Monday ,August 21, 2017 12:41 PM IST

HomeGulf ബഹറിന്‍ സെന്റ് മേരീസ്‌ കത്തീഡ്രലില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി.

ബഹറിന്‍ സെന്റ് മേരീസ്‌ കത്തീഡ്രലില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി.

Written by

Published: Monday, 08 May 2017

  • Click to email
  • Rate This Article
    (0 votes)
 ബഹറിന്‍ സെന്റ് മേരീസ്‌ കത്തീഡ്രലില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിയാദരവോട് കൂടി കൊണ്ടാടി. വ്യാഴം വെള്ളി ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം എന്നിവരുടെ കാര്‍മികത്വത്തില്‍ ആണ്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്. വ്യാഴാഴ്ച്ച വൈകിട്ട് സന്ധ്യ നമസ്കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും വെള്ളിയാഴ്ച്ച രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ചെമ്പെടുപ്പ്, നേര്‍ച്ച വിളമ്പ് എന്നിവയും നടന്നു എന്ന്‍ ഇടവക ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.