Monday ,October 23, 2017 10:43 PM IST

HomeVanithadeepthiഹവ്വായുടെ പാഠം :പ്രൊഫ. മേരി മാത്യു
Error
  • JUser: :_load: Unable to load user with ID: 852

ഹവ്വായുടെ പാഠം :പ്രൊഫ. മേരി മാത്യു

Written by

Published: Thursday, 13 December 2012

ഹവ്വായുടെ പാഠം :പ്രൊഫ. മേരി മാത്യു

ഹവ്വ എന്ന പദത്തിന് 'ജീവന്‍' എന്നാണര്‍ത്ഥം. ഏദന്റെ
സൌഭാഗ്യങ്ങളില്‍ ജീവിക്കുവാന്‍ ആദത്തിനും ഹവ്വയ്ക്കും അനുഗ്രഹം ലഭിച്ചെങ്കിലും ദൈവത്തെ മറന്ന് ദൈവകല്പന മറന്ന് സ്വന്തം ബുദ്ധിയില്‍ മാത്രം ആശ്രയിച്ചതിനാല്‍ അവര്‍ പാപത്തിലേക്ക് നിപതിച്ചു. തെറ്റു ചെയ്തതെങ്ങനെ എന്ന ചോദ്യത്തേക്കാള്‍ ദൈവത്തെ മറന്ന് അവര്‍ തെറ്റു ചെയ്തു എന്നതാണ് ഏദനില്‍ സംഭവിച്ച പരാജയം. ഈ പതനത്തിന്റെ
പ്രതിഫലനം തന്നെയല്ലേ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്? 'സ്വന്തം വിവേകത്തില്‍ ഊന്നരുത്' എന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നതില്‍
നിന്നകന്ന് പരാജയത്തിലേക്ക് വീണുപോകാതിരിക്കുവാന്‍ ദൈവത്തില്‍ തന്നെ ആശ്രയിച്ചു ജീവിക്കേണ്ടതാണ്. പ്രലോഭനങ്ങളില്‍ അകപ്പെട്ട് ലൌകിക ആകര്‍ഷണങ്ങളുടെ
മാസ്മരികതയിലേക്ക് നിപതിച്ച ഹവ്വ ആധുനിക കാലത്തെ ഉപഭോഗാസക്തിതമായ ഇടപെടലുകള്‍കൊണ്ട് സംജാതമാകുന്ന അരാജകത്വത്തിന്റെ വേരുകളില്‍ നിലകൊള്ളുന്നു. ഏദന്റെ സുകൃതങ്ങളില്‍ ആയിരിക്കുന്നത് ദൈവകൃപയുടെ
കരുണായാലുമാണെന്ന് ഹവ്വ വിസ്മരിച്ചു. ഉടമസ്ഥന്റെ ഉടമസ്ഥതയെ ധിക്കരിച്ച ഹവ്വയുടെ ജീവിതഗതി പ്രലോഭനങ്ങളിലേക്കും പാപത്തിലേക്കും അതുവഴി
വീഴുന്നു. ആകര്‍ഷണത്തിന്റെ മാസ്മരികതയില്‍ ആദവും തെറ്റുചെയ്യുമ്പോള്‍ 'ഏദന്‍' എന്നെന്നേക്കുമായി അവരില്‍ നിന്നകലുന്നു.
പൈശാചിക പ്രലോഭനങ്ങള്‍ മാടി വിളച്ചപ്പോള്‍ ഏദനിലെ കുടുംബത്തില്‍ ശരിയായ ആശയവിനിമയം ഉണ്ടായില്ല. ആധുനികകാല കുടുംബസ്ഥര്‍ക്കും പുനര്‍
ചിന്തനത്തിന് ഈ സന്ദര്‍ഭം വഴിയൊരുക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ സന്തോഷത്തിലും സന്താപത്തിലും പ്രതിസന്ധികളിലും കൂട്ടായി ആലോചിച്ച് ദൈവഹിതപ്രകാരം തീരുമാനങ്ങള്‍ എടുക്കാതിരുന്നാല്‍ ജീവിതം നിരര്‍ത്ഥകമാകും. ഏദനില്‍ സംഭവിച്ചതും മറിച്ചായിരുന്നില്ല. ഹവ്വയുടെ ജീവിതം ആകര്‍ഷണത്തില്‍ നിന്നും അടങ്ങാത്ത താല്പര്യത്തിലേക്കും ആഗ്രഹം എത്രയും വേഗം സാധിക്കുവാനുള്ള ആര്‍ത്തിയിലേക്കും ദ്രൂതഗതിയില്‍ തെറ്റിലേക്കും വീണു. കുടുംബം എന്ന
