Monday ,October 23, 2017 10:44 PM IST

HomeDevotionals"സഭ ശ്രദ്ധയോടെ പ്രാര്‍ത്ഥന കഴിച്ചു പോന്നു" (അ പ്ര 12:5)

"സഭ ശ്രദ്ധയോടെ പ്രാര്‍ത്ഥന കഴിച്ചു പോന്നു" (അ പ്ര 12:5)

Written by

ഫാ. പി. എ. ഫിലിപ്പ്‌

Published: Monday, 18 August 2014

"സഭ ശ്രദ്ധയോടെ പ്രാര്‍ത്ഥന കഴിച്ചു പോന്നു" (അ പ്ര 12:5)

 ആദിമ സഭയുടെ അത്ഭുതാവഹമായ വളര്‍ച്ചയുടെ കാലം. ക്രൂശില്‍ തറച്ചു കൊന്നതോടെ നസ്രനയക്കാരന്‍ യേശുവിന്റെ ശല്യം തീര്‍ന്നു എന്ന്‌ യഹൂദന്മാര്‍ കരുതി. എന്നാല്‍ ഉയിര്‍ത്തഴുന്നേറ്റവനായ ക്രിസ്‌തു പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യന്മാരുടെ മേല്‍ പകര്‍ന്ന്‌ അവരെ ശക്തരാക്കി പീഡയും കൊലപാതകവും ഒക്കെ ഒരു വശത്ത്‌ നടക്കുമ്പോഴും സഭ വളര്‍ന്നുകൊണ്ടേയിരുന്നു. വിശ്വാസം തഴച്ചു കൊണ്ടേയിരുന്നു .സഭയുടെ വളര്‍ച്ചയില്‍ കലിപൂണ്ട ഹെരോദാ രാജാവ്‌ നിഷ്‌ഠൂരമായ പീഡ ആരംഭിച്ചു. യഹൂദന്മാരെ പ്രസാദിപ്പിക്കാനായി ഇടിമക്കളില്‍ മൂത്തവനായ (യോഹന്നാന്റെ സഹോദരന്‍ യാക്കോബിനെ) വെട്ടിക്കൊലപ്പെടുത്തി തികച്ചും നിര്‍ഭയനായി സുവിശേഷഘോഷണത്തില്‍ വ്യാപൃതനായിരുന്ന പത്രോസിനേയും ഹേരോദാവ്‌ പിടിച്ചു. അവനെ തടവിലാക്കി ഒരുപക്ഷേ വകവരുത്തുവാന്‍ തന്നെയായിരുന്നിരിക്കണം ഹേരോദാവിന്റെ ശ്രമം. നാലു സ്ഥലങ്ങളിലായി നാലുപേര്‍ വീതം കാവല്‍ നില്‍ക്കത്തക്കവിധം 16 പേരെ കാവലിഌം ആക്കി. രണ്ടു കൈകളും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി പത്രോസ്‌ പടയാളികളുടെ നടുവില്‍ ഉറങ്ങി. പത്രോസ്‌ കാരാഗ്രഹത്തില്‍ ശാന്തമായി ഉറങ്ങുമ്പോഴും സഭ ഉണര്‍ന്നിരുന്നു ."ശ്രദ്ധയോടെ അവഌ വേണ്ടി പ്രാര്‍ത്ഥന കഴിച്ചു പോന്നു" സഭയുടെ "ശ്രദ്ധയോടെയുളള പ്രാര്‍ത്ഥനത്സമൂലം അത്ഭുതം സംഭവിച്ചു കര്‍ത്താവിന്റെ ദൂതന്‍ കാരാഗ്രഹത്തില്‍ പ്രത്യക്ഷപ്പെട്ട്‌ പത്രാസിന്റെ കൈച്ചങ്ങല താനേ താഴെവീണു" ദൈവത്തിന്റെ ദൂതന്‍ പത്രോസിനെ അത്ഭുതകരമായി കാരാഗ്രഹത്തില്‍ നിന്നു രക്ഷപ്പെടുത്തി .മര്‍ക്കോസ്‌ എന്ന മറുപേരുളള യോഹന്നാന്റെ വീട്ടില്‍ രാത്രിയില്‍ എത്തുമ്പോഴും അവഌ വേണ്ടി ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു വലിയ കൂട്ടം വിശ്വാസികളെ കണ്ടു .അവര്‍ "ശ്രദ്ധയോടുകൂടി അവഌ വേണ്ടി പ്രാര്‍ത്ഥന" കഴിക്കുകയായിരുന്നു. ക്രിസ്‌തീയ സഭ നിഷ്‌ഠൂരമായ പീഡയ്‌ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്‌.

