Wednesday ,September 20, 2017 7:33 AM IST

Home Main newsപരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ 71-ാം ജന്മദിനം ആഘോഷിച്ചു.

പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ 71-ാം ജന്മദിനം ആഘോഷിച്ചു.

Written by

Published: Friday, 01 September 2017

പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ 71-ാം ജന്മദിനം ആഘോഷിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്‍റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമേനിയുടെ 71-ാം ജന്മദിനം ആഘോഷിച്ചു.
കുന്നംകുളം ഭദ്രാസനത്തിലെ ആത്മീയ സംഘടനയായ എം.ജി.ഒ.സി.എസ്.മിന്‍റെ നേതൃത്വത്തില്‍ കുന്നംകുളം ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയിലെ എല്ലാ രോഗികള്‍ക്കും, കൂടെയുള്ളവര്‍ക്കും വിഭവസമൃദമായ ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോള്‍, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, ഫാ,പത്രോസ് ജി പുലിക്കോട്ടില്‍, എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു. എം.ജി.ഒ.സി.എസ്.എം കുന്നംകുളം ഭദ്രാസന വൈസ്പ്രസിഡന്‍റ് ഫാ.കെ.പി ഗീവര്‍ഗ്ഗീസ്, സെക്രട്ടറി വില്യം അബ്രാഹം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3