Wednesday ,September 20, 2017 7:27 AM IST

HomeDiocese newsവരിഞ്ഞവിള പള്ളി പെരുന്നാളിനു കൊടിയേറി

വരിഞ്ഞവിള പള്ളി പെരുന്നാളിനു കൊടിയേറി

Written by

Published: Friday, 01 September 2017

വരിഞ്ഞവിള പള്ളി പെരുന്നാളിനു കൊടിയേറി

ഓയൂർ: മലങ്കര ഓർത്തഡോക്സ്‌ സഭ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉൾപ്പെട്ട വരിഞ്ഞവിള പള്ളിയിൽ പെരുന്നാളിനു കൊല്ലം ബിഷപ്പ് സഖറിയാസ് മാർ അന്തോണിയോസിന്റെ മുഖ്യകാർമികത്വത്തിൽ ഇന്നലെ രണ്ട് മണിക്ക് കൊടിയേറ്റി. പരിശുദ്ധ ദൈവ മാതാവിന്റെയും ഉണ്ണി യേശുവിന്റെയും തിരുസ്വരൂപം വർഷത്തിൽ പെരുനാൾ കൊടിയേറ്റുന്ന ദിവസം മുതൽ പെരുനാൾ സമാപനം വരെ വിശ്വാസികൾക്ക് ദർശിക്കുവാൻ സൗകര്യം  ഉണ്ട്. ഇന്ന് രാവിലെ 8 :30നു സൗത്ത് വെസ്റ്റ് അമേരിക്കൻ ബിഷപ്പ് അലക്സിയോസ് മാർ യൗസേബിയോസ്  വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു എല്ലാ ദിവസവും രാവിലെ 8 :30  നു വിശുദ്ധ കുർബാനയും വൈകിട്ട് 5 :30 നു സന്ധ്യാനമസ്കാരവും  മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടാകും. എട്ടിന് രാവിലെ വിശുദ്ധ കുർബാനക്ക് കൊല്ലം  ബിഷപ്പ് സഖറിയാസ് മാർ അന്തോണിയോസ് വിശുദ്ധ കുർബാന അർപ്പിക്കും. സമാപന ദിവസമായ ഒൻപതിനു രാവിലെ 8 :30നു മലങ്കര ഓർത്തഡോക്സ്‌ സഭ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ  വിശുദ്ധ കുർബാന 9 :45 നു പ്രദക്ഷിണം 10 നു ബാവായുടെ ശ്ലൈഹീക വാഴ്വ്, 10 :15 നു പൊതുസമ്മേളനം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. വരിഞ്ഞവിള സെൻറ് മേരീസ് സെൻട്രൽ സ്കൂളിൽ നിന്നും  ടാലന്റ് സെർച്ച് പരീക്ഷയിൽ ദേശീയ നിലവാരത്തിൽ ഒന്നാം റാങ്ക് നേടിയ ആറാം ക്ലാസ് വിദ്യാർത്ഥി എസ്. ശ്രീഹരിയെ ബാവ അനുമോദിക്കും, തുടർന്നു കുട്ടികൾക്ക് ഉള്ള ആദ്യ ചോറൂട്ടു നേർച്ച വിളമ്പ്‌ വൈകിട്ട് നാലിന് കൊടിയിറക്ക്. ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ മാനേജരും വികാരിയുമായ ഫാ: കോശി ജോർജ് വരിഞ്ഞവിള അറിയിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3