യൂറോപ്പിലും അമേരിക്കയിലും ഒക്കെ ക്രിസ്‌തീയസഭ വേരുറയ്‌ക്കുന്നതിന്‌ എത്രയോ മുമ്പ്‌ സഭയുടെ നിര്‍ണ്ണായക സാന്നിദ്ധ്യമുണ്ടായിരുന്ന ഈജിപ്‌ത്‌, സിറിയ, ഇറാക്ക്‌, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ സഭയെ ഉന്മൂലനം ചെയ്യുവാന്‍ ഒരു കൂട്ടം തീവ്രവാദികള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌ .വടക്കന്‍ ഇറാക്കില്‍ ക്രിസ്‌തീയ സഭയുടെ ശക്തികേന്ദ്രമായിരുന്ന മൊസൂള്‍ പട്ടണം തീവ്രവാദികളുടെ പിടിയിലായതോടെ ക്രിസ്‌ത്യാനികളുടെ ഭവനങ്ങള്‍ക്ക്‌ അറബി ഭാഷയിലെ "നൂണ്‍" എന്ന അക്ഷരം പതിച്ചിരിക്കുകയാണ്‌. Nazerine (നസ്രായന്‍ എന്നാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. നസ്രായനായ യേശുവിലുളള അചഞ്ചലമായ വിശ്വാസവുമായി ഒന്നാം ശതകം മുതല്‍ നിലനിന്നിരുന്ന സഭയെ ഇറാക്കിന്റെയും സിറിയയുടേയും മണ്ണില്‍ നിന്ന്‌ പാടേ തുടച്ചു മാറ്റാനാണ്‌ ശ്രമം. തീവ്രവാദികള്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ അവരോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നു

1 ഇസ്ലാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുക

2 വീടും നാടും വിട്ട്‌ വെറും കൈയ്യായിപോവുക

3 "ജസിയ" എന്ന നികുതി (70% നോളം) കൊടുക്കുക ഇതൊന്നും സാധ്യമല്ല എങ്കില്‍ നിഷ്‌ഠൂരമായ പീഡ ഏല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുക

2001 ല്‍ 14 ലക്ഷത്തോളം ക്രിസ്‌ത്യാനികള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 50000 ആയി ചുരുങ്ങി .അവര്‍ കൂടി കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്‌താല്‍ പിന്നെ ആ മേഖലയില്‍ എങ്ങും ക്രിസ്‌ത്യാനികള്‍ ഉണ്ടാവില്ല .ക്രിസ്‌ത്യാനികളേയും യാസിദി (സൗരാഷ്‌ട്രമതം കളേയും നിഷ്‌ക്കരുണം വേട്ടയാടുകയാണ്‌ ചെറുപ്പക്കാരെ വരിവരിയായി നിറുത്തി വെടിവച്ചുകൊന്ന്‌ തടാകത്തിലേക്ക്‌ തളളുന്നു. അനേകരുടെ തലയറുത്തു മാറ്റുന്നു. കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നു. സ്‌ത്രീകളെ ഭര്‍ത്താക്കന്‍ന്മാരുടെയും, പിതാക്കന്‍മാരുടേയും മുമ്പില്‍ വച്ച്‌ ബലാല്‍സംഗം ചെയ്യുന്നു .(അടിമകളായി പിടിച്ചു കഴിഞ്ഞാല്‍ അവരെ ബലാല്‍സംഗം ചെയ്യുവാന്‍ മുഹമ്മദുനബി അഌവദിച്ചിട്ടുണ്ട്‌ എന്ന്‌ ന്യായം പറയുന്നു. അനേകരെ കുരിശില്‍ തറയ്‌ക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ തലവെട്ടി മാറ്റി ശരീരം തെരുവുകളില്‍ എറിയുന്നു. യാസിദി വംശത്തില്‍പ്പെട്ട ആയിരക്കണക്കിന്‌ ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം സിന്‍ജാര്‍ മലനിരകളിലേക്ക്‌ ഓടിപ്പോയി .(ഒരു തുളളി വെളളം കിട്ടാനില്ലാത്ത മരുഭൂമിയാണിത്‌ )അതികഠിനമായ ചൂടില്‍ വെളളം പോലും കുടിയ്‌ക്കാതെ ആയിരങ്ങള്‍ മരിച്ചു വീഴുന്നു. നൂറുകണക്കിന്‌ ചെറുപ്പക്കാരെ കയ്യും കണ്ണും കെട്ടിയിട്ട്‌ ജീവനോടെ കുഴിച്ചുമൂടുന്നു .ഇത്ര കിരാതവും ഭീകരവുമായ ഒരു പീഡ ക്രിസ്‌തീയ സഭയ്‌ക്ക്‌ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല.

