Monday ,August 21, 2017 12:40 PM IST

HomeFeatured Newsപരിശുദ്ധ കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്‍റെ 32-ാം വാര്‍ഷികം

പരിശുദ്ധ കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്‍റെ 32-ാം വാര്‍ഷികം

Written by

Published: Monday, 15 May 2017

  • Click to email
  • Rate This Article
    (0 votes)
പരിശുദ്ധ കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്‍റെ 32-ാം വാര്‍ഷികം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മേല്‍പ്പട്ടസ്ഥാനം ഏറ്റിട്ട് ഇന്ന് 32 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1985 മെയ് 15 ന് മാവേലിക്കര പുതിയകാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ചാണ് ഫാ.കെ.ഐ പോള്‍, പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്ക്കോപ്പയായി വാഴിക്കപ്പെട്ടത്.  38-ാം വയസ്സിലാണ് പരിശുദ്ധ പിതാവ്  മേല്‍പ്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  തുടര്‍ന്ന് പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്‍റെ പ്രഥമ സാരഥിയായി ചുമതലയേറ്റു.  ഡോ. ഫിലിപ്പോസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, എന്നിവരാണ്  പരിശുദ്ധ ബാവായോടൊപ്പം മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായാണ് മേല്‍പ്പട്ടസ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.  മേല്‍പ്പട്ടസ്ഥാനാരോഹണത്തിന്‍റെ വാര്‍ഷികദിനത്തില്‍  പരിശുദ്ധ ബാവാ ദേവലോകം അരമനയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 
 
 
 

 

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (ജീവിത രേഖ)
 
 
പഴഞ്ഞി മങ്ങാട് കൊളളന്നൂര്‍ കെ.ഐ. ഐപ്പിന്‍റെ മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ചു. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബി.എസ്സി.യും, ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്ന്                ജി.എസ്.ടി യും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ഡി. യും,  കോട്ടയം സി.എം.എസ്          കോളേജില്‍ നിന്ന് എം.എയും കരസ്ഥമാക്കി. 1973 മെയ് 31 ന്  ശെമ്മാശപട്ടവും, 1973 ജൂണ്‍ 2 ന് വൈദിക പട്ടവും  സ്വീകരിച്ചു. 1982 ഡിസംബര്‍ 28 ന് തിരുവല്ലയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1983 മെയ് 14 ന് പരുമലയില്‍വച്ച് നിയുക്ത                         കാതോലിക്കാ  മാത്യൂസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്താ  റമ്പാന്‍ സ്ഥാനം നല്‍കി. 1985 മെയ് 15 ന്  പുതിയകാവ് സെന്‍റ് മേരീസ് പളളിയില്‍വച്ച്  പരിശുദ്ധ ബസേലിയോസ് മാത്യൂസ് പ്രഥമന്‍ ബാവാ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന നാമത്തില്‍  എപ്പിസ്കോപ്പയായി വാഴിച്ചു.  പുതിയതായി  രൂപീകരിച്ച കുന്നംകുളം മെത്രാസനാധിപനായി 1985 ഓഗസ്റ്റ് ഒന്നിനു ചുമതലയേറ്റു. 2006-ല്‍ പരുമലയില്‍ ചേര്‍ന്ന  മലങ്കര അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 2010 നവംബര്‍ മാസം 1-ാം തീയതി  മുന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ്  മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്ന പേരില്‍ മലങ്കര സഭാ അദ്ധ്യക്ഷനായി അഭിഷേകം ചെയ്യപ്പെട്ടു.  വചനം വിടരുന്നു, വിനയസ്മിതം, നിഷ്കളങ്കതയുടെ           സൗന്ദര്യം, അനുഭവങ്ങള്‍ ധ്യാനങ്ങള്‍ എന്നിവ കൃതികള്‍. 
 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.