്പീൻസിൽമിഷൻ വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്ശക്തമായ ക്രിസ്ത്യൻവിശ്വാസം ഉടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയി പ്രൊഫഷണൽസ്പോർട്സ് രംഗത്ത് ഒരു അപവാദമായി ടിംറ്റബൊഫുട്ബോൾ ളിക്കുമ്പോൾ കണ്ണിനുതാഴെ കറുത്ത വരയിൽ ബൈബിൾ വചനം എഴുതി വയ്ക്കുകയും പരസ്യമായി തന്നെപ്രാർത്ഥിച്ചുകൊണ്ട് കളിയിൽ ഇടപെടുകയും ചെയ്തുകളിയിൽ തോറ്റാലും ജയിച്ചാലുംഅത് ദൈവഹിതം എന്ന് പറയുവാനുംകാണികളെ അത്ഭുത പെടുത്തി പ്രകടനങ്ങൾദൈവം തന്ന അവസരമെന്നു പറഞ്ഞു വിനീതനാവാനുംഒപ്പം തോറ്റുപുറംതള്ളപ്പെട്ടപ്പോഴുംഎന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞുഉയരാനും അദ്ദേഹത്തിന് സാധിച്ചുവിവാഹം വരെ തന്റെ ബ്രഹ്മചര്യംസൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
താൻ ജീവിതത്തിൽ കടന്നുകയറിയ കുന്നുകളെയും അടിതെറ്റിവീണ കുഴികളെയുംപരിചയപ്പെടുത്തി ജീവിതത്തിന്റെ അർദ്ധം കാണിച്ചു തരികയാണ്  പുസ്തകത്തിലൂടെ.ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്ന യുവജനത്തിനു സ്വയം അസ്തിത്വംഉണ്ടാക്കാൻ ഉപകരിക്കുന്ന ജീവിത അനുഭവങ്ങളാണ് "ഷെയ്ക്കണ് " പറഞ്ഞുതരുന്നത്. വിജയിച്ചുകൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വിട്ടുറ്റുള്ള ജീവിതത്തിനു സഹായംനൽകുന്ന , മറ്റുള്ള ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയർത്താൻ കിട്ടുന്ന അവസരങ്ങൾപാഴാക്കരുത് , നമുക്ക് ദൈവത്തിന്റെ കീഴിൽ ഒരു രാജ്യമായി ചിന്തിക്കുകപ്രവർത്തിക്കുക.
ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെ എന്റെ ആയിരുന്നു എന്നതോന്നൽ നമുക്ക് ഉണ്ടാവുന്നത്പണവും പ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവംകടം തന്നതാണ് , ഒന്നും നമ്മുടേതല്ല എന് തിരിച്ചറിവാണ് ഉണ്ടാവേണ്ടത് ജീവിതംപോലും കടം വാങ്ങിയതാണ് അത് തിരിച്ചേൽപ്പിക്കും വരെ സൂക്ഷിച്ചുഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്അതാണ് ഭൂമിയിൽ ഉറച്ചുനിൽക്കുകഎന്ന  (സ്റ്റേ ഗ്രൗൻഡഡ്‌) കളിയിൽ ഉപയോഗിക്കുന്ന പദപ്രയോഗത്തിന്റെ അർദ്ധം.
ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്കെട്ടിടങ്ങൾ അല്ല സഭകൾനമ്മളുമായിധൈര്യമായി സംവേദനം ചെയ്യുന്നവർനമ്മുടെ താഴ്ചകളിൽ നമ്മെ കരുതുന്നവർ,നാമുമായി പങ്കുവെയ്ക്കാൻ താല്പര്യപ്പെടുന്നവർനമ്മെ ധൈര്യപ്പെടുത്തുന്നവർ , നാംധൈര്യപ്പെടുത്തുന്നവർതമ്മിൽ പിടിച്ചുയർത്തുന്നവർ  അതാണ് യഥാർഥ സഭചിലപ്പോൾനാം വളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പണം ഉള്ളപ്പോൾ,ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോൾകുടുംബം സമാധാനമായി പോകുമ്പോൾ.ജീവിതം തകിടം മറിഞ്ഞു ബാങ്ക് ഓവർഡ്രാഫ്റ്റ് ആകുന്നു, ചെക്കുകൾ മടങ്ങുന്നു,ബന്ധങ്ങൾ വഷളാകുന്നുഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നുഭയന്ന്പോകില്ലേ ? ഇത്തരം കൂരിരുൾ താഴ്വരയിൽ കൂടി കടന്നു പോകുമ്പോൾ നാംആരായിരുന്നു എന്നതിന് പ്രസക്തിയില്ലനാം ആരുടേത് ആകുന്നു എന്നതാണ് കാര്യം.
ഇവിടെയാണ് ഭയത്തെ നാം ഉൾക്കൊള്ളേണ്ടതാണ് ടിംറ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശക്തിയും ധൈര്യവും കരുണയും നിറഞ്ഞതാണ്. ടിംറ്റിബോ ഫൌണ്ടേഷൻ മഹത്തായ ഒരു കർമ്മം  ആണ് ചെയ്യുന്നത് . അവസരങ്ങൾ നഷപ്പെട്ടു എന്ന് കരുതുന്ന കുരുന്നുകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുകയാണ് അദ്ദേഹവും സംഘവും. സ്വയമായി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക്, പ്രതി രോധിക്കാൻ ശേഷിയില്ലാത്തവർക്കു, അവരുടെ വാക്കായി നോക്കായി പ്രവർത്തിക്കുകയാണ് ടിംറ്റിബോ. ഇത് അമേരിക്കൻ യുവാക്കൾക്ക് ഒരു ഉത്തമ ഉദാഹരണമായി മാറുന്നു. 
ഇതൊക്കെ അല്ല അമേരിക്കയെപ്പറ്റി മറ്റുള്ളവർ കണക്കുകൂട്ടുന്ന ചിത്രംവളരെ തുറന്നയാതൊരു മറയുമില്ലാതെ , അധഃപതിച്ച സമൂഹമാണെന്നു കുറ്റപ്പെടുത്തുന്നവരുടെമുൻപിൽ , വിശാല അമേരിക്കയുടെ ഉള്നാടുകളിൽ ഇപ്പോഴും പ്രസരിച്ചുകൊണ്ടിരിക്കുന്നതീഷ്ണമായ സദാചാരപര ബോധംമൂല്യങ്ങൾ, അതാണ്  മഹത്തായ രാജ്യത്തിൻറെഉൾക്കാമ്പ്.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ സഹായിച് ഒരുമുഘ്യ ഘടകംഅമേരിക്കയുടെ അൽമാവിൽ എന്തോ നഷ്ട്ടപ്പെട്ടു ന്ന് തിരിച്ചറിവാണ്,ഒരു ഉൾഭയം!  രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കോർത്തിണക്കിയപാളികളിൽ വന് കനത്ത വിള്ളലുകൾ!ഒരു വിറയൽ! , അതെ, SHAKEN, TERRIBLY SHAKEN.
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3