ഇവിടെ ഒരു ചോദ്യം ഉയരുന്നു .നാം ഇവര്‍ക്കു വേണ്ടി എന്തു ചെയ്‌തു ലോകത്തിന്റെ ഒരു ഭാഗത്ത്‌ ക്രിസ്‌തീയ സഭ ഉന്മൂലനം ചെയ്യപ്പെടുമ്പോഴും "ഇതൊന്നും നമ്മുടെ പ്രശ്‌നമല്ല" എന്ന തരത്തിലല്ലേ നാം ഇതിനെ സമീപിക്കുന്നത്‌ .നാം കൊടിയേറ്റും, പെരുനാളും, പളളിവഴക്കും കേസ്സും, മെത്രാന്‍ സ്ഥലംമാറ്റവുമായി തിരക്കിലല്ലേ .ഇതെല്ലാം ഒന്നു മാറ്റിവച്ചിട്ട്‌ "ശ്രദ്ധയോടുകൂടി പ്രാര്‍ത്ഥിക്കുവാന്‍"നമുക്ക്‌ കടമയില്ലേ. 1500 വര്‍ഷങ്ങള്‍ വരെ പുരാതനമായ അനേകം പളളികളും, കയ്യെഴുത്തു പ്രതികളും ഒക്കെ ചുട്ടു ചാമ്പലാക്കുന്ന ഭീകരതയ്‌ക്കു മുമ്പില്‍ ഒരു സമൂഹം ക്രിസ്‌ത്യാനികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുമ്പോള്‍ നാം ഇവിടെ നാം തമ്മില്‍ പളളിക്കേസ്സും വഴക്കും വക്കാണവുമായി കഴിയുകയല്ലേ ? സിറിയന്‍ സഭയുടേയും, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടേയും രണ്ടു മെത്രാപ്പോലീത്താമാരെ ഭീകരര്‍ പിടിച്ചുകൊണ്ടു പോയിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞു .കാരാഗ്രഹത്തില്‍ ബന്ധിതനായി കഴിഞ്ഞ പത്രോസിഌ വേണ്ടി ഉറക്കിളച്ചിരുന്ന്‌ കരഞ്ഞു പ്രാര്‍ത്ഥിച്ച സഭ ഇന്നെവിടെ ഗാസ്സയില്‍ നടക്കുന്ന ഇസ്രായേല്‍ അതിക്രമങ്ങളെ അപലപിച്ച ലോകനേതാക്കള്‍ എന്തേ ഇറാക്കിന്റെയും സിറിയയുടേയും കാര്യത്തില്‍ ദുര്‍മൗനം അവലംബിക്കുന്നു. ക്രിസ്‌തീയസഭാമേലദ്ധ്യക്ഷന്‍മാര്‍ ഒക്കെ എവിടെപ്പോയി ? പീഡയും കഷ്‌ടതയും അഌഭവിക്കുന്ന ഇറാക്ക്‌ സിറിയ ക്രിസ്‌ത്യാനികള്‍ക്കുവേണ്ടി പളളികളില്‍ പ്രാര്‍ത്ഥിക്കണമെന്ന്‌ ആരും എന്തേ ആഹ്വാനം ചെയ്യാത്തത്‌? മലങ്കരയിലെ നസ്രാണികള്‍ക്ക്‌ പേര്‍ഷ്യയിലേക്കും സിറിയയിലേയും ക്രിസ്‌തീയ സഭയെ മറക്കാന്‍ സാധ്യമല്ല .നൂറ്റാണ്ടുകളോളം മലങ്കര സഭ ബന്ധപ്പെട്ടിരുന്നത്‌ ഈ സഭകളോടാണ്‌. ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥനയുടെ സമയമാണിത്‌ ഇത്തരുണത്തിലെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥനയ്‌ക്ക്‌ പല മാനങ്ങളുമുണ്ട്‌

1 പത്രോസിന്റെ കൈച്ചങ്ങല വീഴിച്ച ദെവം അത്ഭുതം പ്രവര്‍ത്തിക്കും

2 ലോകമെമ്പാടുമുളള സഭാമക്കള്‍ പ്രാര്‍ത്ഥിക്കുന്നു എന്ന ബോധ്യം ഇറാക്കിലെ ക്രിസ്‌ത്യാനികള്‍ക്ക്‌ വിശ്വാസവും ശക്തിയും പകരും

3 കഷ്‌ടതയഌഭവിക്കുന്നവരോടുളള നമ്മുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കപ്പെടും

4 പ്രാര്‍ത്ഥനയും പ്രതിഷേധവും എല്ലായിടത്തുനിന്നും ഉയരുമ്പോള്‍ ലോകനേതാക്കള്‍ ഉണരും

5 വീടും കൂടും നഷ്‌ടപ്പെട്ട്‌ പലായനം ചെയ്യുന്ന ക്രിസ്‌ത്യാനികളെ സഹായിക്കുവാന്‍ അനേകര്‍ മുന്നോട്ടു വരും

ഇത്‌ ശ്രദ്ധയോടു കൂടിയ പ്രാര്‍ത്ഥനയുടെ സമയമാണ്‌ ശൂനോയോ നോമ്പിന്റെ ഈ അഌഗ്രഹീത ദിനങ്ങള്‍ പീഡ അഌഭവിക്കുന്ന ക്രിസ്‌തീയ സമൂഹങ്ങള്‍ക്കുവേണ്ടി ന്ധശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുന്നത്സ അവസരമായി മാറ്റാം

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.