Monday ,October 23, 2017 10:42 PM IST

HomeRegional newsപരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ കോട്ടയം പഴയസെമിനാരിയില്‍

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ കോട്ടയം പഴയസെമിനാരിയില്‍

Written by

Published: Tuesday, 14 February 2017

മലങ്കര സഭാ ഭാസുരന്‍ പരി. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ കോട്ടയം പഴയസെമിനാരിയില്‍ നടത്തും.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും.     19 ന് രാവിലെ 9 -ന് യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ കൊടിയേറ്റ് നിര്‍വ്വഹിക്കും.  20 ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും 21 ന് പ്രൊഫ. തോമസ് കുരുവിളയും കണ്‍വെന്‍ഷന്‍ പ്രസംഗം നടത്തും. 22 ന് രാവിലെ ധ്യാനത്തിന് ഫാ. ഡോ. ഒ. തോമസ്  നേതൃത്വം നല്‍കും. വൈകിട്ട് 5 മണിക്ക് തീര്‍ത്ഥാടര്‍ക്ക്  സ്വീകരണം. വൈകിട്ട് 7 മണിക്ക്  ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 23 ന് രാവിലെ 8 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ് . 11 ന് മര്‍ത്തമറിയം വനിതാ സമ്മേളനം പരിശുദ്ധ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്  മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ആനി  ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. സന്യാസ സമ്മേളനം മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.  ഭവന നിര്‍മ്മാണ സഹായവിതരണം സോഫിയാ സെന്‍ററില്‍ പരിശുദ്ധ ബാവാ നിര്‍വ്വഹിക്കും. ഡോ. സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3