Wednesday ,September 20, 2017 7:30 AM IST

HomeFeatured Newsആത്മഹത്യാ പ്രതിരോധ യജ്ഞവുമായി ഓര്‍ത്തഡോക്സ് സഭ

ആത്മഹത്യാ പ്രതിരോധ യജ്ഞവുമായി ഓര്‍ത്തഡോക്സ് സഭ

Written by

Published: Friday, 08 September 2017

  • Click to email
  • Rate This Article
    (2 votes)
ആത്മഹത്യാ പ്രതിരോധ യജ്ഞവുമായി ഓര്‍ത്തഡോക്സ് സഭ
 
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം ബസേലിയസ് കോളജ് ഹാളില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച 4 മണിക്ക് ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം നടത്തും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ശ്രേഷ്ഠ അതിഥിയായി ഇറോം ശര്‍മ്മിള പങ്കെടുക്കും.  ڇ ആത്മഹത്യയിലേക്ക് തളളിവിടുന്ന സാമൂഹ്യസാംസ്ക്കാരിക  പരിതോവസ്ഥڈ എന്ന വിഷയത്തെക്കുറിച്ച് ഇറോം ശര്‍മ്മിള പ്രസംഗിക്കും.  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബന്യാമിന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. മാത്യൂസ് മാര്‍ തേവോദോസിയോസ് അദ്ധ്യക്ഷത വഹിക്കും. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് പ്രതിജ്ഞ ചൊല്ലി കൊടുക്കും.  3 മണിക്ക് ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിക്കുന്ന സന്ദേശ  മാരത്തണിന് യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. ആത്മഹത്യ പ്രതിരോധ സന്ദേശം ഉള്‍ക്കൊളളുന്ന "ടാഗ്" എന്ന    ഹ്രസ്വചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടക്കും. ആത്മഹത്യാ പ്രവണത ഉളളവരെ കണ്ടെത്തി കൗണ്‍സിലിംഗ് നടത്തുന്നതായി ആരംഭിച്ചിരിക്കുന്ന വിപാസനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.
 
ദിനംപ്രതി ആത്മഹത്യകളെകുറിച്ചുളള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമാകുന്നു. സമ്പല്‍ സമൃദ്ധിയുടെ നടുവില്‍ വളര്‍ന്നിട്ടും ജീവിതം മടുത്തും ബ്ലൂ വെയില്‍ പോലെയുളള ഗെയ്മുകളുടെയും ലഹരിപദാര്‍ത്ഥങ്ങളുടെയും സ്വാധീനതയിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിശീര്‍ഷ വരുമാനത്തിലും    ഭൗതിക ജീവിത സുഖ സൂചികയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളം ആത്മഹത്യ നിരക്കിലും മുന്നിലാണ് എന്നത് അത്ഭുതമുളവാക്കുന്ന വസ്തുതയാണ്. മാനസിക പ്രതിസന്ധിയിലായിരിക്കുന്നവരെ തിരിച്ചറിഞ്ഞ് വൈകാരിക സഹായം എത്തിക്കാന്‍ കഴിഞ്ഞാല്‍ മിക്കവാറും ആത്മഹത്യകള്‍ ഒഴിവാക്കാവുന്നതാണ്. അതിനായുളള ശ്രമമാണ്  എം.ജി.ഓ.സി.എസ്.എം സ്റ്റുഡന്‍റ് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന വിപാസന നടത്തുന്നത്. (ഫോ-  0481 2584533)  
 
സഭാ മാനവശാക്തീകരണവിഭാഗം "നേര്‍വഴി"  എന്ന പേരില്‍ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും പ്രബോധനവും, ബോധവത്ക്കരണ പരിപാടികളും നടക്കും. 
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.