കൂട്ടുത്തരവാദിത്തത്തില്‍ നിന്നും വ്യക്തിയുടെ അഹന്തയില്‍ നിന്നുളവായ
തീരുമാനവും പ്രവര്‍ത്തനവും മൂലം ആദ്യമാതാപിതാക്കള്‍ക്ക് ഏദന്റെ സുഭഗതയില്‍ നിന്ന് കഠിനമായ യാതനകളിലേക്ക് നടന്നകലേണ്ടി വന്നു. ദൈവത്തോട്
വിധേയത്വമില്ലാതായാല്‍ ഏതൊരാളുടെയും ജീവിതഗതി തന്നെ മാറും. ജഡമോഹം, കണ്‍മോഹം ജീവിതത്തിന്റെ പ്രതാപം എന്നിവയുടെ പ്രലോഭനത്തിന്റെ മുമ്പില്‍ ഓരോ വനിതയും ദൈവത്തോട് വിധേയപ്പെട്ട് ദൈവത്തില്‍ നിന്ന് പരിജ്ഞാനം തേടി അവിടുന്ന് ദാനമായി നല്‍കുന്ന തീരുമാനങ്ങള്‍ ജീവിതത്തിന്റെ പ്രായോഗികമാക്കി പ്രകാശിതരാകേണ്ടതാണ്.
തിരുവചനം വായിക്കുകയും കേള്‍ക്കുകയും പഠിക്കുകയും ഉള്‍ക്കൊള്ളുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് സത്പ്രവൃത്തികള്‍ക്കു മാതൃകയായി വനിതകള്‍ ജീവിതം അര്‍ത്ഥവത്താക്കുകയും ദൈവം ഏല്പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും വിശ്വാസത്തോടും വിശ്വസ്തതയോടും ചെയ്യേണ്ടതുമാണ്. ലഭിച്ച അവസരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ലഭിക്കേണ്ട അവസരങ്ങള്‍ ദൈവഹിതമെങ്കില്‍ ലഭിക്കുവാന്‍ പ്രാര്‍ത്ഥിച്ചും യത്നിച്ചുകൊണ്ടും ജ്യോതിസ്സുകളായി മാറണം. അതിന്
നമസ്ക്കാരവും നോമ്പും ആരാധനാജീവിതവും സദാ പിന്‍പറ്റേണ്ടതാണ്.
സ്ത്രീ ശാക്തീകരണം സമര്‍പ്പണത്തിന്റെയും ഇച്ഛാശക്തിയുടെയും
അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. സ്വാര്‍ത്ഥതയുടെയും സങ്കുചിതമനോഭാവങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് സ്ത്രീചിത്തം ഉണരണമെങ്കില്‍ പരിശുദ്ധാത്മ കൃപകൊണ്ട് നിറയേണ്ടതാണ്. ഇതിന് മാതൃകാപരവും മൂല്യാധിഷ്ഠിതവുമായ വ്യക്തിജീവിതവും കുടുംബജീവിതവും സമൂഹജീവിതവും സഭാജീവിതവും അത്യന്താപേക്ഷിതമാണ്.
അനുസരണത്തിന്റെയും സൌമ്യതയുടെയും സമര്‍പ്പണത്തിന്റെയും
കാരുണ്യത്തിന്റെയും ആന്തരിക മൌനത്തിന്റെയും കേദാരമായ ദൈവ
മാതാവിന്റെ സഹനാധിഷ്ഠിത മാതൃക പിന്‍പറ്റുവാനുള്ള പരിശുദ്ധാത്മ പ്രേരിതമായ ആഗ്രഹമായിരിക്കണം ക്രൈസ്തവ വനിതകളുടെ ജീവിതലക്ഷ്യം.

Tell a Friend

1 comment

  • Comment Link ammukutty sam Thursday, 02 May 2013 06:12 posted by ammukutty sam

    Absolutely right and let Jesus ബ്ലെസ് all ladies to go in right pathway .

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.