Monday ,October 23, 2017 10:45 PM IST

HomeDevotionalsപ്രകൃതിയെ സംരക്ഷിക്കാം : ഫാ. പി. എ. ഫിലിപ്പ്‌
Error
  • JUser: :_load: Unable to load user with ID: 857

പ്രകൃതിയെ സംരക്ഷിക്കാം : ഫാ. പി. എ. ഫിലിപ്പ്‌

Written by

Published: Wednesday, 05 June 2013

പ്രകൃതിയെ സംരക്ഷിക്കാം : ഫാ. പി. എ. ഫിലിപ്പ്‌

 ശാസ്‌ത്രവും സാങ്കേതികവിദ്യയും വന്‍ മുന്നേറ്റങ്ങളും വിസ്‌മയങ്ങളും ലോകത്തിന്‌ നല്‍ക്കുമ്പോള്‍ ആധുനിക മഌഷ്യന്‍ അവന്റെ കഴിവിലും ശക്തിയിലും ഊറ്റം കൊളളുന്നു. എന്നാല്‍ നാം ജീവിക്കുന്ന ഈ പ്രകൃതി തന്നെ വിഭ്രാമകമായ വിപത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ നാം തിരിച്ചറിയുന്നില്ല. ദൈവം മഌഷ്യനെ സ്യഷ്‌ടിച്ച്‌ ഏദന്‍ തോട്ട ത്തിലാക്കിയപ്പോള്‍ ഹ്മതോട്ടത്തില്‍ വേല ചെയ്യുവാഌം, തോട്ടം സൂക്ഷിക്കുവാഌമാണ്‌” പ്രത്യേക നിയോഗം നല്‍കിയത്‌. തോട്ടത്തില്‍ വേല ചെയ്യുക എന്നു പറഞ്ഞാല്‍ കായിക അധ്വാനം ചെയ്യുവാഌം അതുവഴിയായി മണ്ണില്‍ നിന്ന്‌ പൊന്നു വിളയിക്കുവാഌം, മണ്ണിനെ സ്‌നേഹിക്കുവാഌം ആണ്‌. കൂടാതെ ഈ തോട്ടത്തിന്റെ നന്മയും സമൃദ്ധിയും നഷ്‌ടപ്പെടാതെ കാത്തുപരിപാലിക്കുകയും വേണം. എന്നാല്‍ ഇന്ന്‌ നാം കാണുന്നത്‌ തോട്ടത്തില്‍ വേല ചെയ്യാത്ത അലസനായ മഌഷ്യനേയും, തോട്ടത്തെ കശാപ്പു ചെയ്‌ത്‌ ജീവിക്കുന്ന മഌഷ്യനേയുമാണ്‌. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാല്‍ മുഴുവന്‍ സ്വര്‍ണ്ണവും കിട്ടുമെന്ന ദുരയുടെ കഥ പോലെയാണിത്‌. നാമിപ്പോള്‍ ജീവിക്കുന്ന ഈ ഭൂമി നമ്മുടെ പൂര്‍വ്വീകരില്‍ നിന്ന്‌ കൈമാറികിട്ടിയതും, വരും തലമുറകളില്‍ നിന്ന്‌ കടമെടുത്ത്‌ അഌഭവിക്കുന്നതുമാണ്‌. കറന്നാല്‍ ചോര മാത്രം വരുന്ന ഒരു ചാവാലിപ്പശുവായി ഈ പ്രകൃതിയെ അനന്തരതലമുറള്‍ക്ക്‌ നല്‍കുവാനാണോ നമ്മെ ഇത്‌ ഏല്‍പ്പിച്ചത്‌ ? ശുദ്ധവായു, ശുദ്ധജലം, വിഷാംശമില്ലാത്ത ഭക്ഷണം ഇവയെല്ലാം നമ്മുടെ കിനാവുകളില്‍ മാത്രം ഒതുങ്ങുന്ന ദുരവസ്ഥയിലേക്ക്‌ നാം നീങ്ങുന്നു. വ്യവസായശാലകളില്‍ നിന്നും, വാഹനങ്ങളില്‍ നിന്നും വമിയ്‌ക്കുന്ന വിഷപുക നാം