Monday ,June 26, 2017 10:18 PM IST

HomeGulf Newsമാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ മാർച്ച്‌ 18 മുതൽ

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ മാർച്ച്‌ 18 മുതൽ

Written by

Published: Friday, 17 March 2017

 

  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.

 

പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 18-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 19, 20, 22 തീയതികളിൽ അബ്ബാസിയ സെന്റ്‌ അൽഫോൺസാ ഹാളിലും വൈകുന്നേരം 7 മണിമുതൽ കൺവൻഷനും, 24-ന്‌ രാവിലെ 10 മണി മുതൽ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്ക്കൂളിൽ വെച്ച്‌ ധ്യാനയോഗവും നടക്കും.

 

കൺവൻഷനും ധ്യാനയോഗത്തിനും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട്‌ ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ്‌ വിഭാഗം അദ്ധ്യാപകനും, എം.ജി. യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ മന:ശാസ്ര്തത്തിൽ ഗവേഷണ വിദ്യാർത്ഥിയുമായ റവ. ഫാ. റിഞ്ചു പി. കോശി അടൂർ നേതൃത്വം നൽകും.

 

കൂടുതൽ വിവരങ്ങൾക്ക്‌ 99552019 / 66789105 / 97204351 / 97542844 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3