Monday ,October 23, 2017 10:38 PM IST

HomeArticlesക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം – സുനിൽ കെ.ബേബി മാത്തൂർ

ക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം – സുനിൽ കെ.ബേബി മാത്തൂർ

Written by

Published: Friday, 23 December 2016

 

ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നുഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നുആധിപത്യം അവന്റെ തോളിൽ ഇരിക്കും.അവൻ അത്ഭുതമന്ത്രിവീരനാംദൈവംനിത്യപിതാവ്,  സമാധാന പ്രഭു എന്ന് പേർവിളിക്കപ്പെടും”.
 
വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായിആർഭാട ലഹരിയിൽ ആഘോഷങ്ങളായി മാത്രം മാറിയിരിക്കുന്ന കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ പ്രസക്തി വളരെയാണ്സഹജീവികളെ സ്നേഹിക്കുവാനും അവർക്കായി ഉരുകി തീരുവനുംതന്റെ പ്രവർത്തിയിലൂടെ നമ്മെ പഠിപ്പിച്ച ലോക രക്ഷകന്റെ തിരുപിറവി വെറും ആഘോഷമായി മാറുമ്പോൾ നാം ഒരുപുനർവിചിന്തനം നടത്തേണ്ട സമയമാണ്യേശു ക്രിസ്തു ജനിക്കേണ്ടത്‌ നമ്മുടെ ഉള്ളിലാണ്എങ്കിൽ മാത്രമേ ക്രിസ്ത്യാനി എന്നപേരിനു നമുക്ക് അര്ഹതയുള്ളൂഅങ്ങനെ ആകുമ്പോൾ ക്രിസ്തുവിനായി ജീവിതം മാറ്റപ്പെടുംക്രിസ്തുവിന്റെ അനുകാരി എന്നലേബലിൽ കവിഞ്ഞു അദ്ദേഹം നയിച്ച ജീവിതത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കുവാനും പ്രാവർത്തികമാക്കാനുംസാധിക്കുന്നുണ്ടോആത്മപരിശോധന നടത്തേണ്ട സമയമാണിത്പാപത്തിൽ കഴിഞ്ഞിരുന്ന ലോകജനതയെ രക്ഷിക്കുവാനായിപാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജന്മമെടുത്തുഅവരുടെ പാപങ്ങൾ ഏറ്റെടുത്തു തന്റെ ജീവൻ മറുവിലയായി നൽകിമാനവരാശിയെ വീണ്ടെടുത്തുഇത്ര വലിയ സ്നേഹം എവിടെ കാണാൻ സാധിക്കുംതന്റെ ഏകജാതനായ പുത്രനെ നൽകുവാൻതക്കവണ്ണം പിതാവായ ദൈവം ലോകത്തെ സ്നേഹിച്ചുപ്രസംഗവും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തഇക്കാലത്ത്പ്രവർത്തിയിലൂടെ പ്രസംഗിച്ച അരുമനാഥന്റെ മാതൃക നാം സ്വീകരിക്കേണ്ടതാണ്.
 
ക്രിസ്തുമസ് എന്നത് പ്രകാശത്തിന്റെ ഉത്സവമാണ്അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനതയെ പ്രകാശത്തിലേക്ക് നയിച്ചമഹോത്സവംയേശുവിന്റെ ജനനത്തിന്റെ ആദ്യ   സാക്ഷികൾ ആകാശത്തിൽ ഉദിച്ച നക്ഷത്രങ്ങളാണ് നക്ഷത്രത്തിന്റെപ്രകാശത്തിലൂടെ കടന്നു വന്നവരാണ് ശിശുവിനെ ആദ്യം കണ്ടതും തിരിച്ചറിഞ്ഞതുംഇരുളിലും മരണ നിഴലിലും കഴിഞ്ഞ ജനത,പ്രകാശം കണ്ടു എന്നാണ് സുവിശേഷ സാക്ഷ്യംആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളുടെ അസ്തമിക്കാത്ത പ്രകാശം ജീവിതലക്ഷ്യവുംമാർഗവുമാക്കുന്നതിനാണ് ഭൂമിയിൽ നക്ഷത്ര വെളിച്ചം തൂകി യേശുവിന്റെ ജനനത്തെ നാം വരവേൽക്കുന്നത്ഭൂമിയിൽ,യേശുവിന്റെ ജീവിത സാക്ഷ്യം മറ്റുള്ളവരുടെ മുൻപിൽ കാണിച്ചു കൊടുക്കുക എന്നതാണ് ക്രൈസ്തവന്റെ ദൌത്യംഅത് അത്രഎളുപ്പമുള്ള കാര്യമല്ലവാതിൽ ഞെരുക്കമുള്ളതും വഴി ഇടുങ്ങിയതുമാണ്‌. ഇതിനുള്ള പരിശീലനമാണ് നോമ്പുകാലംആഹാരനിയന്ത്രണത്തിലുപരി ജീവിതത്തിൽ അടുക്കും ചിട്ടയും വരുത്തി ആന്തരികവും ബാഹ്യവുമായ ജീവിതത്തെ ഒരുക്കിയെടുക്കുന്നകാലമാണത്.
 
പുറത്ത് പ്രകാശവും അകത്തു ഇരുട്ടും നിറഞ്ഞ വെള്ള തേച്ച ശവക്കല്ലറകളായി നാം മാറരുത്പുറം പോലെ അകവും പ്രകാശപൂർണ്ണമായിരിക്കണം പ്രകാശം നമ്മുടെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണംഅപ്പോഴാണ് നമ്മുടെപ്രകാശം പൂർണ്ണമാകുന്നത്. “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന വേദവാക്യത്തിന്റെ പ്രസക്തി ഇവിടെയാണ്. “അവങ്കലേക്ക്‌ നോക്കിയവർ പ്രകാശിതരായിഅവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല”. പ്രകാശത്തിലേക്ക് നാം കടന്നു വരുമ്പോൾനാമും പ്രകാശിതരായി തീരുംവിശക്കുന്നവനു ആഹാരവുംദാഹിക്കുന്നവനു കുടിനീരുംഏകാകിക്ക് ചെങ്ങാതിയുംരോഗിക്ക്ആശ്വാസവും പ്രദാനം ചെയ്യുന്നതാണ്‌ യഥാർത്ഥ ക്രിസ്ത്യാനിയുടെ കർമ്മംനമ്മുടെ തീന്മേശ സമൃദ്ധമായിരിക്കുകയും,അയൽക്കാരൻ വിശന്നു മരിക്കുകയും ചെയ്യുമ്പോൾ നാം യഥാർത്ഥത്തിൽ യേശുവിനെ തള്ളി പറയുകയാണ്.
 
സന്തോഷിക്കുന്നവനോടൊപ്പം സന്തോഷിക്കുവാനുംദു:ഖിക്കുന്നവനോടൊപ്പം ദു:ഖിക്കുവാനും നമുക്ക് സാധിക്കണം. അതാണ്ക്രിസ്തുമസ് നൽകുന്ന ദൂത്പ്രസംഗമല്ല പ്രവർത്തിയാണ് പ്രധാനം
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3