ആഡിസ് അബാബ: ഇത്യോപ്യന്‍ പാത്രിയര്‍ക്കീസിന്റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനായി എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കും പ്രതിനിധി സം ഘത്തിനും ആഡിസ് അബാബയില്‍ വന്‍ സ്വീകരണം .ആചാരങ്ങളില്‍ വ്യത്യസ്ഥത പുലര്‍ത്തുമ്പോഴും മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ച് ദേശങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും പാലം പണിയുന്നവരായി വര്‍ത്തിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മറുപടി പ്രസം ഗത്തില്‍ പറഞ്ഞു.ശിഥിലീകരണ പ്രവണതകള്‍ക്കും കുഴപ്പങ്ങള്‍ക്കും ഇടയിലും ആത്മനിയന്ത്രണത്തിന്റെയും പ്രത്യാശയുടെയും സന്ദേശവാഹകരായി മുന്നേറാന്‍ അദ്ദേഹം സഭാ നേതാക്കളെ ആഹ്വാനം ചെയ്തു. ആര്‍ച്ച്ബിഷപ്പ് നാരെഗ് അല്‍ മേസിയാന്‍, അമ്പാ ബിഷോയ് മെത്രാപ്പോലീത്താ, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. എബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭകളുടെ നേതാക്കളോടൊപ്പം ഡോ. യൂഹാന്നോന്‍ മാര്‍ ദിയസ്ക്കോറോസ്, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ഡോ. ജോസി ജേക്കബ്, ഡീക്കന്‍ ജിസ് ജോണ്‍സന്‍, ജേക്കബ് മാത്യു, കെവിന്‍ ജോര്‍ജ്ജ് കോശി എന്നിവര്‍ സംബന്ധിച്ചു.
Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.