ശ്വസിക്കുന്നു നമ്മുടെ നദികള്‍ മണലൂറ്റലിന്റെ ഇരകളായി മരിച്ചുകൊണ്ടിരിക്കുന്നു. ഫാക്‌ടറികളിലെ മലിനജലം ഒഴുക്കിവിടുന്നതും നമ്മുടെ നദികളിലേക്കു തന്നെ. ഒരു വ്യക്ഷത്തെ നാം കാണുമ്പോള്‍ അതിന്റെ ഇലയും വേരും ഒന്നും നാം കാണാറില്ല. അതിന്റെ തടിയെ മാത്രം കാണുന്നു. പുഴയെ കാണുമ്പോള്‍ അതില്‍ നിന്നും ഊറ്റാവുന്ന മണലിനെ മാത്രം കാണുന്നു. വയലേലകളും, തണ്ണീര്‍തടങ്ങളും കാണുമ്പോള്‍ അവ നികത്തി കെട്ടിപ്പൊക്കാവുന്ന കെട്ടിട സമുച്ചയങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നു. മഌഷ്യ കേന്ദ്രീകൃതമായ (മിവേൃീുീരലിൃേശര) പ്രകൃതി വീക്ഷണമാണ്‌ നമുക്കുളളത്‌. ഈ പ്രകൃതിയും അതിലെ ചരാചരങ്ങളും എല്ലാം മഌഷ്യന്റെ അധീശത്വത്തിഌ കീഴില്‍ ജീവിക്കേണ്ടവരാണെന്ന ചിന്തയാണ്‌ മഌഷ്യഌളളത്‌. എന്നാല്‍ ഈ പ്രകൃതി സര്‍വ്വ സസ്യ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ചിന്തയിലേക്ക്‌ നാം മടങ്ങി വന്നേ മതിയാവൂ, ഒരു വ്യക്ഷം ഒരിടത്തുണ്ടായാല്‍ അതു വഴി മഌഷ്യന്‍ മാത്രമല്ല ജീവിക്കേണ്ടത്‌. അതുമായി ബന്ധപ്പെട്ട പക്ഷികള്‍, പുഴുക്കള്‍, ശലഭങ്ങള്‍, ഇവര്‍ക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണത്‌. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക്‌ ഇറങ്ങുന്ന വാര്‍ത്ത നിത്യേന മാധ്യമങ്ങളില്‍ നിറയുന്നു. കാടിന്റെ സഹജവും, സ്വാഭാവികവുമായ ജൈവവ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വന്നതു മൂലമാണിത്‌. ഈ അസന്തുലിതാവസ്ഥമൂലം മഌഷ്യന്റെ നിലനില്‌പുതന്നെ അപകടത്തിലാവും. 2050 ആകുമ്പോഴേക്ക്‌ ശുദ്ധജലമെന്നത്‌ മരീചികയായി മാറും. ഇന്ന്‌ പരിസ്ഥിതി ദിനമായി നാം ആചരിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കണം. പ്രകൃതിയുടെ സ്വാഭാവിക താളത്തിലേക്ക്‌ മടങ്ങിപ്പോകുവാന്‍ നമുക്ക്‌ കഴിയണം. അടുത്തയിടെ കേരളത്തില്‍ ലഭിക്കുന്ന മഴയുടെ ഏറ്റക്കുറച്ചിലുകള്‍ നാം ശ്രദ്ധിക്കണം. ആഗോള താപനമാണ്‌ ഇതിന്റെ പ്രധാനകാരണം. ആഗോളതാപം വര്‍ദ്ധിച്ചാല്‍ ഒരിടത്തു കിട്ടേണ്ട മഴ മറ്റൊരിടത്താണ്‌ പെയ്യുക. കാരണം മഴയുണ്ടാകുന്നത്‌ കാറ്റിന്റെ ഗതിയഌസരിച്ചാണ്‌. അന്തരീക്ഷതാപത്തിലുണ്ടാകുന്ന വ്യത്യാസത്തിനഌസരിച്ച്‌ ഉണ്ടാകുന്ന മര്‍ദ വ്യത്യാസം കാറ്റിന്റെ ഗതിയെ നിയന്ത്രിക്കും. മര്‍ദം കൂടുതലുളള ഭാഗത്ത്‌ നിന്ന്‌ മര്‍ദം കുറഞ്ഞിടത്തേക്ക്‌ കാറ്റിന്റെ ഗതിമാറും. