Wednesday ,September 20, 2017 7:32 AM IST

HomeDiocese newsഎട്ടുനോമ്പാചരണവും സെമിനാരി പാരീഷ് മിഷനും

എട്ടുനോമ്പാചരണവും സെമിനാരി പാരീഷ് മിഷനും

Written by

Published: Thursday, 31 August 2017

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയിലെ എട്ടുനോമ്പാചരണവും കോട്ടയം വൈദിക സെമിനാരിയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന പാരീഷ് മിഷനും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ പ്രഭാത നമസ്കാരവും വി.കുര്‍ബ്ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും വൈകിട്ട് സന്ധ്യാനമസ്കാരവും ഗാനശുശ്രൂഷയും വചനശുശ്രൂഷയും നടക്കും. റവ.ഫാ.സൈമണ്‍ വര്‍ഗീസ്, റവ.ഫാ.വര്‍ഗീസ് ജോണ്‍, റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു, റവ.ഫാ.കോശി പി.ജോഷ്വാ, റവ.ഫാ.ഷിബു റ്റി.ജോണ്‍, റവ.ഫാ.വര്‍ഗീസ് എബ്രഹാം, റവ.ഫാ.മാത്യു കുര്യന്‍, റവ.ഫാ.എബ്രഹാം തോമസ്, റവ.ഫാ.ഡോ.പി.സി.തോമസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വി.കുര്‍ബ്ബാനയ്ക്കും വചന ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കും. സെപ്റ്റംബര്‍ 1-ന് വെളളിയാഴ്ച രാവിലെ വി.കുര്‍ബ്ബാനയ്ക്കു ശേഷം ധ്യാനം നടക്കും. സെപ്റ്റംബര്‍ 2-ന് വൈകിട്ട് നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ.വി.പി.മാത്യു പ്രസംഗിക്കും. സെപ്റ്റംബര്‍ 3-ന് വി.കുര്‍ബ്ബാനയ്ക്കുശേഷം നടക്കുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനാദിനാചരണത്തില്‍ നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറി ശ്രീ.മാത്യു സ്കറിയ സന്ദേശം നല്‍കും. സെപ്റ്റംബര്‍ 6-ന് വൈകിട്ട് 3 മണിക്ക് ബാല-യുവജനസംഗമവും രാത്രി 8 മണിക്ക് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും സെപ്റ്റംബര്‍ 7-ന് വൈകിട്ട് 5 മണിക്ക് കുടുംബസംഗമവും 8 മണിക്ക് വിശ്വാസ പഠന ക്ലാസ്സും നടക്കും. സെപ്റ്റംബര്‍ 8-ന് വി.കുര്‍ബ്ബാനയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തില്‍  റവ.ഫാ.ജോണ്‍ വിയാനി സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് ആശീര്‍വ്വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3