Saturday ,March 25, 2017 4:33 AM IST

HomeCatholicate SpecialsSaintsപാമ്പാടി തിരുമേനി

പാമ്പാടി തിരുമേനി

Written by

Published: Saturday, 13 October 2012

പാമ്പാടി തിരുമേനി

പാമ്പാടി തിരുമേനിയുടെ ജീവിതചരിത്ര ഫലകങ്ങള്‍

1885 ഏപ്രില്‍ 4 : പാമ്പാടി കരിങ്ങണാമറ്റം കുടുംബത്തില്‍ പേഴമറ്റം ശാഖയില്‍ മൂലക്കര വീട്ടില്‍ ചാക്കോച്ചന്റെയും ഇളച്ചിയുടെയും പുത്രനായി ജനിച്ചു. ബാല്യകാലനാമം - കറിയാച്ചന്#.

1899 ഫെബ്രുവരി 5 : പാമ്പാടി വലിയപള്ളിയില്‍വെച്ച് കടവില്‍ പൌലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശുപട്ടം സ്വീകരിച്ചു. (14-ാം വയസ്സില്‍)

1906 ജൂലൈ 28 : പാമ്പാടി വലിയപള്ളിയില്‍വെച്ച് മുറിമറ്റത്തില്‍ പൌലോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍നിന്നു കശ്ശീശാ പട്ടം സ്വീകരിച്ചു. ( 21-ാം വയസ്സില്‍ )

1906 ജൂലൈ 29 : പാമ്പാടി വലിയപള്ളിയില്‍വച്ചു മുറിമറ്റത്തില്‍ പൌലോസ്മാര്‍ ഈവാനിയോസ്  മെത്രാപ്പോലീത്തായില്‍നിന്നു റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. ( 21-ാം വയസ്സില്‍ )

1911 സെപ്തംബര്‍ : മെത്രാന്‍സ്ഥാന തെരഞ്ഞെടുപ്പ്. മലങ്കരസഭാ അസോസിയേഷന്‍- കോട്ടയം എം. ഡി. സെമിനാരി- അധ്യക്ഷന്‍ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, ഗീവര്‍ഗീസ് റമ്പാന്‍, പുന്നൂസ് റമ്പാന്‍ ഇവരോടൊപ്പം പൊത്തന്‍പുറത്ത് കുരിയാക്കോസ് റമ്പാനേ തെരഞ്ഞെടുത്തു.

1913 ഓഗസ്റ് 30 : പൊത്തന്‍പുറം കാട്ടിലേക്ക് ഗുരു മഠത്തിലാശാന്‍ പൊത്തന്‍പുറം കുന്നില്‍ തന്റെ വകയായിരുന്ന 12 ഏക്കര്‍ വനപ്രദേശം നാമമാത്രവിലയ്ക്ക് ശിഷ്യന് എഴുതിക്കൊടുത്തു.

1914 മെയ് 25 : പൊത്തന്‍പുറം കാട്ടില്‍ റമ്പാനുവേണ്ടി സ്നേഹിതന്മാര്‍ ഒരു പര്‍ണശാല സ്ഥാപിച്ചു.

1914 ജൂണ്‍ 15 : കുറിയോക്കോസ് റമ്പാച്ചന്‍ പൊത്തന്‍പുറം കുന്നില്‍ രാപാര്‍ത്തു.

1914 ജൂലൈ 30 : മാര്‍ കുറിയാക്കോസ് സഹദായുടെ പെരുന്നാള്‍ ദിവസം ദയറാക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
1090 മകരം 15 : താല്‍ക്കാലിക ദേവാലയത്തില്‍ റമ്പാച്ചന്‍ പ്രഥമ ബലി അര്‍പ്പിച്ചു.

1920 മേയ് 28 : യുയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ രണ്ടാം ദയറാപള്ളിയുടെ ശിലാസ്ഥാപനം നടത്തി.

1923 ജനുവരി 23 : ദയറാപള്ളി കൂദാശ. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ്, വാകത്താനത്ത് മാര്‍ പീലക്സീനോസ്

1929 ഫെബ്രുവരി 16 : മെത്രാന്‍സ്ഥാനം സ്വീകരിച്ചു. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്ലില്‍വച്ച് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ്, ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവരുടെ സഹകരണത്തില്‍ കോട്ടയം ഭദ്രാസനത്തിനുവേണ്ടി മെത്രാന്‍ സ്ഥാനം നല്‍കി.

1110 മകരം 30 : കുന്നംകുളത്തെ പ്ളേഗ് രോഗബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും രോഗശാന്തിക്കുള്ള ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.

Tell a Friend

2 comments

  • Comment Link rajamony Sunday, 03 February 2013 01:40 posted by rajamony

    വളരെ നല്ല ഒരു സംരംഭം ആണ്...കലണ്ടറില്‍ ഓര്‍ത്തഡോക്‍സ്‌ പെരുനലുകള്‍ മറ്റു വിശേഷ ദിവസ്സങ്ങള്‍ എന്നിവ കൂടി ചേര്‍ക്കേണ്ടതാണ് ഇനി കലണ്ടര്‍ പ്രിന്റ്‌ ചെയ്യുമ്പോള്‍...

  • Comment Link jikkukuriakose Friday, 04 January 2013 08:57 posted by jikkukuriakose

    വെരി ഗുഡ്

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.