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ ലഭിക്കേണ്ട മഴ ആസ്സാമിലും ചൈനയിലും പെയ്‌തിഌ കാരണമിതാണ്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കവും വേഗതയും കുറയ്‌ക്കുവാഌളള നടപടികള്‍ ഉണ്ടാവണം. വ്യക്ഷം വച്ചു പിടിപ്പിക്കുന്നതു മാത്രമായി നമ്മുടെ പരിസ്ഥിതി ബോധം ചുരുങ്ങിപ്പോകരുത്‌്‌. വ്യക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനോടോപ്പം വൈദ്യുതി ഉപയോഗത്തിലെ നിയന്ത്രണം, ജല സ്രാതസ്സുകള്‍ ശുചിയായും നന്നായും സൂക്ഷിക്കുന്നതിഌളള ശ്രമങ്ങള്‍, പ്ലാസ്റ്റിക്‌ വര്‍ജനം, ആഡംബര ജീവിതത്തില്‍ നിന്നുളള പിന്‍മാറ്റം, അവനവന്റെ ഭൂമി കൃഷി ചെയ്‌ത്‌ സ്വന്ത ആവശ്യത്തിഌളള പച്ചക്കറിയും പഴങ്ങളും ഉണ്ടാക്കാഌളള ശ്രമം, രാസവസ്‌തുകളും കീടനാശിനികളും വര്‍ജനം മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നത്‌ ഇതെല്ലാം നമ്മുടെ പരിസ്ഥിതി ബോധത്തിന്റെ ഭാഗമായി ഉണ്ടാവണം. സസ്യലതാദികളും പക്ഷിമൃഗാദികളും പൂക്കളും പുഴുക്കളും എല്ലാം നമ്മുടെ നിലനില്‍പിന്‌ ആവശ്യമാണെന്ന തിരിച്ചറിവും നമുക്ക്‌ ഉണ്ടാവട്ടെ. വികസനം പരിസ്ഥിതി സംരക്ഷണത്തിന്‌ വിരുദ്ധമാണെന്ന്‌ കരുതുന്നവരുണ്ട്‌. എന്നാല്‍ ദാരിദ്യ്രവും അനാരോഗ്യവും നിരക്ഷരതയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും അവര്‍ പരിഗണിക്കാറില്ല. നമുക്ക്‌ ആവശ്യം പരിസ്ഥിതി സൗഹൃദമായ ഒരു വികസന മാതൃകയാണ്‌. ഉദാഹരണത്തിന്‌ എല്ലാവരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിഌ പകരം പൊതു ഗതാഗത സൗകര്യങ്ങള്‍ ഉണ്ടാക്കുക. ചെറിയ ദൂരം നടന്നോ, സൈക്കിളിലോ പോകുവാഌളള ഒരു മനോഭാവം ഉണ്ടാവുക ഈ വിധം പരിസ്ഥിതിയ്‌ക്ക്‌ നാശവും കോട്ടവും വരാത്ത വികസനമാതൃകകള്‍ നമുക്ക്‌ ഉണ്ടാവേണ്ടിയിരിക്കുന്നു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.