Wednesday ,September 20, 2017 7:40 AM IST

Home Main newsആശ്രയമറ്റവന്റെ പശിയകറ്റാന്‍ ഭിലായ് എം.ജി.ഒ കത്തീഡ്രല്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ കൈക്കോര്‍ത്തപ്പോള്‍

ആശ്രയമറ്റവന്റെ പശിയകറ്റാന്‍ ഭിലായ് എം.ജി.ഒ കത്തീഡ്രല്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ കൈക്കോര്‍ത്തപ്പോള്‍

Written by

Published: Monday, 14 August 2017

ആശ്രയമറ്റവന്റെ പശിയകറ്റാന്‍ ഭിലായ് എം.ജി.ഒ കത്തീഡ്രല്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ കൈക്കോര്‍ത്തപ്പോള്‍

ഭിലായ്-ദുര്‍ഗ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും, ആദിവാസി - കർഷക ഗ്രാമങ്ങളിലും, തെരുവോരങ്ങളിലും, ആശുപത്രികളിലും, റെയിൽവേ സ്‌റ്റേഷനിലുമടക്കം ഒരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണമെത്തിക്കുന്ന *"ഫീഡ്‌ ദ ഹംഗ്രി"* പദ്ധതിയുമായ് കത്തീഡ്രൽ പ്രസ്ഥാനം രംഗത്തിറങ്ങിയപ്പോൾ പ്രോൽസാഹനവുമായ് ദേശവാസികളും. പുണ്യശ്ലോകനായ തേവോദോസ്യോസ് തിരുമേനിയുടെ സ്മരണകളാലും അഭി.ദിവന്ന്യാസ്യോസ് തിരുമനസ്സിന്റെ ദാർശനിക നേതൃത്വത്താലും അനുഗ്രഹീതമായ കൽക്കത്താ ഭദ്രാസനത്തിന്റെ യുവതലമുറ പകരുന്നത് മാനവസേവ മാധവസേവ എന്ന കരുതലിന്റെ സന്ദേശമാണ്.കൽക്കത്താ ഭദ്രാസന സെക്രട്ടിയും എം.ജി.ഒ കത്തീഡ്രൽ വികാരിയുമായ വെരി.റെവ.തോമസ് റമ്പാച്ചൻ, സഹവികാരി റെവ.ഫാ.ജോസൺ ജോൺ, യുവജനപ്രസ്ഥാന ഭദ്രാസന സെക്ര. ജോഷ്വ ജോൺ, കേന്ദ്ര കമ്മിറ്റിയംഗം ഐപ്പുരു ജോൺ, ഭദ്രാസന കമ്മിറ്റിയംഗം അശ്വിൻ ജേക്കബ് എന്നിവർ നേതൃത്വം വഹിച്ചു.

 

 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3