Wednesday ,September 20, 2017 7:50 AM IST

HomeFeatured News സുപ്രീംകോടതി വിധി : തുടര്‍നടപടികള്‍ക്കായി ഓര്‍ത്തഡോക്സ് സഭ സമിതി രൂപീകരിച്ചു

സുപ്രീംകോടതി വിധി : തുടര്‍നടപടികള്‍ക്കായി ഓര്‍ത്തഡോക്സ് സഭ സമിതി രൂപീകരിച്ചു

Written by

Published: Friday, 14 July 2017

  • Click to email
  • Rate This Article
    (3 votes)
  സുപ്രീംകോടതി വിധി : തുടര്‍നടപടികള്‍ക്കായി ഓര്‍ത്തഡോക്സ് സഭ സമിതി രൂപീകരിച്ചു

മലങ്കര സഭയിലെ തര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൈക്കൊളേളണ്ട നടപടികളില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (അദ്ധ്യക്ഷന്‍), ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത,   ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത (കണ്‍വീനര്‍),  ഫാ. ഡോ. എം. ഒ. ജോണ്‍, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജോണ്‍ സി. ചിറത്തലാട്ട്, ശ്രീ. ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍,   അഡ്വ. റോഷന്‍ ഡി. അലക്സാണ്ടര്‍ എന്നിവരടങ്ങിയ ഉപസമിതി രൂപീകരിച്ചു. സഭാസമാധാനം പുന:സ്ഥാപിക്കുന്നതിനായി വിവിധ രംഗങ്ങളില്‍  നടക്കുന്ന ചര്‍ച്ചകളും ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങളും ഈ സമിതി പരിഗണിക്കും.  സമിതിയുടെ  യോഗം ജൂലൈ 16 ഞായറാഴ്ച്ച 5 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേരും.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.