Wednesday ,September 20, 2017 7:27 AM IST

Home Main newsകണ്ണീരോടെ എെറിന്‍റെ കുടുംബം

കണ്ണീരോടെ എെറിന്‍റെ കുടുംബം

Written by

Published: Saturday, 09 September 2017

കണ്ണീരോടെ എെറിന്‍റെ കുടുംബം

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് മൂന്നാം വര്‍ഷ  വിദ്യാര്‍ത്ഥികളുമായി പഠന യാത്ര പോയ ബസ് ഡാമിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചിരുന്നു. അതിലൊരാളായ എെറിന്‍ മരിയ ജോര്‍ജ്ജ് വയനാട് സ്വദേശിയാണ്. വയനാട്  സുല്‍ത്താന്‍ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്മോളേല്‍  പി.ടി. ജോര്‍ജ്ജിന്‍റെ മകളാണ് എെറിന്‍. അച്ചനും അമ്മയ്ക്കും എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഏക കണ്‍മണിയായിരുന്നു എെറിന്‍. മകളുടെ പെട്ടെന്നുണ്ടായ വേര്‍പാട് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ രാത്രി ഒന്‍പതോടെ മാഗഡി അണക്കെട്ടിന് സമീപമാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ റോഡില്‍ നിന്ന് തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ചിക്കമംഗ്ളൂരിലും ഹാസനിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 വിദ്യാര്‍ത്ഥികള്‍ രണ്ട് ബസുകളിലായാണ് 5-ാം തീയതി വൈകിട്ട് യാത്ര തിരിച്ചത്. നാളെ മടങ്ങാനിരിക്കെയാണ് അപകടം. എെറിന്‍റെ സംസ്ക്കാരം നാളെ ഉച്ചയ്ക്ക് സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് കത്തീഡ്രലില്‍. നടക്കും.
 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3