Sunday ,April 30, 2017 2:07 AM IST

HomeCatholicate SpecialsSaintsപ.പരുമല തിരുമേനി

പ.പരുമല തിരുമേനി

Written by

Published: Saturday, 13 October 2012

പ.പരുമല തിരുമേനി

വിശുദ്ധിയുടെ വഴിയിലൂടെ പ്രയാണം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ


മലങ്കരയിലെങ്ങും വിശുദ്ധിയുടെ മധുരപരിമളം വീശുന്ന പുണ്യദിനങ്ങളാണ് മലങ്കരയുടെ മഹാ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഒാര്‍മപ്പെരുനാള്‍ ദിവസങ്ങള്‍.

ദൈവപുത്രനായ ക്രിസ്തുവിനെ വഴിയും സത്യവും ജീവനുമായി അനുഭവിച്ചറിഞ്ഞ് സ്വജീവിതത്തിലെ കര്‍മശുദ്ധിയാല്‍ ദൈവസ്വഭാവമായ വിശുദ്ധിയെ തങ്ങളുടെ ജീവിതത്തിലേക്ക് ആവോളം സ്വാംശീകരിച്ച പുണ്യപിതാക്കന്മാരാണു വിശുദ്ധന്മാര്‍. വിശ്വാസികളില്‍ അനുദിനം നടക്കേണ്ട ദിവ്യമായ ഒരു ആത്മീയ പരുവപ്പെടലിന്റെ സംസ്കാരത്തെയാണ് വിശുദ്ധീകരണമെന്നതുകൊണ്ട് നാം അര്‍ഥമാക്കുന്നത്. ഇത് അനായാസം സാധ്യമാകുന്ന ഒന്നല്ല എന്ന് പരിശുദ്ധ പരുമല തിരുമേനിയുടെയും സകല വിശുദ്ധന്മാരുടെയും ജീവിതം നമ്മോട് സാക്ഷിക്കുന്നു.

വിശുദ്ധി ഒരു വഴിയാണ്... മഹത്തായ ലക്ഷ്യപ്രാപ്തിക്കായി നാം ബോധപൂര്‍വം തിരഞ്ഞെടുക്കേണ്ടുന്ന വഴി. ഒരുപാട് സഹനവും പ്രാര്‍ഥനയും ആത്മീയ സാധനകളും ത്യാഗവും സമര്‍പ്പണവുംകൊണ്ടുമാത്രം നമുക്ക് പ്രയാണം ചെയ്യാന്‍ കഴിയുന്ന വഴി. സുവിശേഷം കാട്ടിത്തരുന്ന ദൈവരാജ്യത്തിലേക്കുള്ള ഇടുങ്ങിയ വഴിയും വിശുദ്ധിയുടെ വഴിതന്നെയാണ്. വിശാലമായ പെരുവഴികളും കുറുക്കുവഴികളും അനീതിയുടെയും അധാര്‍മികതയുടെയും മേച്ചില്‍പുറങ്ങളിലേക്ക് അനായാസേന യാത്ര ചെയ്യുവാന്‍ ആധുനിക ലോകത്തെ പ്രേരിപ്പിക്കുമ്പോള്‍ ആത്മീയമായ ഒരു പ്രതിസംസ്കാരത്തിന്റെ പ്രതിനിധികളായി ലോകത്തില്‍ ആയിരിക്കുന്ന പരിശുദ്ധ സഭയും അതിന്റെ മക്കളും വിശുദ്ധിയുടെ വഴിയെ പ്രയാണം ചെയ്യണമെന്ന് പരിശുദ്ധ പരുമല തിരുമേനി നമ്മോട് ആവശ്യപ്പെടുന്നു.

പരിശുദ്ധ സഭയുടെ ലക്ഷണങ്ങളിലൊന്ന് 'വിശുദ്ധം എന്നതു തന്നെയാണല്ലോ. ക്രിസ്തുശരീരമാകുന്ന പരിശുദ്ധ സഭയ്ക്ക് വിശുദ്ധമാകാതെ തരമില്ല, നിലനില്‍പ്പുമില്ല എന്ന തിരിച്ചറിവ് നമുക്കു വേണ്ടിയിരിക്കുന്നു. പരിശുദ്ധ പിതാവ് കാട്ടിത്തന്ന വിശുദ്ധിയുടെ വഴികളെ പിന്തുടരുവാനും ആത്മീയമായ നിഷ്ഠകളെ മാതൃകയാക്കുവാനും നമുക്ക് ശ്രമിക്കാം. 'വിശുദ്ധ വംശമാണ് നാം എന്ന തിരുവചനം ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുവാന്‍ പെരുനാള്‍ മുഖാന്തിരമാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.