Wednesday ,September 20, 2017 7:43 AM IST

HomeFeatured Newsഅതിജീവന സംസ്ക്കാരം വളര്‍ത്തണം - ഇറോം ശര്‍മ്മിള

അതിജീവന സംസ്ക്കാരം വളര്‍ത്തണം - ഇറോം ശര്‍മ്മിള

Written by

Published: Monday, 11 September 2017

  • Click to email
  • Rate This Article
    (2 votes)
അതിജീവന സംസ്ക്കാരം വളര്‍ത്തണം - ഇറോം ശര്‍മ്മിള

സമ്പുര്‍ണ്ണ സാക്ഷരത നേടിയ കേരളത്തെ ആത്മഹത്യരഹിത സംസ്ഥാനമാക്കുവാന്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡോക്സ് സഭ കോട്ടയം ബസേലിയസ് കോളേജില്‍ സംഘടിപ്പിച്ച ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തിന്‍റെ സഭാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവദാനമായ ജീവന്‍ സ്വയം എടുക്കാനോ അപരന്‍റെ ജീവന്‍ നശിപ്പിക്കാനോ മനുഷ്യന് അവകാശമില്ലെന്നും ആത്മഹത്യപ്രതിരോധത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഏവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിജീവന സംസ്ക്കാരം വളര്‍ത്തുവാനും ഹിംസ നിരുത്സാഹപ്പെടുത്താനും ശ്രമിക്കണമെന്ന് ശ്രേഷ്ഠ അതിഥിയായി ചടങ്ങില്‍ സംബന്ധിച്ച മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള പറഞ്ഞു. നമ്മുടെ രാജ്യമായ ഇന്ത്യ ഒരു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വര്‍ഗ്ഗീയ കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ അത് അധികാരം കൈയ്യാളാനുള്ള മാര്‍ഗ്ഗമായി കാണുന്നു. അവര്‍ മരണ സംസ്ക്കാരം പിന്തുടരുന്നവരാണ് ഇറോം ശര്‍മ്മിള അഭിപ്രായപ്പെട്ടു.  സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. സഭാ മാനവശാക്തീകരണ വിഭാഗം അദ്ധ്യക്ഷന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് അദ്ധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ഡോ. എം.പി. ജോര്‍ജ്ജിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. അസ്സോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എ. ഫിലിപ്പ്, ഡോയ സിബി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ എല്ലാ ദേവാലയങ്ങളിലും ഇന്നലെ പ്രത്യോക പ്രാര്‍ത്ഥനയും പ്രബോധനവും നടന്നു. ഡോ. വര്‍ഗ്ഗീസ് പുന്നൂസിന്‍റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് മാനസിക ആരോഗ്യവകുപ്പ് അദ്ധ്യാപകര്‍ക്കായി ശില്പശാല നടന്നു. കോട്ടയം ഗാന്ധി സ്ക്വയറില്‍ നിന്ന് തുടങ്ങിയ സന്ദേശ കൂട്ടയോട്ടം കോട്ടയം എസ്.പി. വി.എം. മുഹമ്മദ് റഫീക്ക് ഫ്ലാഗ് ഒാഫ് ചെയ്തു. പാമ്പാടി ബി.എം.എം. സ്കൂള്‍ സ്കേറ്റിംഗ് ടീമും ബാന്‍റ് സെറ്റും അതിഥികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ അകന്പടി സേവിച്ചു. ബസേലിയോസ് കോളേജ് ഗായകസംഘം ഗാനാലാപനം നടത്തി.

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.